Advertisement
എൽകോ ഷറ്റോറി: ഞാൻ എ ടി കെക്ക് എതിരെ ഒരിക്കലും തോറ്റിട്ടില്ല
Published at :January 11, 2020 at 9:01 PM
Modified at :December 13, 2023 at 7:31 AM

(Courtesy : ISL Media)
എ ടി കെക്ക് എതിരെ വിജയം കരസ്ഥമാക്കാൻ കഴിയുമെന്ന് എൽകോ ഷറ്റോറി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഗ്ലാമർ പോരാട്ടത്തിൽ ലീഗ് വമ്പന്മാരായ എ ടി കെ, എൽകോ ഷറ്റോറി പരിശീലിപ്പിക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. കൊൽക്കത്തയിലെ സാൾട് ലേക് സ്റ്റേഡിയത്തിൽ വെച്ച് ജനുവരി 12നാണ് പോരാട്ടം. കഴിഞ്ഞ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ഹൈദരാബാദ് എഫ്‌സിയെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാകും ബ്ലാസ്റ്റേഴ്‌സ് നാളെ കളത്തിലിറങ്ങുക. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച കോച്ച് എൽകോ ഷറ്റോറി എ ടി കെക്ക് എതിരെ തന്റെ പക്കൽ ഒരു മികച്ച ഗെയിംപ്ലാൻ ഉണ്ടെന്ന് വ്യക്തമാക്കി. [KH_ADWORDS type="3" align="center"][/KH_ADWORDS] മികച്ച ഗെയിംപ്ലാൻ ഉണ്ടെന്ന് എൽകോ ഷറ്റോറി ഐ എസ് എൽ സീസൺ ആറിലെ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ എ ടി കെയെ പരാജയപ്പെടുത്തിയിരുന്നു. ആ നേട്ടം ആവർത്തിക്കാനാവും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. " [സീസൺ] പ്രാരംഭ മത്സരത്തിൽ, അവർക്ക് ഞങ്ങളെ കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ല, ഞങ്ങൾക്ക് അവരെ കുറിച്ചും ഒന്നും അറിഞ്ഞിരുന്നില്ല. ഈ മത്സരത്തിൽ എനിക്കറിയാം അവരുടെ ബലഹീനതകൾ എവിടെയാണെന്ന്, അവർ എങ്ങനെയാണ് ഗോൾ അടിക്കുന്നതെന്ന്. എനിക്ക് ഒരു മികച്ച ഗെയിംപ്ലാൻ ഉണ്ട്." ഷറ്റോറി മാധ്യമങ്ങളോട് വെളിപ്പെടുത്തി. പരിക്കുകളാൽ ഏറെ വലയപ്പെട്ട ടീമാണ് ഇത്തവണ കേരളാ ബ്ലാസ്റ്റേഴ്‌സ്. സുപ്രധാന താരങ്ങളിൽ പലരും പരിക്കിന്റെ പിടിയിൽ പെട്ടപ്പോൾ, ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ അത് ബാധിച്ചു. "ഏഴ് വിദേശ താരങ്ങൾ ഉള്ള ഒരേ ഒരു ടീം ഞങ്ങളുടേതാണ്, അതിൽ 6 പേർക്ക് പരിക്കേറ്റു. പ്രതിരോധനിരയിൽ ഞങ്ങൾ ബുദ്ധിമുട്ടി. മധ്യനിരയിലും ഞങ്ങൾക്ക് സ്ഥിരമായി മാറ്റങ്ങൾ നടത്തേണ്ടി വന്നു. ഒരേ ആദ്യ ഇലവൻ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ കളത്തിലിറക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല." ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു. [KH_ADWORDS type="4" align="center"][/KH_ADWORDS] വിജയം നേടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നെന്ന് എൽകോ ഷറ്റോറി എ ടി കെക്ക് എതിരെ ഷറ്റോറി ഇത് വരെ പരാജയപ്പെട്ടിട്ടില്ല. നാളെ വിജയം കരസ്ഥമാക്കാൻ കഴിയുമെന്ന് കോച്ച് പ്രതീക്ഷ പ്രകടിപ്പിച്ചു. "5-1ന്റെ വിജയം ഞങ്ങളുടെ ടീമിന് ഒരുപാട് ആത്മവിശ്വാസം നൽകുന്നു. ഞാൻ എ ടി കെക്ക് എതിരെ ഇത് വരെ തോറ്റിട്ടില്ല. കഴിഞ്ഞ സീസണിൽ ഞാൻ ഒരിക്കൽ വിജയിക്കുകയും, മറ്റേ മത്സരത്തിൽ സമനില നേടുകയും ചെയ്തു. നാളെ മറ്റൊരു വിജയം നേടാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." കോച്ച് പറഞ്ഞു. [caption id="attachment_29182" align="aligncenter" width="1024"]
Related News
Latest News
- Houston Dynamo vs LAFC Prediction, lineups, betting tips & odds | MLS
- Charlotte FC vs Nashville SC Prediction, lineups, betting tips & odds | MLS
- Luton Town vs Leeds United Prediction, lineups, betting tips & odds | EFL Championship
- Al Ahli vs Al Ittihad Prediction, lineups, betting tips & odds | Saudi Pro League
- PSG vs Angers Prediction, lineups, betting tips & odds | Ligue 1
Advertisement
Trending Articles
Advertisement
Editor Picks
Hi there! I'm Khel Snap! 🚀 Click