Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

എൽകോ ഷറ്റോറി: റഫറി ഞങ്ങൾക്ക് എതിരായിരുന്നു

Published at :January 25, 2020 at 12:00 AM
Modified at :January 27, 2020 at 4:19 AM
Post Featured Image

ali shibil roshan


പ്ലേഓഫ് യോഗ്യത നേടാൻ ഇനിയും സാധ്യത ഉണ്ടെന്ന് കോച്ച് വ്യക്തമാക്കി.

ഇന്ത്യൻ  സൂപ്പർ ലീഗ് സീസൺ ആറിലെ തങ്ങളുടെ 14ആമത്തെ മത്സരത്തിൽ എൽകോ ഷറ്റോറി പരിശീലിപ്പിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയെ നേരിടും. ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ചാണ് പോയിന്റ് ടേബിളിലെ മൂന്നാം സ്ഥാനക്കാരും, എട്ടാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടം.
മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട പരിശീലകൻ എൽകോ ഷറ്റോറി കഴിഞ്ഞ മത്സരത്തിലെ പരാജയം വേദനാജനകം ആയിരുന്നുവെന്നും, തനിക്ക് ചിലത് നേരെയാക്കാൻ ഉണ്ടെന്നും പറഞ്ഞു.
[KH_ADWORDS type="3" align="center"][/KH_ADWORDS]

റഫറി ഞങ്ങൾക്ക് എതിരായിരുന്നു

"കഴിഞ്ഞ മത്സരത്തിലെ പരാജയം തീർച്ചയായും വേദനാജനകമായിരുന്നു. എനിക്ക് ചിലത് ശരിയാക്കാനുണ്ട്. പെനാൽറ്റി തീരുമാനത്തിൽ റഫറിയോട് ഞാൻ കോപിതനായെന്ന രീതിയിൽ ടിവിയിൽ കാണിച്ചു, പക്ഷെ [കോപിതൻ] അല്ലായിരുന്നു, കാരണം എനിക്ക് അത് കാണാൻ കഴിഞ്ഞില്ല." ഷറ്റോറി അഭിപ്രായപ്പെട്ടു.
റഫറിയുടെ തീരുമാനങ്ങളിൽ താൻ ആദ്യ നിമിഷം മുതൽ അവസാന നിമിഷം വരെ നിരാശനായിരുന്നുവെന്ന് കോച്ച് പറഞ്ഞു. "അതെ, ആദ്യ മിനിറ്റ് മുതൽ അവസാന മിനിറ്റു വരെ ഞാൻ നിരാശനായിരുന്നു, കാരണം റഫറി ഞങ്ങൾക്ക് എതിരായിരുന്നു."
മരിയൊക്കെതിരെയും മുസ്തഫക്കെതിരെയും വളരെ മോശമായ ഫൗളുകൾ ഉണ്ടായിരുന്നുവെന്നും കോച്ച് പറഞ്ഞു. റെഡ് കാർഡ് നല്കാൻ റഫറി പോക്കറ്റിൽ കയ്യിട്ടെന്നും, പിന്നീട് തീരുമാനം മാറ്റി മഞ്ഞക്കാർഡ് നൽകിയെന്നും കോച്ച് ആരോപിച്ചു. സഹലിനെതിരെ ഹാൻഡ് ബാൾ അല്ലാതിരുന്നിട്ട് പോലും ഹാൻഡ് ബാൾ വിളിച്ചത് എല്ലാവർക്കും കാണാമായിരുന്നു എന്നും കോച്ച് പറഞ്ഞു.
ജംഷഡ്‌പൂർ ബ്ലാസ്റ്റേഴ്സിന് എതിരെ നേടിയ രണ്ടാമത്തെ ഗോൾ ഓഫ് സൈഡ് ആയിരുന്നുവെന്നും കോച്ച് ആരോപിച്ചു. " 2-2 ഗോൾ അവർ നേടിയത് ഓഫ്‌സൈഡിൽ നിന്നായിരുന്നു." ഇത്തരം കാര്യങ്ങൾ നിരാശ ഉണ്ടാക്കുന്നതാണെന്നും. 10 പേരുമായി 2-1ന് പിടിച്ചു നിൽക്കുകയും, പിന്നീട് സെല്ഫ് ഗോൾ വഴങ്ങി തോൽക്കുകയും ചെയ്യുന്നത് നിർഭാഗ്യമാണെന്നും  കോച്ച് വ്യക്തമാക്കി.
ഈ സീസണിൽ പരിക്കുകൾ ബ്ലാസ്റ്റേഴ്സിന് ഏറെ വേട്ടയാടിയിട്ടുണ്ട്. അത് പ്രകടനത്തിൽ പ്രതിഫലിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 13 മത്സരങ്ങളിലും മത്സരങ്ങളുടെ രണ്ട് ദിവസം മുൻപ് ആരൊക്കെയാണ് കളിക്കുക എന്ന് തനിക്ക് തീർച്ച ഉണ്ടായിരുന്നില്ല എന്ന് കോച്ച് വെളിപ്പെടുത്തി.
[KH_ADWORDS type="4" align="center"][/KH_ADWORDS]

പ്ലേഓഫ് സാധ്യതകൾ

ഈ സീസണിൽ പ്ലേഓഫിലെത്താനുള്ള ബ്ലാസ്റ്റേഴ്സിന്റെ സാധ്യത വളരെ കുറവാണ്. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ കോച്ച് ഷറ്റോറിയുടെ മറുപടി ഇങ്ങനെ, "ഒന്നും ഇത് വരെ തീരുമാനം ആയിട്ടില്ല, ഇനിയും സാധ്യതയുണ്ട്. പക്ഷെ ഞാൻ ഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. അതിന് പകരം ഞാൻ പ്രക്രിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രക്രിയ നന്നായാൽ, ഫലം വരും." ഷറ്റോറി പറഞ്ഞു.

എഫ്‌സി ഗോവ ഏറ്റവും മികച്ച ടീം

തന്നെ സംബന്ധിച്ചിടത്തോളം നിലവിലെ ഏറ്റവും മികച്ച ടീം നാളെ തങ്ങളുടെ എതിരാളികളായ എഫ്‌സി ഗോവയാണെന്ന് ഷറ്റോറി വ്യക്തമാക്കി. ആ നിലവാരത്തിലേക്ക് എത്താനുള്ള കെൽപ് ബ്ലാസ്റ്റേഴ്സിന് ഉണ്ടെന്നും കോച്ച് അഭിപ്രായപ്പെട്ടു.
"ഇപ്പോൾ ഏറ്റവും മികച്ച ടീം എഫ്‌സി ഗോവയാണ്. മറുവശത്ത് ഞങ്ങളെ നോക്കുകയാണെങ്കിൽ, ആ നിലവാരത്തിലേക്ക് എത്താൻ കഴിവുള്ള താരങ്ങൾ ഞങ്ങൾക്കുമുണ്ട്, എന്നാൽ നിർഭാഗ്യവശാൽ അവർ ഈ നിമിഷം പൂർണ ഫിറ്റ് അല്ല. [നാളത്തെ മത്സരം] കാണികളെ കാണികളെ വിനോദിപ്പിക്കാൻ കഴിവുള്ള രണ്ട് ടീമുകൾ തമ്മിലാണ്, അത് മനോഹരമാവും." കോച്ച് മാധ്യമങ്ങളോട് പറഞ്ഞു.
[KH_RELATED_NEWS title="RELATED NEWS | ARTICLE CONTINUES BELOW"][/KH_RELATED_NEWS]

ടീം വാർത്തകൾ

സെയ്ത്യാസെൻ സിംഗ് കഴിഞ്ഞ മത്സരത്തിനുള്ള സ്‌ക്വാഡിൽ ഉണ്ടായിരുന്നില്ല. നാളെ താരത്തിന്റെ പങ്കാളിത്തത്തെ കുറിച്ച് സംശയം ഉണ്ട്. രാഹുൽ, സുയിവർലോൺ, പ്രശാന്ത് എന്നിവരും നാളത്തെ മത്സരത്തിൽ കളിച്ചേക്കില്ല. റെഡ് കാർഡ് കിട്ടിയ അബ്ദുൽ ഹക്കുവിനും നാളത്തെ മത്സരം നഷ്ടമാവും.

സാധ്യത ലൈനപ്പ്

രഹനേഷ്, രാകിപ്, രാജു, ഡ്രോബറോവ്,  ജെസ്സൽ, ആർക്വെസ്, മുസ്തഫ, സഹൽ, നർസാരി, മെസ്സി, ഓഗ്‌ബെച്ചേ

നേർക്കുനേർ

11 തവണ ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയിട്ടുണ്ട്. 7 തവണ ഗോവയും, 3 തവണ ബ്ലാസ്റ്റേഴ്സും വിജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ കലാശിച്ചു.

സംപ്രേക്ഷണം

ഇന്ത്യൻ സമയം 7:30ന് മത്സരം ആരംഭിക്കും. സ്റ്റാർ സ്പോർട്സ് 1ലും, സ്റ്റാർ സ്പോർട്സ് HD 1 ഒന്നിലും മത്സരം സംപ്രേക്ഷണം ചെയ്യപ്പെടും. ഹോട്സ്റ്റാറിലും, ജിയോ ടി വിയിലും മത്സരം തത്സമയ സംപ്രേക്ഷണം ചെയ്യപ്പെടും
Advertisement