Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

എന്തുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഓഗ്‌ബെച്ചേയും മെസ്സിയെയും നിലനിർത്തേണ്ടത്?

Published at :March 27, 2020 at 2:49 AM
Modified at :March 27, 2020 at 4:27 AM
Post Featured Image

Gokul Krishna M


ഓഗ്‌ബെച്ചേക്കും മെസ്സിക്കും വളരെ മികച്ച ഒരു സീസൺ ആണ് കടന്നു പോയത്.

കേരള ബ്ലാസ്റ്റേഴ്‌സ് : കഴിഞ്ഞ രണ്ടു സീസണുകളിൽ ബ്ലാസ്റ്റേഴ്‌സ് അനുഭവിച്ച ഗോൾ ദാരിദ്ര്യം തീർക്കാനായിട്ടാണ് ഗോൾ വേട്ടക്കാരനായ മുൻ നോർത്ത് ഈസ്റ്റ്‌  താരം ഓഗ്‌ബെച്ചേയും കാമറൂൺ താരം മെസ്സിയെയും മാനേജ്‌മന്റ് ടീമിൽ എത്തിച്ചത്. പ്രതീക്ഷിച്ച പോലെ ഓഗ്‌ബെച്ചേ-മെസ്സി സഖ്യം ഗോൾ മഴ സൃഷ്ടിച്ചു. 17 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളാണ്  ഇരുവരും അടിച്ചുകൂട്ടിയത്. മൂർച്ചയുള്ള മുന്നേറ്റക്കാർ എന്നാണ് ചെന്നൈയിൻ ഫ്‌.സി പരിശീലകൻ ഓവൻ കോയിൽ ഇവരെ വിശേഷിപ്പിച്ചത്.

[KH_ADWORDS type="4" align="center"][/KH_ADWORDS]

മുൻ പി.സ്.ജി താരമായ ഓഗ്‌ബെച്ചേ കഴിഞ്ഞ സീസണിലെ ഓരോ കളി കഴിയും തോറും മെച്ചപ്പെട്ടത് വളരെ അധികം പ്രകടമായിരുന്നു. സെന്റർ ഫോർവേഡ് റോളിൽ മാത്രമൊതുങ്ങാതെ, ഇറങ്ങിക്കളിച്ചും സഹതാരങ്ങൾക്കു പന്തെത്തിച്ചും ബ്ലാസ്റ്റേഴ്സ് നിരയുടെ നെടുംതൂണായി മാറാൻ ഓഗ്‌ബെച്ചെക്കു സാധിച്ചു. പരിക്കുമൂലം പിന്മാറേണ്ടി വന്ന സന്ദേശ് ജിങ്കാനിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം ലഭിച്ച ഓഗ്‌ബെച്ചേ, തന്റെ ജോലി ഭംഗിയായി നിർവഹിച്ചു. ടീമിലെ ഏറ്റവും പ്രായ കൂടിയ താരങ്ങളിൽ ഒരാളായ ഓഗ്‌ബെച്ചേയുടെ  വിപുലമായ അറിവും സഹകളിക്കാരുമായുള്ള ബന്ധവും ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്തു. പെനാൽറ്റി കിക്ക്‌ എടുക്കാൻ സമർത്ഥനായ ഓഗ്‌ബെച്ചേ, ഒന്ന് പോലും പിഴക്കാതെ 5 പെനാൽറ്റി ഗോളുകൾ ആണ് സ്വന്തമാക്കിയത്. ഫിനിഷിങ്, ഡ്രിബ്ലിങ്, ഡിഫെൻസിലെ ശ്രദ്ധ എന്നിവയാണ് ഓഗ്‌ബെച്ചേയുടെ സവിശേഷത. എന്നാൽ ബോൾ കണ്ട്രോളും,ക്രോസ്സിങ്ങും അദ്ദേഹത്തിന്റെ ദുര്ബലതയാണ്. സെറ്റ് പീസുകൾ സമർഥ്യത്തോടെ എടുക്കാൻ ഉള്ള അദ്ദേഹത്തിന്റെ കഴിവ് സീസണിൽ ഉടനീളം കണ്ടതാണ്. പരിചയസമ്പന്നത മുതലെടുത്തു നിർണ്ണായക പോസ്റ്റിങ്ഷനുകളിൽ ഫൗൾ നേടാൻ ഒള്ള തന്ത്രങ്ങൾ തന്റെ പക്കൽ ഉണ്ടെന്ന് അദ്ദേഹം തെളിയിച്ച കഴിഞ്ഞു.

20 മത്സരങ്ങൾ വ്ലാസ്കിസും 21 മത്സരങ്ങൾ റോയ് കൃഷ്ണയും കളിച്ചപ്പോൾ, വെറും 16 മത്സരങ്ങൾ കളിച്ച  ഓഗ്‌ബെച്ചേ 15 ഗോളുമായി ടോപ് സ്കോറെർ പദവി പങ്കിട്ടു. എന്നാൽ അദ്ദേഹത്തിന് 35 വയസ്സായി എന്നത് പലരും ഒരു പോരായ്മയും കാണുമ്പോഴും,പരിചയ സമ്പത്തും,ഫിറ്റ്നസ് നിലനിർത്താൻ ഉള്ള അദ്ദേഹത്തിന്റെ കഠിനാധ്വാനവും മാനേജ്മെന്റിന് കണ്ടില്ലെന്ന് നടിക്കാൻ ആവില്ല. മികച്ച  സാങ്കേതിക തികവുള്ള ഓഗ്‌ബെച്ചേ, കൃത്യമായ പൊസിഷനിങ്ങിലൂടെയും മൂർച്ചയേറിയ ഷോട്ടുകളിലൂടെയും അദ്ദേഹത്തിന്റെ പ്രതിഭ കാണിക്കുന്നു. 55 ഷോട്സ് ഉതിർത്ത ഓഗ്‌ബെച്ചേ, ലീഗിലെ തന്നെ ഏറ്റവും ഷോട്ടടിച്ച താരമാണ് .

കാമറൂൺ ഇന്റർനാഷണൽ താരമായ മെസ്സിയുടെ ശക്തമായ ഇടൻകാലൻ ഷോട്ടുകൾ ആണ് ഷെറ്റോറിയെ അദ്ദേഹത്തെ ടീമിലെടുക്കാൻ പ്രേരിപ്പിച്ചത് . 8 ഗോളും ഒരു അസിസ്റ്റും ആണ് മെസ്സി ബൗളിയുടെ കഴിഞ്ഞ സീസണിലെ സമ്പാദ്യം. മെസ്സിയുടെ വർക്ക് റേറ്റ് ആണ് ഏവരെയും ഇഷ്ടപ്പെടുത്തിയത്. ഏതു ഹൈബോളിനു വേണ്ടി ചാടാനും അത് സ്വന്തമാക്കാനുമുള്ള  സാമർഥ്യവും അദ്ദേഹത്തിനുണ്ട്. ഇരു വിങ്ങിലൂടെയും ശാരീരിക മേൽക്കോയ്മകൊണ്ടും വേഗത കൊണ്ടും ഏവരെയും കടത്തി വെട്ടി ക്രോസ്സുകൾ നല്കാൻ മെസ്സി മിടുക്കനാണ്. 46 ഷോട്ടുകൾ ,17 ഷോട്സ് ഓൺ ടാർഗറ്റ്, 15 ക്രോസ്സുകൾ, ഈ കണക്കുകൾ പറയും എതിരാളികൾക് മെസ്സി എത്രത്തോളം അപകടം വിതച്ചു എന്നത്. എന്നാൽ ഓഗ്‌ബെച്ചേ ഇല്ലാതെ മെസ്സിയെ മാത്രം മുന്നേറ്റത്തിൽ കളിപ്പിച്ച കളികൾ അത്രയധികം വിജയകരമായിരുന്നില്ല.

https://www.youtube.com/watch?v=yqB1HzaqTXs
WATCH: All Goals scored by Kerala Blasters in ISL 2019-20 season

കളിക്കിടെ സഹകളിക്കാരെ നിയന്ത്രിച്ചു തെറ്റുകൾ തിരുത്തുന്ന ക്യാപ്റ്റൻ ഓഗ്‌ബെച്ചേയെ  ഇനിയും ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്. തുടക്കത്തിലെ കളികളിൽ മെസ്സിക്ക്  തിളങ്ങാൻ കഴിയാത്തതിനാൽ അദ്ദേഹത്തിന് പല കോണിൽ നിന്നും വിമർശനം ഏൽക്കേണ്ടി വന്നിരുന്നു എന്ന് ഷെറ്റോറി  തന്നെ പറഞ്ഞിരുന്നു. എന്നാൽ പരുക്കുകൾ മൂലം 4-2-3-1 നിന്ന് 4-4-2 കളി ശൈലിയിലേക് മാറിയപ്പോൾ മെസ്സി-ഓഗ്‌ബെച്ചേ സഖ്യം ടൂർണമെന്റിലെ മികച്ച കൂട്ടുകെട്ടായി വളർന്നു. ഓഗ്‌ബെച്ചേ ഈ സീസണിൽ വഹിച്ച ഡിഫെൻസിവ് രക്ഷപ്പെടുത്തലുകൾ ഒരു ആരാധകനും മറക്കാൻ ഇടയില്ല. മുന്നിലും പിന്നിലും അവശ്യസമയങ്ങളിൽ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടായി. അവശ്യ സമയങ്ങളിൽ ഓഗ്‌ബെച്ചേ പിന്നിൽ ഇറങ്ങി കളിക്കുമ്പോൽ മുന്നേറ്റത്തിൽ വിടവ് നികത്താനുള്ള മെസ്സിയുടെ ശ്രമങ്ങൾ ഫലവത്തായി. സെറ്റ് പീസ് ഘട്ടങ്ങളിൽ പലപ്പോഴും മെസ്സിയെ പിടിച്ചു കെട്ടാൻ മറ്റു ഡിഫെൻഡേർസ് പാട് പെടുന്ന കാഴ്ച നമ്മളേവരും കണ്ടതാണ്. രണ്ടോ മൂന്നോ ഡിഫെൻഡേർസ് അദ്ദേഹത്തിനെ മാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ സഹകളികാർക്കു ഒരു വലിയ അവസരമാണ് തുറന്നകിട്ടുന്നത്. ഓഗ്‌ബെച്ചേ-മെസ്സി സഖ്യം കിബുവിന്റെ തന്ത്രങ്ങൾക്ക് ചേരുമോ എന്നതാണ് ഇനി അറിയേണ്ടത് .

പൊസഷനിൽ ഊന്നിയുള്ള ഫോർമേഷനുകൾ പരീക്ഷിക്കുന്ന കിബുവിന്‌ ഈ കൂട്ടുകെട്ടിനെ ഉപയോഗിക്കാൻ കഴിഞ്ഞാൽ ഇനിയും ഗോൾ മഴ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിനാവും. ഇരുവരും തമ്മിൽ ഉണ്ടായ മികച്ച ധാരണ സീസൺ ഉടനീളും ടീമിന് ഗുണവും ചെയ്തു. എല്ലാ സീസണുകളിലും ടീമിനെ അടിമുടി മാറ്റുന്ന ബ്ലാസ്റ്റേഴ്സിന്, പുതിയ താരങ്ങൾ തമ്മിൽ ഉള്ള ധാരണയില്ലായ്മ പലപ്പോഴും വിനയായിയിട്ടുണ്ട്. അതിനാൽ മെസ്സി-ഓഗ്‌ബെച്ചേ സഖ്യത്തെ നിലനിർത്തി അവശ്യ പൊസിഷനുകളിൽ മാത്രം മാറ്റം വരുത്താൻ ഉള്ള സുവർണ്ണ അവസരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് മുന്നിൽ ഉള്ളത്.    

[KH_RELATED_NEWS title="Related News | ARTICLE CONTINUES BELOW"][/KH_RELATED_NEWS]

അടുത്ത സീസണിൽ ജിങ്കാനും ടിരിയും വരുന്നതോടെ ഡിഫെൻസ് ശക്തിപ്പെടുന്നതിനാൽ, ഓഗ്‌ബെച്ചേക്ക് ആക്രമണത്തിൽ കൂടുതൽ ശ്രദ്ധിക്കാം. വിങ് ബാക്കുകളായ ജെസ്സെലും ലാൽറുവത്താരയും നൽകുന്ന കണിശമായ ക്രോസ്സുകൾ വലയിലാക്കാൻ മെസ്സി-ഓഗ്‌ബെച്ചേ സഖ്യത്തിന് മികവുണ്ട്. വിങ്‌ബാക്ക്കുകളിൽ ഊന്നിയുള്ള  4-3-3 ഫോർമേഷനിലാണ് കിബു മോഹൻബഗാനെ മെരുക്കി എടുത്തത്. എന്നാൽ ഇടക്ക് പരിക്ക് വില്ലനായപ്പോൾ 4-3-3 നിന്ന് 4-4-2 കളി ശൈലിയിലേക് മാറ്റിയാണ് അദ്ദേഹം ബഗാനെ ഐ-ലീഗ് കിരീടത്തിലേക്ക് നയിച്ചത്. അതിനാൽ അപകടകാരിയായ മെസ്സി-ഓഗ്‌ബെച്ചേ സഖ്യത്തെ ഏതു വിധേനെയും തന്റെ കളി ശൈലിയിൽ കൊണ്ടുവരാൻ കിബുവിന്‌ സാധിക്കുമെന്ന് പ്രത്യാശിക്കാം.

For more updates, follow Khel Now on Twitter and join our community on Telegram.

Advertisement