Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഖത്തറിനെതിരെയുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ശ്രദ്ധിക്കേണ്ട പുതിയ 5 താരങ്ങൾ

Published at :March 6, 2020 at 5:00 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Krishna Prasad


ഈ താരങ്ങളെല്ലാം മികച്ച ഫോമിലാണ് ഉള്ളത്

ഫിഫ ലോകകപ്പ് യോഗ്യതയുടെ ഭാഗമായി നടക്കാൻ ഇരിക്കുന്ന തങ്ങളുടെ ആറാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യ കരുത്തരായ ഖത്തറിനെ നേരിടും. ഭുവനേശ്വറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന മത്സരത്തിന് മുന്നോടിയായി 43 അംഗ ടീമിനെ കോച്ച് ഇഗോർ സ്റ്റിമാച്ച് പരിശീലന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയുണ്ടായി.

ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഒരുപാട് പുതുമുഖ താരങ്ങളെ ക്രോയേഷ്യൻ പരിശീലകൻ ഇന്ത്യൻ ക്യാമ്പിലേക്ക് ക്ഷണിക്കുകയുണ്ടായി. അതിൽ പ്രത്യേകം നോക്കി കാണേണ്ട പ്രധാന അഞ്ച് താരങ്ങൾ ഇവരെല്ലാമാണ്.

[KH_ADWORDS type="3" align="center"][/KH_ADWORDS]

5. ലാലെങ്മാവിയ

നോർത്ത് ഈസ്റ്റ്‌ ടീമിന്റെ ഈ സീസണിലെ മൊത്തത്തിലുള്ള പ്രകടനം വളരെയധികം നിരാശ നൽകി. എങ്കിലും ലാലെങ്മാവിയ എന്ന മിസോറാം താരത്തിന്റെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ അരങ്ങേറ്റ സീസൺ വളരെ മികച്ചതായിരുന്നു.

അണ്ടർ17 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന താരത്തിന്റെ പ്രകടനത്തിൽ ആകൃഷ്ടനായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് പരിശീലകൻ റോബർട്ട്‌ ജാർണി താരത്തിനെ ടീമിൽ എത്തിക്കുകയായിരുന്നു.

ഓരോ മത്സരത്തിലും ശരാശരി 50 പാസുകൾ നൽകുന്ന ഈ മിസോറാം മധ്യനിര താരത്തിന്റെ പാസിങ് കൃത്യത 80.45%മാണ്. അതിനൊപ്പം 60 ടാക്ലിങ്, 24 ഇന്റർസെപ്ഷൻസ്, 18 ക്ലിയറൻസ് എന്നിവയും താരത്തിന്റെ ഈ ടൂർണമെന്റിലെ സമ്പാധ്യമാണ്.

4. സുമിത് രതി

സ്പാനിഷ് പരിശീലകൻ അന്റോണിയോ ലോപ്പസ് ഹബാസിന്റെ കീഴിൽ തരക്കേടില്ലാത്ത അവസരമാണ് ഈ പ്രതിരോധ താരത്തിന് ലഭിച്ചത്. എറ്റികെയിലെ ഈ പ്രകടനം തന്നെയാണ് താരത്തിന് ഇന്ത്യൻ ക്യാമ്പിലേക്കുള്ള പ്രവേശനത്തിന് അവസരമൊരുക്കിയതും.

[KH_ADWORDS type="4" align="center"][/KH_ADWORDS]

11 മത്സരങ്ങളിൽ നിന്നായി 82 ക്ലിയറൻസും, 15 ബ്ലോക്കും അദ്ദേഹത്തിന്റെ വിലപ്പെട്ട നേട്ടമാണ്.

3. ലിസ്റ്റൺ കൊളാസോ

ഈ പട്ടികയിൽ ലിസ്റ്റൺ കൊളാസോയുടെ പേര് ഏവരെയും ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ്. എഫ് സി ഗോവയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ഹൈദരാബാദ് എഫ് സിയിൽ എത്തിയ ഈ സ്‌ട്രൈക്കർ 7 മത്സരങ്ങളിലായി 236 മിനുട്ടുകൾ കളത്തിൽ ചിലവഴിക്കുകയുണ്ടായി.

അധികവും ബെഞ്ചിൽ നിന്ന് പകരക്കാരന്റെ റോളിലാണ് താരത്തിന് അവസരം ലഭിച്ചത്. മാത്രവുമല്ല ക്ലബ്ബിനായ് ഈ സീസണിൽ 2 ഗോൾ അദ്ദേഹം നേടുകയും ചെയ്തു.

2. സെറിടോൺ ഫെർണാണ്ടസ്

ഈ സീസണിൽ ലീഗിലെ മികച്ച റൈറ്റ് ബാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഈ 27കാരനായ താരത്തിന് ദേശീയ ക്യാമ്പിലേക്കുള്ള ക്ഷണം വളരെ വൈകി എന്ന് വേണം പറയാൻ. അടുത്ത സീസണിൽ എ എഫ് സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ്‌ സ്റ്റേജിൽ ബർത്ത് ഉറപ്പിച്ച ഗോവയുടെ പ്രധാന താരങ്ങളിൽ ഒരാളാണ് ഇദ്ധേഹം.

[KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS]

1. ജീക്സൺ സിങ്

മുൻ അണ്ടർ17 ബാച്ചിലെ സുമിത് രതി, ലാലെങ്മാവിയ, അമർജിത് സിങ് കിയാം എന്നിവർക്കൊപ്പം ദേശീയ സീനിയർ ടീമിൽ ക്ഷണം ലഭിച്ച മറ്റൊരു താരമാണ് ജീക്സൺ സിങ്.

ഈൽകോ ഷാറ്റോറിയുടെ കീഴിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെ സ്ഥിരസാന്നിധ്യമായിരുന്നു ഈ 18കാരൻ. ഈ ചെറുപ്രായത്തിൽ തന്നെ മധ്യനിരയിലെ അദ്ദേഹത്തിന്റെ പ്രകടനം മറ്റ് യുവ കളിക്കാരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്ഥനാകുന്നു.

Advertisement