Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

പ്യുമയുടെ ഇന്റർനാഷണൽ ഔദ്യോഗിക സോഷ്യൽ മീഡിയയിൽ പരാമർശിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ ഫുട്ബോൾ താരമായി സഹൽ

Published at :July 14, 2020 at 5:00 AM
Modified at :July 14, 2020 at 5:42 AM
Post Featured Image

Gokul Krishna M


"പ്യുമ ഫുട്ബോൾ" എന്ന പ്യുമയുടെ ഇന്റർനാഷണൽ ട്വിറ്റെർ അക്കൗണ്ടിലാണ് സഹലിനെ പരാമർശിച്ചുകൊണ്ടുള്ള പോസ്റ്റ് വന്നത്.

പ്യുമയുടെ ഇന്റർനാഷണൽ സോഷ്യൽ മീഡിയയിൽ പരാമർശിക്കപെടുന്ന ആദ്യ ഇന്ത്യൻ ഫുട്ബോൾ താരമായി സഹൽ മാറി. കഴിഞ്ഞ മാസമാണ് പ്യൂമയുടെ ഗ്ലോബൽ അംബാസഡർ എന്ന പദവി സഹലിന് ലഭിച്ചത്. മുൻപ് ഇന്ത്യൻ ഫുട്ബോൾ താരങ്ങളിൽ ഛേത്രിയും, ഗുർപ്രീത് സിങ്ങും ഇത്തരത്തിൽ പ്യുമയുടെ ഭാഗമായിരുന്നു.

https://twitter.com/pumafootball/status/1282673728753672192?s=20&fbclid=IwAR2c6pIG6c224_4fdYkegYJqmZ46A2LD2LkL5DH7l-PT4Tt4XtlwZsV8M58

പ്യുമയുടെ ഗ്ലോബൽ അംബാസ്സഡായ സന്ദർഭത്തിൽ അതിനെ കുറിച്ച സഹൽ ഇങ്ങനെ പറഞ്ഞിരുന്നു - " പ്യുമ കുടുംബത്തിന്റെ ഭാഗമായി ഇന്ത്യൻ ഫുട്ബോളിനെ പ്രതിനിധീകരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. യൂറോപ്യൻ ടീമുകളിൽ നിന്നടക്കമുള്ള സൂപ്പർ താരങ്ങളുമായി ഒരു പ്ലാറ്റഫോം പങ്കിടാൻ കഴിയുന്നത് എനിക്ക് വലിയ കാര്യമായി തോന്നുന്നു. എന്നെ സ്വീകരിച്ച പ്യുമയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ഒരുമിച്ചുള്ള മികച്ച ഭാവിക്കായി കാത്തിരിക്കുന്നു."

ഇന്ത്യയുടെ മികച്ച ഭാവി താരമായി സഹൽ മാറുമെന്ന് കിബു വികുന മുൻപ് പറഞ്ഞിരുന്നു. ആരാധക പിന്തുണ കൊണ്ടും പ്രതിഭ കൊണ്ടും സഹൽ സമ്പന്നനാണ്. സഹലിനെ സ്വന്തമാക്കാൻ താൻ എന്തും ചെയ്യാൻ തയ്യാറാണെന്ന് മുൻപ് ബെംഗളൂരു ഫ് സി ഉടമയായ പാർത്ത് ജിൻഡാൽ പറഞ്ഞിരുന്നു. ഇന്ത്യൻ ക്ലബ്ബ്കൾ എത്തരത്തിലാണ് സഹലിനെ നോക്കി കാണുന്നതെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് തന്നെ മനസിലാക്കാം.

സഹലിന്റെ ഏജൻസിയായ ഇവന്റിവ് സ്പോർട്സിന്റെ സി ഇ ഓ ബൽജിത് റിഹാൾ ഈ നീക്കത്തിനെ കുറിച്ച് ഇപ്രകാരം പറഞ്ഞു ”പ്യൂമയുമായുള്ള സഹലിന്റെ കരാർ പെട്ടെന്ന് സംഭവിച്ച ഒന്നല്ല. എ ഐ ഫ് ഫ് എമേർജിങ് പ്ലയെർ ഓഫ് ദി ഇയർ പുരസ്കാരവും 2018 - 19 സീസണിൽ ഐ സ് ൽ എമേർജിങ് പ്ലയെർ ഓഫ് ദി സീസൺ പുരസ്കാരവും സഹൽ നേടിയിട്ടുള്ളതാണല്ലോ. ഇത്തരത്തിലുള്ള വിജയങ്ങൾ കൊണ്ട് തന്നെ കളിക്കാരൻ എന്ന നിലയിൽ സഹലിന് വേണ്ടിയുള്ള താല്പര്യങ്ങൾ ഒത്തിരിയുണ്ടായിരുന്നു. അതുകൊണ്ട് ഒരു ഏജൻസി എന്ന നിലയിൽ ആഗോള തലത്തിൽ അദ്ദേഹത്തിന് അംഗീകാരം ലഭിക്കാൻ വേണ്ടി ഞങ്ങൾ സ്പോണ്സർഷിപ്പിന് വേണ്ടി ശ്രമിക്കാൻ തുടങ്ങി."

"രണ്ട ബ്രാൻഡുകൾ സഹലിനെ സ്പോൺസർ ചെയ്യാൻ തയ്യാറായിരുന്നു. അതിലൊന്നായിരുന്നു പ്യുമ. സഹലിനു വേണ്ടിയും ഇന്ത്യൻ ഫുട്ബോളിന് വേണ്ടിയും അവർക്കുള്ള കാഴ്ചപ്പാട് കണ്ടിട്ടാണ് അവരുമായി ഞങ്ങൾ ചർച്ചകൾ നടത്തിയത്. ഇന്ത്യയിൽ നിന്ന് ഇവന്റിവ് സ്പോർട്സിന്റെ പ്രതിനിധികളായ ഷകീൽ അബ്‌ദുള്ളയും വിൽബർ ലാസ്‌റാഡോയും ചർച്ചകൾ നടത്തി. ചർച്ചകൾ 6 മാസത്തോളം ഉണ്ടായിരുന്നു. ചർച്ചകളിലെല്ലാം സഹലും പങ്കാളിയായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും ഞങ്ങളുടെ തീരുമാനങ്ങളും കൂടി അംഗീകരിച്ചതോടെ പ്യുമയുമായി സഹൽ കരാറിലെത്തി."

"വിരാട് കോഹ്ലി, കെ ൽ രാഹുൽ, മേരി കോം, സുനിൽ ഛേത്രി ,ഗുർപ്രീത് സിംഗ് സന്തു തുടങ്ങിയ ഇന്ത്യൻ അത്ലറ്റുകൾ പ്യുമയുടെ ഭാഗമാണ്. അവരുടെ കൂടെ സഹൽ ഭാഗമാകുന്നത് അദ്ദേഹത്തിന് മാത്രമല്ല ഇന്ത്യൻ ഫുട്ബോളിന് തന്നെ ലോകോത്തര തലത്തിൽ കൂടുതൽ അംഗീകാരം ലഭിക്കാൻ സഹായിക്കും. ഇന്ത്യയിലെ സ്പോർട്സിനെ ഏതുവിധേനയും വളർത്തുകയെന്നതാണ് ഇവന്റിവ് സ്പോർട്സിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ ഇത് അത്തരത്തിലുള്ള ശരിയായ നീക്കമാണെന്ന് കരുതുന്നു."

ഇന്ത്യൻ താരങ്ങളിൽ വളരെയധികം ആരാധകരുള്ള കളിക്കാരനാണ് സഹൽ അബ്ദുൽ സമദ്. മിഡ്‌ഫീൽഡിൽ നടത്തുന്ന മികച്ച പ്രകടനങ്ങൾ മൂലം ഇന്ത്യൻ ഓസിൽ എന്ന രീതിൽ സഹലിനെ ആരാധകർ വിശേഷിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ് നിരയില്‍ ഏറ്റവുമധികം ആരാധക പിന്തുണ ലഭിച്ച താരമാണ് സഹല്‍. എന്നാൽ കഴിഞ്ഞ സീസണിൽ ഈൽകോ ഷട്ടറിക്ക് കീഴിൽ വേണ്ടത്ര അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. എന്നാൽ അവസരം ലഭിച്ചപ്പോഴെല്ലാം ആരാധകരുടെ ആവേശത്തിനും സഹലിന്റെ പ്രകടനത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. കിബു വികുനയ്ക്ക് കീഴിൽ കൂടുതൽ അവസരം സഹലിന് കിട്ടുമെന്ന് പ്രതീക്ഷിക്കാം.

For more updates, follow Khel Now on Twitter and join our community on Telegram.

Advertisement