ബൾഗേറിയയുടെ റെക്കോർഡ് ഗോൾ വേട്ടക്കാരനായ ദിമിതർ ബെർബറ്റോവ് ഫുട്ബോളിൽ നിന്ന് വിരമിച്ചു.

ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം തൻ്റെ ഇരുപത് വർഷം നീണ്ട തിളക്കമാർന്ന കരിയറിന് അവസാനം കുറിച്ചത്. 2017 ൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് അണിഞ്ഞതിന് ശേഷം ബെർബറ്റോവ് മറ്റൊരു ടീമിന് വേണ്ടി കളിച്ചിട്ടില്ല.

38 വയസുള്ള താരം സി എസ് കെ സൊഫീയ, ബയേൺ ലെവർകൂസൻ, ഫുൾഹാം, മൊണാകോ, പാവോക് എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും പന്ത് തട്ടിയുട്ടുണ്ട്. 79 മത്സരങ്ങൾ നിന്ന് 48 ഗോളുകൾ ആണ് ബെർബെറ്റോവ് ബൾഗേറിയ നാഷണൽ ടീമിന് വേണ്ടി നേടിയത്.

2 പ്രീമിയർ ലീഗ്, 2 ലീഗ് കപ്പ്, 2 കമ്യുണിറ്റി ഷീൽഡ്, 1 ക്ലബ്ബ് ലോകകപ്പ് കിരീടങ്ങൾ താരം സ്വന്തമാക്കിയ താരം ജർമൻ ക്ലബായ ബയേൺ ലെവർകൂസനിലൂടെയാണ് ശ്രെദ്ധേയനായത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നു.

പതിനെട്ട് മാസങ്ങൾക്ക് മുൻപ് റെനേ മുളസ്റ്റീൻ പരിശീലകനായിരുന്നപ്പോളാണ് ബെർബെറ്റോവ് കേരള ബാസ്റ്റേഴ്സിൽ എത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് വേണ്ടി കളിക്കുമ്പോൾ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിനാകാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു.