Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

പരിശീലകനെ പുറത്താക്കി എഫ്‌സി ഗോവ

Published at :February 1, 2020 at 2:56 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL)

ali shibil roshan


കഴിഞ്ഞ സീസണിൽ എഫ്‌സി ഗോവ ഐ എസ് എൽ ഫൈനലിൽ എത്തിയിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ എഫ്‌സി ഗോവ തങ്ങളുടെ പരിശീലകൻ സെർജിയോ ലൊബേറയെ പുറത്താക്കി. ലൊബേറക്ക് ടെർമിനേഷൻ നോട്ടീസ് നൽകിയതായി ഇതുമായി ബന്ധമുള്ള വൃത്തങ്ങൾ ഖേൽ നൗവിനോട് പറഞ്ഞു.
കളിക്കളത്തിലെ പ്രകടനം മികച്ചതായിരുന്നുവെങ്കിൽ, ടീം അധികാരണശ്രേണിയോടുള്ള അഭിപ്രായ വ്യത്യാസമാണ് പുറത്താക്കലിന് കാരണമെന്ന് മനസ്സിലാക്കുന്നു.
[KH_ADWORDS type="4" align="center"][/KH_ADWORDS]
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് എഫ്‌സി ഗോവ. 15 മത്സരങ്ങളിൽ നിന്ന് 30  പോയിന്റ് ആണ് ടീമിന്റെ ഇത് വരെ ഉള്ള സമ്പാദ്യം. ടീം ഒന്നാം സ്ഥാനത്തിരിക്കുമ്പോൾ പരിശീലകനെ പുറത്താക്കിയത് ആരാധക രോഷത്തിന് കാരണമായേക്കാം. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന സീസണിലെ ടീമിന്റെ പ്രകടനത്തെ ഇത് ബാധിച്ചേക്കാം.
എഫ്‌സി  ഗോവയോടൊപ്പം തന്റെ മൂന്നാമത്തെ വർഷത്തിലായിരുന്നു പരിശീലകൻ. കഴിഞ്ഞ സീസണിൽ എഫ്‌സി ഗോവയെ ഐ എസ് എൽ ഫൈനലിലേക്ക് ലോബേറ നയിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ സൂപ്പർ കപ്പ് ജേതാക്കളും എഫ്‌സി ഗോവയാണ്.
[KH_ADWORDS type="3" align="center"][/KH_ADWORDS]
പുതിയ പരിശീലകൻ വേണ്ടിയുള്ള തിരച്ചിൽ എഫ്‌സി ഗോവ ആരംഭിച്ചതായി മനസ്സിലാക്കാൻ കഴിയുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിൽ പരിശീലിപ്പിക്കുന്ന മൂന്ന്  പരിശീലകരെ ക്ലബ് സമീപിച്ചിട്ടുണ്ട്.
Advertisement