Khel Now logo
HomeSportsIPL 2024Live Score
Advertisement

Football in Malayalam

ഫിഫ U-17 വിമൻസ് ലോകകപ്പ് മത്സര പട്ടികയും ആതിഥേയ നഗരങ്ങളും പ്രഖ്യാപിച്ചു.

Published at :February 19, 2020 at 3:28 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : FIFA U-17 Women's World Cup Media)

ali shibil roshan


ഫിഫ U-17 ലോകകപ്പ്  മത്സര പട്ടിക പുറത്തുവിട്ടു.

വനിതാ ഫുട്ബോളിലെ പുത്തൻ താരോദയങ്ങൾക്ക് തങ്ങളുടെ മികവ് പ്രകടിപ്പിക്കാനുള്ള കളം ഒരുങ്ങി. ഫിഫയും, പ്രാദേശിക സംഘാടക സമിതിയും, ഫിഫ U-17 വനിതാ ഫുട്ബോൾ ലോക കപ്പിനുള്ള മത്സരത്തിയ്യതികളും ആതിഥേയ നഗരങ്ങളും വെളിപ്പെടുത്തി. ടൂർണമെന്റ് തുടങ്ങാൻ 256 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, അഹമ്മദാബാദ്, ഭുവനേശ്വർ, ഗുവാഹത്തി, കൊൽക്കത്ത, നവി മുംബൈ എന്നീ നഗരങ്ങളിലാണ് വേദികളായി ഉറപ്പിച്ചിട്ടുള്ളത്. 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ, 32  മത്സരങ്ങളാണുള്ളത്. നവംബർ 21ന് നവി മുംബൈയിൽ വെച്ചാണ് ഫൈനൽ മത്സരം. [KH_ADWORDS type="4" align="center"][/KH_ADWORDS] "ഫിഫ U-17  വിമൻസ് ലോക കപ്പ് ഇന്ത്യ 2020 ആതിഥേയത്തം വഹിക്കുന്ന അഞ്ച് നഗരങ്ങളെ അഭിനന്ദിക്കാൻ എനിക്ക് വളരെ അധികം സന്തോഷം നൽകുന്നു. ഇന്ത്യ മറ്റൊരു ഫിഫ ഈവന്റ് ആതിഥേയത്തം വഹിക്കാൻ തയ്യാറാവുമ്പോൾ, ഇത്  ഒരു വലിയ വിജയമാക്കാൻ മുഴുവൻ രാജ്യത്തിന്റെയും പിന്തുണ ഞാൻ നോക്കിക്കാണുന്നു. നമ്മുടെ ഇന്ത്യൻ u-17 ടീം ഫിഫ ടൂർണമെന്റിൽ ആദ്യമായിട്ട് മത്സരിക്കും. ഇത് രാജ്യത്തിന് അഭിമാനകരമായ നിമിഷമാണ്. ഇതിന്റെ വിജയം ഉറപ്പാക്കാൻ സാധ്യമായ എല്ലാ പിന്തുണയും നൽകും," കേന്ദ്ര കായിക, യുവ കാര്യ വകുപ്പ് മന്ത്രി കിരൺ റിജ്ജു പറഞ്ഞു. ടൂർണമെന്റിന്റെ ഔദ്യോഗിക മുദ്രവാക്യമായി "കിക്ക്‌ ഓഫ് ദി ഡ്രീം" ഡൽഹിയിൽ നടന്ന പ്രസ് കോൺഫറൻസിൽ  പ്രഖ്യാപിച്ചു. [KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS] "ഫിഫ U-17 വിമൻസ് ലോക കപ്പ് ഇന്ത്യ 2020 മത്സരപട്ടികയുടെയും, ആതിഥേയ നഗരങ്ങളുടെയും,  ഔദ്യോഗിക മുദ്രാവാക്യങ്ങളുടെയും ഇന്നത്തെ പ്രഖ്യാപനം, ടൂര്ണമെന്റിനും, ഇന്ത്യയിലെയും, ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കും ഒരു പ്രധാന നിമിഷമാണ്," ഫിഫ ചീഫ് വിമൻസ് ഫുട്ബോൾ ഓഫീസറായ സാറായ് ബരെമാന് പറഞ്ഞു. പ്രാദേശിക സംഘാടക സമിതി ചെയർമാനും, ഫിഫ കൗൺസിൽ അംഗവുമായ പ്രഫുൽ പട്ടേൽ മത്സരപ്പട്ടികയുടെ പ്രഖ്യാപനം ടൂര്ണമെന്റിലേക്കുള്ള  വഴിയിലെ ഒരു പ്രധാന നിമിഷമാണെന്ന് അഭിപ്രായപ്പെട്ടു. അഞ്ച് ആതിഥേയ നഗരങ്ങളും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തനിക്ക് ആത്മവിശ്വാസം ഉണ്ടെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു. "അഞ്ച് ആതിഥേയ നഗരങ്ങളും, 16 ടീമുകളും 32 മത്സരങ്ങളിലായി  കളിക്കുന്ന, ഉദിച്ചുയരുന്ന നക്ഷത്രങ്ങൾക്കുള്ള വേദി ഫിഫ U-17 വിമൻസ് ലോകകപ്പ് ഇന്ത്യ 2020യിൽ  തയ്യാറാണ്. ടൂർണമെന്റ് തയ്യാറെടുപ്പുകൾ  നടന്ന് കൊണ്ടിരിക്കുകയാണ്, അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്.ടൂർണമെന്റ് നടത്താൻ പ്രാദേശിക സംഘാടക സമിതിയുമായി പ്രവർത്തിക്കുന്നതിൽ ഞങ്ങൾ ആവേശത്തിലാണ്. ഇന്ത്യ ഗംഭീരമായ ഒരു ഫിഫ U-17 ലോകകപ്പ് നൽകുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്." യൂത്ത് ടൂർണമെന്റുകളുടെ ഫിഫ ഹെഡ് ആയ റോബർട്ടോ ഗ്രേസി പറഞ്ഞു.

പ്രധാന തിയ്യതികൾ:

ആദ്യ മത്സരം - നവംബർ 2 ക്വാർട്ടർ-ഫൈനലുകൾ - 12, 13 നവംബർ സെമി-ഫൈനൽ  - 17 നവംബർ ഫൈനൽ - 21 നവംബർ
Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.