Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഇത് കളി വേറെ! ഗോകുലം കേരളക്ക് ആശംസകളുമായി യൂറോപ്യൻ വമ്പന്മാർ

Published at :October 27, 2018 at 9:31 PM
Modified at :October 21, 2019 at 11:49 PM
Post Featured Image

ali shibil roshan


നേരത്തെ, എ എസ് റോമ ഗോകുലം കേരളയെ ട്വിറ്ററിൽ ഫോള്ളോ ചെയ്തതത് ചർച്ചയായിരുന്നു. ഗോകുലം കേരളയും എ എസ് റോമയും തമ്മിൽ കുറെയേറെ സാമ്യങ്ങൾ ഉണ്ട്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ എഫ്‌സി ബാർസിലോണയെ തകർത്ത റോമയും, മോഹൻ ബഗാനെയും, മിനേർവ പഞ്ചാബിനെയും തോൽപിച്ച ഗോകുലം കേരളയും വമ്പന്മാരെ വീഴ്ത്തുന്നതിൽ പേര് കേട്ടവരാണ്.
ഐ-ലീഗ് 2018-19 സീസണിന് മുന്നോടിയായി ഗോകുലം കേരളം ഇറക്കിയ പുതിയ ജേഴ്സി എ എസ് റോമയുടെ ജേഴ്സിയോട് സാമ്യമുള്ളതായിരുന്നു. ഐ-ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ശക്തരായ മോഹൻ ബഗാനെ പിടിച്ചു കെട്ടിയതിന് ശേഷം, ഇരട്ടി മധുരമായാണ് എ എസ് റോമയുടെ ആ ട്വീറ്റ് വന്നത്.
Read More:
തങ്ങളുടെ ഇന്നത്തെ ട്വിറ്ററിലെ ടീം എന്നാണ് ഗോകുലം കേരളയെ എ എസ് റോമ വിശേഷിപ്പിച്ചത്. തങ്ങളാൽ പ്രചോദിക്കപ്പെട്ട ഒരു പ്രായം കുറഞ്ഞ ഇന്ത്യൻ ക്ലബ്, ഇന്ത്യൻ വിമൻസ് ലീഗിലെ ടീമുള്ള ഒരേ ഒരു ഐ-ലീഗ് ക്ലബായ ഗോകുലം കേരളക്ക് ആശംസകളും അവർ അറിയിച്ചു.
ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മോഹൻ ബഗാനെ തളച്ച ഗോകുലം കേരള, ഈ സീസണിൽ കഴിഞ്ഞ സീസണിനെക്കാൾ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് വരെ ഈ ടീമിന്റെ പ്രവർത്തനം വളരെ തൃപ്തകരവുമാണ്. ഐ-ലീഗ് തുടങ്ങുന്നതിന് മുൻപ് കോഴിക്കോടിലെ തങ്ങളുടെ ഹോം ഗ്രൗണ്ടായ ഇ എം എസ് സ്റ്റേഡിയം നവീകരിച്ച ടീം, പോയിന്റ് ടേബിളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒന്ന് കരസ്ഥമാക്കാനാണ് ലക്ഷ്യമിടുന്നത്.
അതേസമയം, ഈ ട്വീറ്റ് എ എസ് റോമയും ഗോകുലം കേരളയും തമ്മിൽ ഉണ്ടാവാൻ സാധ്യതയുള്ള ഒരു കൂട്ടൂകെട്ടിന്റെ സൂചനയാണോ എന്നും വ്യക്തമല്ല.
[KH_RELATED_NEWS title="Related News"][/KH_RELATED_NEWS]
Advertisement