Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

കൊറോണ ഇന്ത്യൻ ഫുട്ബോളിനെ ഈ അഞ്ചു രീതിയിൽ ബാധിച്ചിരിക്കുന്നു

Published at :April 27, 2020 at 1:18 AM
Modified at :April 27, 2020 at 1:18 AM
Post Featured Image

Gokul Krishna M


ലോകമെമ്പാടുമുള്ള ഫുട്ബോൾ മത്സരങ്ങളെല്ലാം കൊറോണ കാരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇന്ത്യൻ ഫുട്ബോളിനെ എങ്ങനെയാണ് കൊറോണ എന്ന വിപത്ത് ബാധിച്ചിരിക്കുന്നതെന്ന് നോക്കാം.

5.കാണികളുടെ കുറവ്

കൊറോണ കാരണം ഇന്ത്യൻ ഫുട്ബോളിലെ ഒരു ടൂര്ണമെന്റുകളും മുന്നോട്ട് പോകാൻ സാധിക്കാത്ത സാഹചര്യമാണ്. ഐ.സ്.ൽ ഭാഗ്യവശാൽ നേരെത്തെ അവസാനിച്ചതിനാൽ കോറോണയുടെ പ്രശ്നങ്ങൾ ക്ലബ്ബുകളെ ബാധിച്ചില്ല. ഐ ലീഗ് പൂർത്തിയാക്കാൻ അവസരം ലഭിക്കാതെ വരുകയും, ഏറെ അനിശ്ചിതത്വത്തിന് ശേഷം പോയിന്റ് നിലയിൽ മുകളിലുള്ള  മോഹൻ ബഗാനെ  വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.

ലോക്ക്ഡൌൺ പിൻവലിക്കുന്നതോടെ മുടങ്ങി കിടക്കുന്ന ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കാമെന്നാണ് ഏവരുടെയും പ്രതീക്ഷ. എന്നിരുന്നാലും, കാണികളെ ഒരു നിശ്ചിത കാലത്തേക്ക്  സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിക്കാതെ വരാനുള്ള സാഹചര്യങ്ങളെല്ലാം മത്സര നടത്തിപ്പുകാർക്ക് വെല്ലു വിളിയാണ് സൃഷ്ടിക്കുന്നത്. അത്തരം അവസരങ്ങൾ വന്നാൽ ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗ് ഉള്ള മത്സരങ്ങൾക്ക് മാത്രമേ സാമ്പത്തികമായി പിടിച്ചു നിൽക്കാൻ സാധിക്കൂ.

4.ഐസ്ല്ലിലെയും ഐ ലീഗിലെയും ട്രാൻഫർ മാർക്കറ്റിലെ മന്ദഗതി

ക്ലബ്ബുകൾ തമ്മിൽ കളിക്കാരുടെ ട്രാൻസ്ഫെറിന്റെ  കാര്യത്തിൽ സാധാരണ ഉണ്ടാവാറുള്ള  പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നില്ല. സാധാരണയായി കളിക്കാരുടെ ഏജന്റുമാർ ക്ലബ്‌ അധികൃതരുമായി ഫോണിലാണ് കരാറിന്റെ തുടക്കചർച്ചകൾ നടത്താറുള്ളതെങ്കിലും, ലോക്ക്ഡൌൺ മൂലം ക്ലബ്ബിന്റെയും ഏജന്റുമാരുടെയും പല പ്രവർത്തങ്ങളും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.

അടുത്ത ഐ സ് ൽ,  ഐ ലീഗ് സീസൺ എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ ഒരു ധാരണയില്ലാത്തതും ഇതിന് കാരണമാണ്. വിദേശ താരങ്ങളുടെ  കരാറിന്റെ കാര്യത്തിൽ  കൃത്യമായി തീരുമാനങ്ങൾ എടുത്ത്,  വേണ്ടാത്ത നഷ്ടങ്ങൾ വരുത്തി വെക്കാതിരിക്കാൻ ക്ലബ്ബുകൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

3.ഗോവ പ്രൊ ലീഗ് ക്യാൻസൽ ചെയ്തു, ഐ.സ്.ൽ - ഐ ലീഗ്‌ സീസണിന്റെ കാര്യവും അനിശ്ചിതത്വത്തിൽ, ഫിഫ 2022 വേൾഡ് കപ്പ്‌ ക്വാളിഫൈയർസ് മാറ്റിവെച്ചു

ജൂൺ-ജൂലൈ മാസങ്ങളിൽ ക്യാമ്പുകൾ പോലും നടത്താൻ കഴിയില്ലെന്ന് എ ഐ ഫ് ഫ് ജനറൽ സെക്രട്ടറി കുശാൽ ദാസും ദേശിയ സ്പോർട്സ് സെക്രട്ടറിയും  തമ്മിൽ ഈ മാസത്തിന്റെ തുടക്കത്തിൽ നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. ഇതു മൂലം ഗോവ പ്രൊ ലീഗും, ഐ ലീഗിന്റെ ബാക്കിയുള്ള കളികളും ഒഴിവാക്കാനുള്ള ഉത്തരവ് വന്നു.

അടുത്ത  ഐ സ് ൽ, ഐ ലീഗ് സീസൺ എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ  ആർക്കും ഒരു ധാരണയില്ലാത്ത അവസ്ഥയിലാണ് പോകുന്നത്. മാർച്ച്‌ 26ന് നടക്കേണ്ടിയിരുന്ന ഖത്തർ - ഇന്ത്യ വേൾഡ് കപ്പ്‌ ക്വാളിഫൈയർസ് മുൻപ് തന്നെ മാറ്റിയിരുന്നു. ജൂൺ 9ന് നടക്കാനുള്ള അഫ്ഗാനിസ്ഥാൻ-ഇന്ത്യ മത്സരവും മാറ്റിയതായാണ് അറിയുന്നത്.

2.ഫോഴ്സ് മേജൗർ നടപ്പിലാക്കാനൊരുങ്ങി ക്ലബ്ബുകൾ

നിയന്ത്രിതമല്ലാത്ത ഇത്തരം ഘട്ടങ്ങൾ വന്നാൽ  കരാറിലെ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ  ക്ലബ്ബുകൾക്ക്  അധികാരം നൽകുന്ന വ്യവസ്ഥയാണ് ഫോഴ്സ് മെജൗർ. ഇത്‌ കളിക്കാരുടെ കരാറിലെ ക്ലോസുകളിൽ വ്യക്തമായി  പ്രതിബാധിച്ചിട്ടുള്ളതാണ്. ബാക്കിയുള്ള ഐ ലീഗ് മത്സരങ്ങൾ നടത്താതെ വന്ന ക്ലബ്ബുകൾ നഷ്ടത്തിലേക്ക് പോകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇത്തരത്തിലുള്ള നീക്കം നടത്തുന്നത്. ഈസ്റ്റ്‌ ബംഗാൾ ഫോഴ്സ് മെജൗർ നടപ്പിലാക്കിയതായി ഇന്ന് വാർത്ത വന്നിരുന്നു.

ഏപ്രിൽ 7ന് ടൈംസ് ഓഫ് ഇന്ത്യയോട് ഗോകുലം കേരള ഫ്.സി ഉടമ വി.സി പ്രവീൺ പറഞ്ഞതിങ്ങനെ - "കളിക്കാരുടെ മാർച്ച്‌ മാസത്തിലെ ശമ്പളം പോലും നൽകാൻ  ചില ക്ലബ്ബുകൾ തയ്യാറല്ല. പക്ഷെ ഞങ്ങൾ അത്തരത്തിലുള്ള  നീക്കത്തിന് ഒരുക്കമല്ല. ഞങ്ങൾ മാർച്ചിൽ  ചില മത്സരങ്ങൾ കളിച്ചതിനാൽ, കളിക്കാരോടുള്ള പ്രതിബദ്ധത  കാണിക്കേണ്ടിയിരിക്കുന്നു.എ.ഐ.ഫ്.ഫ്  ബാക്കിയുള്ള ഐ ലീഗ്  മത്സരങ്ങൾ ക്യാൻസൽ ചെയ്താൽ, പിന്നീടുള്ള കളികളുടെ ശമ്പളം ചോദിക്കാൻ സാധിക്കില്ലെന്ന് കളിക്കാർക്കറിയാം"

1.ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന അണ്ടർ 17 വിമൺസ്  വേൾഡ് കപ്പ്‌ മാറ്റിവെച്ചു

നവംബറിൽ ഇന്ത്യയിൽ  നടക്കേണ്ടിയിരുന്ന അണ്ടർ 17 വിമൻസ് ഫുട്ബോൾ വേൾഡ് കപ്പ്‌ മാറ്റിവെച്ചതായി ഈ മാസത്തിനു തുടക്കഘട്ടത്തിൽ  ഫിഫ ഗവർണിങ് ബോഡി തീരുമാനം എടുത്തിരുന്നു. ക്വാളിഫയർ മത്സരങ്ങളും മാറ്റിയതായാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യ ആധിധേയത്വം വഹിക്കുന്നതിനാൽ, ഇന്ത്യക്ക് ക്വാളിഫൈർ മത്സരങ്ങൾ കളിക്കേണ്ടതില്ല. പുതുക്കിയ മത്സര ക്രമങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്.

Advertisement