എഫ്‌സി പുണെ സിറ്റിയും നോർത്ത്ഈസ്റ്റ് യുണൈറ്റഡും താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ കേരളാ ബ്ലാസ്റ്റേഴ്‌സ് അവരുടെ ഇന്ത്യൻ ഇന്റർനാഷണൽ പ്രതിരോധ നിര താരം അനസ് എടത്തൊടികയെ ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ വിറ്റേക്കും, ഖേൽ നൗ മനസ്സിലാക്കുന്നു. എഫ്‌സി പുണെ സിറ്റിയും നോർത്ത്ഈസ്റ്റ് യുണൈറ്റഡും താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

“എഫ്‌സി പുണെ സിറ്റിയും നോർത്ത്ഈസ്റ്റ് യുണൈറ്റഡും അനസിനെ കുറിച്ച് അന്വേഷിച്ചിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സിന് അനസുമായി 2+1 കൊല്ലത്തെ കരാർ ഉണ്ട്. ക്ലബ് കുറച്ച് കളിക്കാരെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കാൻ താല്പര്യമുണ്ട്,” ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഖേൽ നൗവിനോട്‌ പറഞ്ഞു.
എന്നാൽ, അനസ് എടത്തൊടികക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് വിടാൻ താല്പര്യമില്ല. ബ്ലാസ്റ്റേഴ്സിൽ തന്നെ തുടർന്ന് കളിക്കാനാണ് താരത്തിന് താല്പര്യം എന്നും ഖേൽ നൗ മനസിലാക്കുന്നു.
അതെ സമയം, കേരളാ ബ്ലാസ്റ്റേഴ്‌സ് അനസിനെ കഴിഞ്ഞ സീസണിൽ സൈൻ ചെയ്തപ്പോൾ ടീമിലെ ഫസ്റ്റ്-ചോയ്സ് സെന്റർ-ബാക് ആക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഒന്നും കോൺട്രാക്ടിൽ ഇല്ല.

My blood, my bones, my everything is for Kerala Blasters & India- Sandesh Jhingan
എ എഫ് സി ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിലുള്ള അനസ് യു എ ഇയിൽ മികച്ച പ്രകടനം കാഴ്ച വെക്കാനാകും ലക്ഷ്യമിടുക. ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചാൽ കൂടുതൽ ക്ലബുകളെ ആകർഷിക്കാൻ താരത്തിന് കഴിയും.