Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഫ്.സി ഗോവയുടെ പുതിയ മുഖ്യ പരിശീലകനായി ജുവാൻ ഫെറാൻഡോയെ നിയമിച്ചു

Published at :April 30, 2020 at 11:52 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : FC Goa Media)

Gokul Krishna M


അടുത്ത ഐ.സ്.ൽ സീസണിലേക്കും എ.ഫ്.സി ചാമ്പ്യൻസ് ലീഗിലും ഗോവയെ മുന്നിൽ നിന്ന്  പരിശീലിപ്പിക്കാൻ സ്പാനിഷ് പരിശീലകനായ ജുവാൻ ഫെറാൻഡോ ഉണ്ടാകും.

ഫ്.സി ഗോവ ഈ കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ക്ലബ്ബുമായി അദ്ദേഹം അവസാന ഘട്ട ചർച്ചയിലായിരുന്ന കാര്യം  ഖേൽ നൗ മുൻപ് പുറത്ത് വിട്ടിരുന്നു.

സ്പെയിനിലെ ബാർസലോണയിൽ നിന്നുള്ള ഇദ്ദേഹം തന്റെ പതിനെട്ടാമത്തെ വയസ്സിൽ ഫുട്ബോൾ പരിശീലിപ്പിക്കാൻ തുടങ്ങിയിരുന്നു.

നിയമനത്തെ തുടർന്ന്, ജുവാൻ ഫെറാൻഡോ പറഞ്ഞതിങ്ങനെ - "ഫ് സി ഗോവയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം എക്സ്സൈറ്റഡ് ആണ്. ക്ലബ്ബിന്റെ കളിയോടുള്ള കാഴ്ചപ്പാടും  കളിശൈലിയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എനിക്ക് ഈ അവസരം നൽകിയ ക്ലബ്ബിനോട്‌ എന്റെ നന്ദി അറിയിക്കുന്നു "

https://twitter.com/FCGoaOfficial/status/1255808032434348032

"ഫുട്ബോളിനോട് ഗോവയ്ക്കുള്ള സ്നേഹത്തെ കുറിച്ച് കുറെയധികം ഞാൻ കേട്ടിട്ടുണ്ട്. ഫാൻസിന്റെ പിന്തുണ കൂടി ഉണ്ടെങ്കിൽ, നല്ല പ്രകടനം കാഴ്ചവെച്ചു, വിജയം സ്വന്തമാക്കാൻ നമുക്ക് കഴിയും. "

ഫ്.സി ഗോവയുടെ പ്രസിഡന്റ്‌ അക്ഷയ് ടാന്റൺ ഈ നിയമനത്തെ കുറിച്ച് പറഞ്ഞതിങ്ങനെ "ജുവാൻ ഫെറാൻഡോയെ ഞാൻ സന്തോഷപൂർവം ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നു. ഞങ്ങളുടെ ഫിലോസഫിയോടും  കാഴ്ചപ്പാടിനോടും പങ്കു ചേരാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. "

" പരിശീലിപ്പിച്ച സ്ഥലങ്ങളിലെല്ലാം വിജയം കൈവരിച്ച ചരിത്രമേ അദ്ദേഹത്തിന് ഉള്ളു. വളരെ ഉയർന്ന തലത്തിൽ കളിക്കുന്ന പല താരങ്ങളിലും മികച്ച വളർച്ച കൈവരിക്കാൻ അദ്ദേഹം  സഹായിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ അദ്ദേഹത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകാനാണ് ഞങ്ങളുടെ ശ്രമം. "

ആർ സി ഡി എസ്പാന്യോളിൽ ആണ് ഈ 39-കാരൻ തന്റെ കരിയർ തുടങ്ങുന്നത്. അതിന് ശേഷം അദ്ദേഹം ബാർസലോണ ബി ടീമിലേക്ക്  മാറി. ഫ് സി റിക്കോ പ്രെമിയ, ടെറസ്സ സി ഫ്, സി ഇ ഹോസ്പിറ്റാലെറ്റ്  തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ച ശേഷം അദ്ദേഹം  മലാഗയുടെ യൂത്ത് ടീമിന്റെ മുഖ്യ പരിശീലകനായി.

ഇംഗ്ലണ്ടിൽ സെസ് ഫാബ്രിഗാസ്, റോബിൻ വാൻ പേഴ്സി, എയ്ഞ്ചൽ റെയ്ഞ്ചൽ എന്നീ കളിക്കാരുടെ ടെക്നിക്കൽ പരിശീലകനായും ജോലി ചെയ്തിട്ടുണ്ട്.

2013ൽ മോൾഡോവയിലെ ഫ് സി ഷെരിഫ് ക്ലബ്ബിന്റെ മുഖ്യ പരിശീലകനാവുകയും, അവരെ മോൾഡോവൻ സൂപ്പർ കപ്പ്‌ നേടിയെടുക്കാൻ സഹായിക്കുകയും ചെയ്തു. യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാളിഫ്യഴ്സിന്റെ മൂന്നാം റൗണ്ടിൽ എത്താനും അദ്ദേഹത്തിന്റെ ടീമിന് കഴിഞ്ഞു. കഴിഞ്ഞ യൂറോപ്പ ലീഗിൽ ടോട്ടൻഹവും ആൻസി മക്കാക്ലായും  അടങ്ങിയ  ഗ്രൂപ്പിൽ നിന്ന് വെറും 2 പോയിന്റ് വ്യത്യാസത്തിൽ മാത്രമാണ്  നോക്ക് ഡൌൺ ഘട്ടത്തിലേക്ക് പ്രവേശിക്കാൻ അദ്ദേഹത്തിന്റെ ടീമിന് കഴിയാതെ വന്നത്.

തുടർന്ന് സൈദ് ലിയോനേസ, ലിനെർസ്  എന്നീ ക്ലബ്ബുകളെ പരിശീലിപ്പിച്ച ശേഷം , 2017ൽ ഗ്രീസിലെ മൂന്നാം ഡിവിഷൻ ക്ലബായ വോളോസ് ഫ് സിയുടെ പരിശീലന ചുമതലയേറ്റു. മൂന്നാം ഡിവിഷനിൽ നിന്ന് ഒന്നാം ഡിവിഷനിലേക്ക് ക്ലബ്ബിനെ പിടിച്ചുയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.

യുവേഫ പ്രൊ ലൈസൻസിന് ഉടമയായ അദ്ദേഹത്തിന്, 2017-18ൽ ഗ്രീക്ക് ഫുട്ബോൾ അസോസിയേഷന്റെ മികച്ച പരിശീലകനുള്ള പുരസ്‌കാരം  നേടിയിട്ടുണ്ട്.

Advertisement