Khel Now logo
HomeSportsIPL 2024Live Score

Football in Malayalam

സർപ്രീത് സിംഗ്: കുറെ മികച്ച ഇന്ത്യൻ താരങ്ങൾക്ക് എന്റെ പാത പിന്തുടരാൻ കഴിയും.

Published at :January 31, 2020 at 2:03 AM
Modified at :January 31, 2020 at 2:03 AM
Post Featured Image

ali shibil roshan


ഐ എസ് എൽ മികച്ച ലീഗാണെന്നാണ് റോയ് കൃഷ്ണയിൽ നിന്നും ഡേവിഡ് വില്യംസിൽ നിന്നും കേൾക്കുന്നത് എന്നും സർപ്രീത് സിംഗ് പറഞ്ഞു.

ന്യൂസിലാൻഡിലെയും ഇന്ത്യയിലെയും കുട്ടികൾക്ക് താൻ ഒരു മികച്ച മാതൃകയാവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ബയേൺ മ്യൂണിക്ക് താരം സർപ്രീത് സിംഗ്. താൻ ബയേണിൽ ചേർന്ന നീക്കം അവർക്ക് വഴി കാട്ടാനും, സാധ്യമാണെന്ന് കാണിക്കാനും പറ്റുമെന്ന് താരം അഭിപ്രായപ്പെട്ടു. "തീർച്ചയായും, അത് [ബയേണിൽ ചേർന്നത്] വഴി കാട്ടാൻ പറ്റും, അത് സാധ്യമാണ്. അത് നിങ്ങൾക്ക് എത്രത്തോളം വേണമെന്നതിനെ ആശ്രയിച്ചിരിക്കും. തീർച്ചയായും, മികച്ചവരായ ഒരുപാട് ഇന്ത്യൻ കളിക്കാർ ഉണ്ട്, അവർക്ക് ഈ അവസരം ലഭിക്കാൻ കഴിയും," താരം പറഞ്ഞു. [KH_ADWORDS type="3" align="center"][/KH_ADWORDS] "പ്രക്രിയയിൽ വിശ്വസിക്കുകയും, നിങ്ങളുടെ ദൈനദിന കാര്യങ്ങളിൽ വർഷങ്ങളോളം ഉറച്ച് നിൽക്കുകയും ചെയ്യുന്നതിനെ പറ്റിയാണ്. അത് തീർച്ചയായും സാധ്യമാണെന്നാണ് റോയിയിൽ [റോയ് കൃഷ്ണ] നിന്നും, വില്ലോയിൽ [ഡേവിഡ് വില്യംസ്] നിന്ന് ഞാൻ കേൾക്കുന്നത്. സൗകര്യങ്ങൾ മെച്ചപ്പെടുന്നുണ്ട്, ഞങ്ങൾ യൂറോപ്പിൽ ചെയ്യുന്ന പരിശീലനത്തിന് സമാനമായാണ് ഇന്ത്യയിൽ ചെയ്യുന്നത്." താരം അഭിപ്രായപ്പെട്ടു. Sarpreet Singh 2018ൽ ഇന്ത്യയിൽ വെച്ച് നടന്ന ഇന്റർകോണ്ടിനെന്റ കപ്പിൽ താരം ന്യൂസീലാൻഡിന് വേണ്ടി കളിച്ചിരുന്നു. "ഞങ്ങൾ ന്യൂസീലാൻഡ് ടീമിന് ഒപ്പം ഇന്ത്യയിൽ കളിക്കാൻ വന്നു, [ഞാൻ] രണ്ട് പശ്ചാത്തലത്തിൽ നിന്നും ഉള്ളതായത് കൊണ്ട് അത് പ്രത്യേകതയുള്ളതായിരുന്നു," താരം ഇന്ത്യയിൽ വന്ന് കളിച്ചതിനെ കുറിച്ച് പറഞ്ഞു. "അത് ഒരു മികച്ച മത്സരം ആയിരുന്നു. ഇന്ത്യ ആ ടൂർണമെന്റ് വിജയിച്ചു, അവർ നന്നായി ചെയ്തു. എനിക്ക് കഴിയുമ്പോൾ എല്ലാം [ഇന്ത്യൻ ഫുട്ബോളുമായി] ബന്ധം പുലർത്താൻ ഞാൻ നോക്കാറുണ്ട്. ഞാൻ ഒപ്പം കളിച്ച,  എനിക്ക് അറിയുന്ന കുറച്ച് കളിക്കാർ, ഇപ്പോൾ ഇന്ത്യയിൽ കളിക്കുന്നവർ. അവരുമായി ബന്ധപ്പെടാറുണ്ട്. അവർ എനിക്ക് ലീഗിനെ കുറിച്ച് പറഞ്ഞു തരും. ഇന്ത്യൻ ഫുട്ബോൾ മെച്ചപ്പെടുക എന്നത് നല്ലതാണ്," സർപ്രീത് സിംഗ് കൂട്ടിച്ചേർത്തു. [KH_ADWORDS type="4" align="center"][/KH_ADWORDS] എ ടി കെ താരങ്ങളായ റോയ് കൃഷ്ണയുമായിട്ടും, ഡേവിഡ് വില്യംസുമായിട്ടും നല്ല ബന്ധമുണ്ട് സർപ്രീത് സിങിന്. "എ-ലീഗ് കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരമായിരുന്നു റോയ്, വില്ലോ അവന്റെ ആക്രമണ പങ്കാളിയും. അവർ ഒരു മാരകമായ ദ്വയമാണ്." സർപ്രീത് പറഞ്ഞു.  അവരുടെ സാന്നിധ്യം നിലവാരം ഉയർത്തുണ്ടെന്ന് താൻ കരുതുന്നു എന്നും താരം അഭിപ്രായപ്പെട്ടു. Also Read: സന്ദേശ് ജിങ്കൻ: പെട്ടെന്ന് തിരിച്ചുവരുന്നതിനേക്കാൾ നല്ലത് കൂടുതൽ ശക്തനായി തിരിച്ചുവരുന്നത്. "അവർ മികച്ച കളിക്കാരും, അതിലും മികച്ച പ്രൊഫഷണൽസുമാണ്.വെല്ലിങ്ടണിൽ റോയ് എനിക്ക് ഒരു മുതിർന്ന സഹോദരനെ പോലെ ആയിരുന്നു. അവൻ എനിക്ക് ഉപദേശങ്ങൾ തന്നു, ഞാൻ [അവനിൽ] നിന്ന് എനിക്ക് കഴിയുന്ന അത്രയും പഠിക്കാൻ ശ്രമിച്ചിരുന്നു." താരം പറഞ്ഞു. ഇപ്പോൾ അവരുമായി ബന്ധപ്പെടാറുണ്ടെന്നും, അവരിൽ നിന്ന് കേൾക്കുന്നത് ഐ എസ് എൽ ഒരു മികച്ച ലീഗ് ആണെന്നുമാണെന്ന് താരം വ്യക്തമാക്കി. സച്ചിൻ ടെണ്ടുൽക്കറും, വിരാട് കോഹ്ലിയുമാണ് തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങൾ എന്ന് താരം വെളിപ്പെടുത്തി. ക്രിക്കറ്റ് കാണുമ്പോൾ ഇവരെയാണ് ഇഷ്ടമെന്നും താരം പറഞ്ഞു.   Read English: Sarpreet Singh: Many good Indian players can follow in my footsteps
Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.