ആർത്തിരമ്പിയ മഞ്ഞപ്പടയെ സന്ദേശ് ജിങ്കനും, ജിറോണാ ക്യാപ്റ്റനും അഭിനന്ദിച്ചു.

ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര പ്രീ-സീസൺ ടൂർണമെന്റ്, ടൊയോട്ട യാരിസ് ലാ ലീഗയിൽ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിലും കാണികൾക്ക് ഇതൊരു ഫുട്ബോൾ വിരുന്നായിരുന്നു. 

ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ പന്ത് തട്ടിയ താരങ്ങൾ കൊച്ചിയിൽ അങ്കത്തിനിറങ്ങിയപ്പോൾ ഇത് ആരാധകർക്ക് പുതിയ ഒരു അനുഭവമായിരുന്നു.
 
പ്രതീക്ഷിച്ച രീതിയിൽ ആരാധകർ വന്നില്ലെങ്കിലും ടൂർണമെന്റിന്റെ അറ്റൻഡൻസ് മികച്ചതായിരുന്നു. ടൂർണമെന്റിന് ശേഷം സന്ദേശ് ജിങ്കനോട് ടീമിനെ കുറിച്ച് ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെ, ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ പന്ത് തട്ടിയ കാലിക്കറ്റ് ഏറ്റുമുട്ടാൻ കഴിഞ്ഞത് പുതിയൊരു അനുഭവം ആണെന്നും, ഇത് ഞങ്ങൾക്ക് ഒരു പാഠം ആണെന്നും താരം.
 
 
എന്നും താരത്തെ നെഞ്ചിലേറ്റിയ മഞ്ഞപ്പടയെ വാനോളം പുകഴ്ത്താനും താരം മറന്നില്ല, “ഐ ലവ് യൂ, യു ഏറെ ദി ബേസ്ഡ് ” എന്നായിരുന്നു താരത്തിന് മഞ്ഞപ്പടയോടുള്ള മറുപടി.
 
രണ്ട് മത്സരങ്ങളും മികച്ച പ്രകടനം കാഴ്ച വെച്ച് കപ്പടിച്ച ജിറോണാ ടീം ക്യാപ്റ്റനും ആരാധകരെ  പുകഴ്‌ത്താൻ മറന്നില്ല, കളി കാണാൻ വന്ന, തങ്ങളെ സപ്പോർട് ചെയ്ത ആരാധകർക്ക് നന്ദി പറഞ്ഞാണ് താരം നിറുത്തിയത്.