കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ആയിരുന്നു 

മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ റെനേ മ്യൂലെൻസ്റ്റീൻ പുതിയ കോച്ചിങ് ചുമതല. ഏഷ്യയിലെ ഏറ്റവും ശക്തരായ ഫുട്ബോൾ രാജ്യങ്ങളിൽ ഒന്നായ ഓസ്‌ട്രേലിയയുടെ നാഷണൽ ടീമിന്റെ സഹപരിശീലകൻ ആയിട്ടാണ് പുതിയ ചുമതല.
ഓസ്‌ട്രേലിയൻ പരിശീലകൻ ഗ്രഹാം അർണോൾഡിനെ ഈ വരുന്ന ഏഷ്യൻ കപ്പിലും സഹായിക്കുകയും, 2022 വേൾഡ് കപ്പിലേക്കുള്ള ടീമിനെ വാർത്തെടുക്കുകയുമാണ് മ്യൂലെൻസ്റ്റീനുള്ള ചുമതല.
കോച്ചിന്റെ പ്രവർത്തനം യൂറോപ്പ് കേന്ദ്രീകരിച്ചാവും എന്നും മനസ്സിലാക്കുന്നു. യൂറോപ്പിയൻ ലീഗിൽ കളിക്കുന്ന ഓസ്‌ട്രേലിയൻ താരങ്ങളുടെ മേൽനോട്ടവും റെനേ മ്യൂലെൻസ്റ്റീൻ ആവും നോക്കുന്നത്.

ALSO READ:

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനും, സാക്ഷാൽ സർ അലക്സ് ഫെർഗൂസന്റെ വിശ്വസ്തനുമായിരുന്നു റെനെ മ്യൂലെൻസ്റ്റീൻ ഐ എസ് എല് നാലാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്നു.
കോച്ചിന്റെ കീഴിൽ ടീം ബെർബറ്റൊവും, വെസ് ബ്രൗണും അടക്കം മിന്നും താരങ്ങളെ കൊണ്ട് വന്നെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിൽ മിന്നും പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞിരുന്നില്ല.
ബെംഗളൂരു  എഫ്‌സിയോട് തോറ്റതിന് ശേഷം, ജനുവരിയിൽ കോച്ചിനെ കേരളാ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയിരുന്നു. പകരം മുൻ പരിശീലകൻ ഡേവിഡ് ജെയിംസിനെ കൊണ്ട് വന്നു. ഈ സീസണിലും കേരളത്തിന്റെ പരിശീലകൻ മുൻ മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ ആയ ഡേവിഡ് ജെയിംസ് തന്നെയാണ്