Khel Now logo
HomeSportsIPL 2024Live Score

Football in Malayalam

ബ്ലാസ്റ്റേഴ്‌സ് പ്രീമിയർ ക്ലബ്, കിടിലൻ ഫാൻസ്‌ - മെൽബൺ സിറ്റി താരം ലുക്ക് ബ്രട്ടൻ

Published at :July 24, 2018 at 12:47 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : Melbourne City)

ali shibil roshan


ഇന്ത്യയിൽ നിന്ന് ഓഫറുകൾ വന്നാൽ പരിഗണിക്കും എന്നും താരം വ്യക്തമാക്കി

ടൊയോട്ട യാരിസ് ലാ ലീഗ വേൾഡ് കളിയ്ക്കാൻ വേണ്ടി ജൂലൈ 20ന് കൊച്ചിയിൽ വിമാനമിറങ്ങിയതാണ് എ-ലീഗ് ക്ലബായ മെൽബൺ സിറ്റി എഫ്‌സി. മനോഹരമായ നഗരം, മനോഹരമായ രാജ്യം, നല്ല ട്രെയിനിങ് സൗകര്യങ്ങൾ, സൗഹൃദത്തോടെ സംസാരിക്കുന്ന ജനങ്ങൾ, കൊച്ചിയെ കുറിച്ച് മെൽബൺ സിറ്റിയുടെ പ്രമുഖ താരം ലുക്ക് ബ്രട്ടൻ  ഖേൽ നൗവുമായുള്ള അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്!

ബ്രട്ടൻ തന്റെ കരിയറിൽ തന്റെ പഴയ ക്ലബ്ബായ ബ്രിസ്‌ബേൻ റോറിന് വേണ്ടി മെൽബൺ സിറ്റിക്കെതിരെ ഒരു മനോഹര ഗോൾ നേടുകയും, അവരെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു, അതിനെ കുറിച്ചു ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെ, "അത് ഇടക്കിടക്കെ സംഭവിക്കുന്ന ഒന്നല്ല, പ്രത്യേകിച്ചും ഞാനൊരു ഡിഫെൻസിവ് മിഡ്‌ഫീൽഡർ ആകുമ്പോൾ, പക്ഷെ ആ ഗോൾ മികച്ചതായിരുന്നു, കളിയുടെ അവസാനത്തോടടുക്കുമ്പോൾ, അത് ഞങ്ങൾക്ക് ചാമ്പ്യൻസ് നേടി തന്നു. അത് (ആ ഗോൾ ) നല്ലതായി വന്നു,"

Related image

മെൽബൺ സിറ്റിയിലെ പ്രമുഖ താരങ്ങളിൽ ഒരാളാണ് ബ്രട്ടൻ

ഏഴ് വർഷങ്ങൾക്ക് ശേഷം, 2015ൽ താരം ബ്രിസ്‌ബേൻ വിട്ടു. "ഞാൻ ബ്രിസ്ബെയ്നിൽ സന്തോഷവാനായിരുന്നു, എന്റെ കുടുംബം അവിടെയായിരുന്നു, പക്ഷെ എന്റെ ശമ്പളം എല്ലാ മാസവും വരുന്നത് കാത്തിരിക്കേണ്ടി വരുന്ന ഒരു ഘട്ടത്തിൽ എത്തിയപ്പോൾ, എനിക്ക് ടീം വിടേണ്ടി വന്നു. മാഞ്ചസ്റ്റർ സിറ്റി വന്നു വിളിച്ചു, അതിനാൽ തന്നെ തീരുമാനം എടുക്കൽ എളുപ്പമായിരുന്നു," ബ്രിസ്‌ബേൻ റോർ വിട്ടതിനെ കുറിച്ച് താരത്തിന്റെ പ്രതികരണം.

മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയെങ്കിലും താരത്തിന് അവിടെ മികച്ച ഒരു കരിയർ സൃഷ്ടിക്കാനായില്ല. സിറ്റിയിൽ ചേർന്നയുടനെ താരത്തെ ബോൾട്ടൻ വാണ്ടറേഴ്‌സിലേക്ക് ലോണിൽ അയച്ചു, അത് പോലെ പല ക്ലബുകളിലും താരം ലോണിൽ കളിച്ചു, ഇതിനെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ, "അതൊരു മോശം സമയമായിരുന്നു, ഞാൻ ലോണുകൾക്കും, ട്രയലുകല്കും വേണ്ടി ശ്രമിക്കുകയായിരുന്നു, ചിലപ്പോൾ ഞാൻ ഫുട്ബോൾ തന്നെ കളിച്ചില്ല, പക്ഷെ കുടുംബത്തിൽ നിന്ന് വിട്ടു നിന്ന ആ സമയം എന്നെ ഒരു നല്ല മനുഷ്യനാക്കി "

കൂടുതൽ വായിക്കുക: കഴിഞ്ഞ സീസണിൽ ഞങ്ങൾ വളരെ ഉജ്ജ്വലമായിരുന്നു, ആത്മവിശ്വാസത്തോടെ മെൽബൺ സിറ്റി ഹെഡ് കോച്ച് വാറൻ ജോയ്‌സ്

"ഇപ്പോൾ കരാർ വർത്തമാനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്, അതിനപ്പുറം ഒന്നുമില്ല! ഞാൻ എന്റെ കരിയറിൽ, വിദേശ രാജ്യങ്ങളിലേക്ക് പോവാൻ താല്പര്യമുള്ള ഘട്ടത്തിലാണ് നിൽക്കുന്നത്.യൂറോപ്പ്, ഏഷ്യ, ചിലപ്പോൾ ഇന്ത്യയും," താരം വെളിപ്പെടുത്തി.

ടൊയോട്ട യാരിസ് ലാ ലീഗയയെ കുറിച്ച് ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇപ്രകാരം ആയിരുന്നു, "കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രീമിയർ ക്ലബാണ്, കിടിലൻ ഫാൻസ്‌. ടീമിലെ മിക്ക താരങ്ങളും ഇതിന് മുൻപ് 10000ൽ പരം കാണികൾക്ക് മുൻപിൽ കളിച്ചിട്ടില്ല, അതിനാൽ തന്നെ ഇതൊരു പുതിയ അനുഭവം ആവും,"

One on One with Luke Brattan

[KH_RELATED_NEWS title="Related News"][/KH_RELATED_NEWS]

"ഞാൻ എറിക്കുമായി (എറിക് പാർത്താലു ) ഒരു സംഭാഷണം നടത്തിയിരുന്നു. ഞങ്ങൾ ബ്രിസ്ബനിൽ ഒപ്പമായിരുന്നു, ഞാൻ അവൻ സന്ദേശം അയച്ചിരുന്നു. ഇന്ത്യയിലുള്ള സമയം അവൻ ഇഷ്ടപ്പെട്ടിരുന്നു, കാലാവസ്ഥ വെച്ചും, ഗുണമേന്മ വെച്ചും എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന് എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്," ബ്രട്ടന് തന്റെ മുൻ സഹകളിക്കാരനായ എറിക് പാർത്താലുവിനെ കുറിച്ച് പറഞ്ഞു.

Read English - I would like to play in India- Melbourne City midfielder Luke Brattan

Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.