ഇന്ത്യയിലെ ആദ്യ രാജ്യാന്തര പ്രീ സീസണ്‍ ടൂര്‍ണമെന്റിന് ഇന്ന് കിക്കോഫ്.
കൊച്ചി, 23 ജൂലൈ 2018: ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ടൊയോട്ട യാരിസ് ലാ ലീഗ വേല്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് കിക്കോഫ്.
ഓസ്‌ട്രേലിയന്‍ എ-ലീഗില്‍ നിന്നുള്ള മെല്‍ബെണ്‍ സിറ്റി എഫ്.സി കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ന് (ജൂലൈ 24) കേരള ബ്ലാസറ്റേഴ്‌സുമായി ഏറ്റുമുട്ടും. മൂന്നു ടീമുകള്‍ പങ്കെടുക്കുന്ന പ്രീ സീസണ്‍ ടൂര്‍ണമെന്റില്‍ സ്‌പാനീഷ് ലാ ലീഗയില്‍ നിന്നുള്ള ജിറോണ എഫ്. സിയാണ് പങ്കെടുക്കുന്ന മൂന്നാമത്തെ ടീം.
ജിറോണ തങ്ങളുടെ ആദ്യമത്സരത്തില്‍ ജൂലൈ 27നു മെല്‍ബണ്‍ സിറ്റി എഫ്.സിയെ നേരിടും. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന കൊച്ചി നഗരത്തില്‍ കഴിഞ്ഞ നാല് ദിവസമായി മെല്‍ബണ്‍ സിറ്റി എഫ്.സി പരിശീലനം നടത്തുകയായിരുന്നു.. അതുകൊണ്ടു തന്നെ മെല്‍ബണ്‍ സിറ്റിയുടെ മുഖ്യപരിശിലീകന്‍ വാറന്‍ ജോയ്‌സിനു കൊച്ചിയുടെ ഫുട്‌ബോള്‍ ആവേശം നേരിട്ടറിയാന്‍ കഴിഞ്ഞു.
വാറന്‍ ജോയ്‌സിന്റെ വാക്കുകള്‍ ഇതിനു തെളിവായി. ” കാണികളുടെ വലിയ പിന്തുണയുള്ള ആതിഥേയ ടീമിനെയാണ് ഞങ്ങള്‍ ആദ്യം നേരിടുന്നത് . അതുകൊണ്ടു തന്നെ ആതിഥേയ ടീമിനെ പിന്തുണക്കുന്ന ഫുട്‌ബോള്‍ പ്രേമികളാണ് നാളെ ഞങ്ങളുടെ മുന്നിലുള്ളത്. നേരത്തെ എത്തിയതിനാല്‍ , ഞങ്ങളുടെ ടീമിനു മോശമില്ലാതെ ഏതാനും ദിവസങ്ങള്‍ പരിശീലനത്തിനുവേണ്ടി യും കിട്ടി. കൊച്ചിയിലെ സൗകര്യങ്ങളില്‍ ഞങ്ങള്‍ വളെ സംതൃപ്‌തരാണ് .വലിയോരു കയ്യടി തന്നെ കൊച്ചിക്കു കൊടുക്കാം. തീര്‍ച്ചയായും കൊച്ചിയിലെ സൗകര്യങ്ങള്‍ എടുത്താല്‍ പൂര്‍ണമായും രാജ്യാന്തര നിലവാരമുണ്ടെന്നതില്‍ സംശയമില്ല” ജോയ്‌സ് പറഞ്ഞു.
ഓസ്‌ട്രേലിയന്‍ ഏ-ലീഗിന്റെ കഴിഞ്ഞ സീസണില്‍ 43 പോയിന്റുമായി സെമിഫൈനലിലേക്കു മുന്നേറി മൂന്നാം സ്ഥാനത്ത് എത്തിയ ടീമാണ് മെല്‍ബണ്‍ സിറ്റി എഫ്.സി. ” കഴിഞ്ഞ സീസണ്‍ വളരെ ഉജ്ജ്വലമായിരുന്നു. ഈ സീസണിന്റെ തുടര്‍ച്ചയായിട്ടാണ് ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്. ഈ വരുന്ന സീസണില്‍ ഉശിരന്‍ തുടക്കം കുറിക്കാനുള്ള ആവേശത്തിലാണ് കളിക്കാര്‍ എല്ലാവരും ആര്‍ക്കും തന്നെ പരുക്കും അലട്ടുന്നില്ല. . ഞങ്ങളുടെ ടീമിലെ എല്ലാ കളിക്കാര്‍ക്കും ഗ്രൗണ്ടില്‍ ഇറങ്ങാനും ഏതാനും മിനിറ്റ് കളിക്കാനും ഉള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. . ഈ സീസണില്‍ ടീമിനോപ്പം ചേര്‍ന്ന യുവ താരങ്ങള്‍ക്ക് ഈ ടൂര്‍ണമെന്റ് വളരെ നിര്‍ണായകമായ വഴിത്തിരിവ് ആകുമെന്നുകരുതാം ” ജോയ്‌സ് തുടര്‍ന്നു.
David James speaking before the match
കഴിഞ്ഞ 2017-18 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ ആറാം സ്ഥാനത്ത് ഫിനീഷ് ചെയ്‌ത കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയ്‌്‌ക്ക് വരുന്ന അഞ്ചാം സീസണിനു മുന്‍പ് ടീമിനെ പുനഃസജ്ജീകരിക്കാന്‍ കിട്ടിയ അവസരം ആണിത്.
” വളരെ മികച്ച എതിരാളികളെ തന്നെ ആദ്യമായി നേരിടാന്‍ കിട്ടിയതിന്റെ ആവേശത്തിലാണ് കേരള ബ്ലാസറ്റേഴ്‌സ് ടീം. തങ്ങളുടെ കഴിവുകള്‍ അടിവരയിട്ടു തെളിയിച്ചുകൊടുക്കാന്‍ കിട്ടിയ ഈ അവസരം പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ വളരെ ആഗ്രഹത്തോടെയാണ് കളിക്കാരെല്ലാവരും കാത്തിരിക്കുന്നത്. ടൊയോട്ട യാരിസ് ലാ ലീഗ വേള്‍ഡ് ഞങ്ങളുടെ മുന്നില്‍ ഞങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കാനും വിശകലനം ചെയ്യാനും അവസരം പ്രധാനം ചെയ്യുന്നു. ഇതോടടൊപ്പം രാജ്യന്തര ടീമുകളെ തന്നെ എതിരാളികളായി കിട്ടിയതും വളരെ ഗുണകരമാണ് ” കേരള ബ്ലാസറ്റേഴ്‌സിന്റെ മുഖ്യ പരിശീലകന്‍ ഡേവിഡ് ജയിംസ് പറഞ്ഞു.
ടീമില്‍ പുതുതായി എത്തിയിരിക്കുന്ന കളിക്കാരെ സംബന്ധിച്ചു ടീമുമായി ഒത്തുചേരാന്‍ കിട്ടിയ നല്ല ഒരു വേദിയാണ് ഇത്. ഐ.എസ്.എല്‍ സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പായി ഇത്തരം ഒരു മത്സരവേദി ലഭിച്ചത് കുട്ടികള്‍ക്ക് പുനഃസജ്ജീകരണം നടത്താനുള്ള അവസരം കൂടി ആയിമാറി. ഐ.എസ്.എല്‍ സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് കിട്ടിയിരിക്കുന്ന ഈ സമയം പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം .നാളെ മെല്‍ബണ്‍ സിറ്റി എഫ്.സിക്കെതിരെ വളരെ നല്ല മത്സരം ആണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.”ഡേവിഡ് ജയിംസ് പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ തകര്‍ത്തു പെയത് മഴ രണ്ടുദിവസമായി ശമിച്ചത് ആശ്വാസമായി. മുന്നോരുക്കങ്ങള്‍ക്ക് ഇത് അനുഗ്രഹമായി. മഴ മുന്നില്‍കണ്ടുകൊണ്ട് ഗ്രൗണ്ട് സറ്റാഫിന്റെയും സംഘാടകരുടേയും പ്രവര്‍ത്തനങ്ങളെ മെല്‍ബണ്‍ സിറ്റി എഫ്.സി യുടെ പരിശീലകന്‍ അഭിനന്ദിച്ചു. ” മഴ യാതോരു വിധത്തിലും കളിയെ ബാധിക്കില്ല. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ഗ്രൗണ്ട് സ്റ്റാഫ് ഗ്രൗണ്ട് വളരെ മെച്ചമായി നിലയില്‍ തന്നെ കാത്തു സൂക്ഷിക്കുന്നുണ്ട്. ” ജോയ്‌സ് സംഘാടകരെ അഭിനന്ദിച്ചു. നേരത്തെ മാഞ്ചസറ്റര്‍ യൂണൈറ്റഡിന്റെ റിസര്‍വ് ടീമിന്റെ ചുമതല നിര്‍വഹിക്കാന്‍ ജോയ്‌സിനു കഴിഞ്ഞിട്ടുണ്ട്‌്.