Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

സഹൽ അവബോധമുള്ള മികച്ച താരമെന്ന് ഈൽകോ ഷറ്റോറി

Published at :January 13, 2020 at 7:18 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Krishna Prasad


എ ടി കെക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം നേടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു കോച്ച്.

സാൾട്ട്ലേക്ക്സ്റ്റേഡിയത്തിൽ നടന്ന അത്യുഗ്രൻ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കരുത്തരായ എറ്റിക്കെയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിക്കുകയുണ്ടായി. 70ആം മിനുറ്റിൽ ഹോളിചരൺ നസ്‌റിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോൾ നേടിയത്. എന്നിരുന്നാലും മത്സരത്തിനിടയിൽ ചില നാടകീയ രംഗങ്ങളും നടക്കുകയുണ്ടായി. ക്ഷുഭിതനായ പരിശീലകൻ അന്റോണിയോ ഹബ്ബാസിനെ ഫൈനൽ വിസിലിന് മുൻപേ കളത്തിൽ നിന്ന് പറഞ്ഞു വിട്ടിരുന്നു. [KH_ADWORDS type="4" align="center"][/KH_ADWORDS] ഈ സംഭവവികാസങ്ങൾക്ക് മറുപടിയായി ഈൽകോ ഷാറ്റോറി പറഞ്ഞത് ഇങ്ങനെ. " കളിയുടെ ആദ്യ നിമിഷം മുതൽ അവസാന നിമിഷംവരെ അവർ എന്നെ സ്പാനിഷിൽ പുലഭ്യംപറയുകയുണ്ടായി. ഈ വിഷയത്തിൽ എനിക്ക് അത്രേ പറയാനുള്ളു". ലഭിച്ച മൂന്ന് പോയിന്റിൽ സന്തോഷം പ്രകടിപ്പിച്ച ഷാറ്റോറി മത്സരത്തിന് തൊട്ട്മുൻപുള്ള നിമിഷങ്ങളിൽ പോലും തങ്ങൾ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു എന്ന് പറയുകയുണ്ടായി. [embed]https://youtu.be/F1nwV0XG5cE[/embed]

Match Highlights : കേരള ബ്ലാസ്റ്റേഴ്‌സ്

" മത്സരം തുടങ്ങുന്നതിനു മുൻപുള്ള സാഹചര്യം വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. എനിക്ക് സുവെർലൂണിനെ നഷ്ടപ്പെട്ടു. എങ്കിലും ഞാൻ ഇതുപോലുള്ള സാഹചര്യം ഈ സീസൺ തുടക്കം മുതലേ നേരിടുന്നതാണ്. ഞാൻ നൽകിയ ടാക്ടിക്സ് വേണ്ട വിധത്തിൽ വിനിയോഗിക്കാൻ സാധിച്ചില്ല. എങ്കിലും നമ്മൾ പ്രതിരോധത്തിൽ ഉറച്ച് നിന്നു. നമ്മൾ അവരെ ശരിക്കും വിഷമത്തിലാക്കി. നമ്മൾ നേടിയ ഗോൾ കൂടാതെ ഒരെണ്ണവും കൂടി നമുക്ക് നേട്ടമായിരുന്നു. എങ്കിലും ആത്മാർത്ഥമായി പറയട്ടെ ഈ ഒരു സ്റ്റേജിൽ മൂന്ന് പോയിന്റ് ലഭിക്കുക എന്നത് വളരെ മഹത്തരമായ ഒരു കാര്യമാണ് ". [KH_RELATED_NEWS title="Related News | ARTICLE CONTINUES BELOW"][/KH_RELATED_NEWS] വിജയശില്പി നർസാരിയെ വാനോളം പരിശീലകൻ ഈൽകോ ഷാറ്റോറി പ്രശംസിക്കുകയുണ്ടായി. " സീസണിലെ ആദ്യ രണ്ട് മത്സരത്തിൽ നർസാരി വിങ്ങിൽ കിടന്ന് കഷ്ടപ്പെടുന്നത് ഞാൻ കണ്ടിരുന്നു. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ ഗോൾ നേട്ടത്തിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. ചില സമയങ്ങളിൽ നമ്മുടെ ബുദ്ധിമുട്ടുകളിൽ നിന്ന് നമുക്ക് മോചനം നേടേണ്ടിവരും, സ്‌കോർ ചെയ്താൽ അതിൽ നിന്ന് മുക്തിനേടാൻ നമ്മളെ സഹായിക്കും ". സഹൽ അബ്ദുൾ സമദ് അല്ലെങ്കിൽ മറ്റൊരു ഏത് യുവതാരവും തനിക്ക് കീഴിൽ ക്ഷമയോടെ കാത്തിരുന്നാൽ മെച്ചപ്പെടും എന്ന് അദ്ദേഹം പറയുകയുണ്ടായി. [KH_ADWORDS type="3" align="center"][/KH_ADWORDS] " എന്റെ സ്‌റ്റൈലുമായി ടീമിന് ഒത്തുപോകാൻ സാധിച്ചാൽ അദ്ദേഹം മെച്ചപ്പെടും എന്ന് എനിക്ക് 100% ഉറപ്പുണ്ട്. അദ്ദേഹം നല്ല രീതിയിൽ മെച്ചപ്പെടുകയും അതിനൊത്ത് കഷ്ടപ്പെടുകയും ഉണ്ട്. എനിക്ക് അദ്ദേഹത്തിൽ നിന്ന് ആവിശ്യമുള്ളതെന്താണ് എന്ന് അദ്ദേഹത്തിന് ഇപ്പോൾ ചെറിയ ബോധ്യമുണ്ട്. ജീക്സണിന്റെ കേസും ഇത് തന്നെയാണ്. യുവ കളിക്കാരുടെ കൂടെ പ്രവർത്തിച്ച നല്ല മുൻ പരിചയമുള്ള എനിക്ക് അവരെ സഹായിക്കാനാകും എന്നാണ് ഞാൻ കരുതുന്നത് ". “സഹൽ ഒരു അവബോധമുള്ള കളിക്കാരനാണ്. അദ്ദേഹം എല്ലാം ഉള്ളറിഞ്ഞുകൊണ്ട് തന്നെ ചെയ്യുന്നു. മത്സരത്തെ പ്രധിരോധ രീതിയിലും ആക്രമണ രീതിയിലും അദ്ദേഹം മനസിലാക്കുന്നു. അദ്ദേഹം നല്ല ഒരു കളിക്കാരൻ ആണെന്നാണ് ഞാൻ കരുതുന്നത്. പരിശീലന മേഖലയിൽ 25വർഷത്തെ അനുഭവ സമ്പത്തുള്ള എനിക്ക് ഒരു കളിക്കാരനെ ഉയർത്തിക്കൊണ്ടുവരാൻ എന്തൊക്കെയാണ് വേണ്ടത് എന്ന് നല്ലവണ്ണം അറിയാം " അദ്ദേഹം വിവരിച്ചു.
Advertisement