Advertisement
പരിശീലകർ വർഷത്തിൽ രണ്ട് തവണയെങ്കിലും ചർച്ചയ്ക്കായി ഒത്തുകൂടണം: ഷറ്റോറി
From stunning victories to unforgettable moments, get the inside scoop on every major story in the sports world.
Published at :January 19, 2020 at 12:33 AM
Modified at :December 13, 2023 at 1:01 PM

(Courtesy : ISL Media)
നാലാം സ്ഥാനത്തിനല്ല നാളത്തെ ജാംഷെഡ്പൂരിനെതിരെയുള്ള മത്സരത്തിനാണ് ശ്രദ്ധ നൽകുന്നതെന്നും കോച്ച് പറഞ്ഞു
നാളെ ജെ ആർ ഡി ടാറ്റ കോംപ്ലെക്സിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തുള്ള ജാംഷെഡ്പൂർ എഫ് സിയെ നേരിടും. ഈ പുതുവർഷത്തിൽ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്‌സ് ആതിഥേയർക്കെതിരെ വിജയം കരസ്ഥമാക്കി ആദ്യ നാലിലേക്ക് എത്താനുള്ള പ്രതീക്ഷകൾ നിലനിർത്താനാവും ലക്ഷ്യമിടുന്നത്. മത്സരത്തിന് മുന്നോടിയായുള്ള വാർത്തസമ്മേളനത്തിൽ മാധ്യമങ്ങളെ അഭിമുഖീകരിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഈൽകോ ഷാറ്റോറി പറഞ്ഞത് ഇങ്ങനെ. [KH_ADWORDS type="3" align="center"][/KH_ADWORDS] “ ഇപ്പോഴും തുറന്ന ഒരവസരം കാണുന്നുണ്ട്. നമുക്ക് മുകളിലുള്ള ടീമുകൾ ഇനിയും പോയിന്റുകൾ നഷ്ടപ്പെടുത്തും എന്നാണ് ഞാൻ കരുതുന്നത്. എങ്കിലും ആത്മാർത്ഥമായിട്ട് പറഞ്ഞാൽ ഞാൻ നാലാം സ്ഥാനത്തിനല്ല നാളത്തെ ജാംഷെഡ്പൂരിനെതിരെയുള്ള മത്സരത്തിനാണ് ശ്രദ്ധ നൽകിയിരിക്കുന്നത്. അതിന് ശേഷം ഗോവക്കെതിരെയുള്ള മത്സരം, പിന്നെ ചെന്നൈയ്ക്കെതിരെ അങ്ങനെ ഓരോ മത്സരം മറികടന്ന് നീങ്ങണം. ഓരോ മത്സരങ്ങളിലും മൂന്ന് പോയിന്റ് നമുക്ക് ലഭിക്കും എന്ന് പ്രതീക്ഷിക്കാം," അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “ഫുട്‍ബോളിനെയും ജീവിതത്തെയും സംബന്ധിച്ചുള്ള വിദൂര കാര്യങ്ങളിൽ ഞാൻ വിശ്വസിക്കാറില്ല. കാരണം നമുക്കത് നിയന്ത്രിക്കാൻ സാധിക്കുന്നതല്ല. നമുക്ക് ഇപ്പോൾ നേരിടുന്നത് മാത്രമേ നിയന്ത്രിക്കാൻ സാധിക്കുകയുള്ളു. തീർച്ചയായും നമ്മുക്ക് ഒരു മുന്നൊരുക്കം നല്ലതാണ് എങ്കിലും ഞാൻ അത് ചെയ്യാറില്ല. ഇപ്പോൾ നമ്മൾ ചെയ്യുന്ന കാര്യങ്ങളിലാണ് ഞാൻ ശ്രദ്ധ കൊടുക്കുന്നത്. അതിന് ശേഷം നമുക്ക് എന്താണ് ലഭിക്കുന്നത് എന്ന് കാണേണ്ടിയിരിക്കുന്നു " അദ്ദേഹം കൂട്ടിച്ചേർത്തു. ഐ എസ് എൽ സംഘടിപ്പിച്ച പരിശീലകരുടെ പരിപാടിയിൽ രാജ്യത്തിലെ ഫുട്ബോൾ എങ്ങനെ മെച്ചപ്പെടുത്താമെന്ന് തന്റെ അഭിപ്രായം ഷാറ്റോറി രേഖപ്പെടിത്തിയിരുന്നു. അതിനെപറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ. [KH_ADWORDS type="4" align="center"][/KH_ADWORDS] “സീസൺ തുടങ്ങുന്നതിനു മുൻപ് തന്നെ ഞാൻ അത് പറഞ്ഞിരുന്നു. പരിശീലകർ വർഷത്തിൽ രണ്ട് തവണയെങ്കിലും ചർച്ചയ്ക്കായി ഒത്തുകൂടി എന്തിലൊക്കെ നമ്മൾ മെച്ചപ്പെടണം എന്ന് സീസണിനെ വിലയിരുത്തണം. കാരണം മത്സരത്തെ പറ്റി പരിശീലകർക്ക് മാത്രമേ വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ടാവുകയുള്ളു. പിച്ചിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായം തേടുന്നത് നല്ലതാണ്. ഒരു മീറ്റിംഗ് സംഘടിപ്പിച്ച് നമ്മുടെ ഭാഗത്ത് നിന്നും അഭിപ്രായം തേടണം. അവർ (ഐ എസ് എൽ അധികൃതർ) അത് ചെയ്യുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട് " അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോഴും പരിക്കിന്റെ പിടിയിലായ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഷാറ്റോറിക്ക് നിരാശയുണ്ട്. എന്നിരുന്നാലും കാര്യങ്ങളെ വ്യക്തമാക്കാൻ വിസമ്മതിച്ച അദ്ദേഹം സിയുവെർലൂൺ ഇന്നത്തെ മത്സരത്തിൽ ഇറങ്ങുമോ എന്ന ചോദ്യത്തിന് മറുപടി തന്നത് ഇറങ്ങുമോ ഇല്ലയോ എന്ന് നാളത്തെ മത്സരത്തിൽ കാണാം എന്നാണ്.ടീം വാർത്തകൾ
കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്.നേർക്കുന്നേർ
ബ്ലാസ്റ്റേഴ്സും ജാംഷെഡ്പൂരും അഞ്ച് തവണ നേർക്കുന്നേർ ഏറ്റുമുട്ടിയപ്പോൾ ജാംഷെഡ്പൂർ ഒരുതവണ ജയിക്കുകയും ബാക്കിയുള്ള മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയും ചെയ്തു. [KH_RELATED_NEWS title="Related News | ARTICLE CONTINUES BELOW"][/KH_RELATED_NEWS]സാധ്യത ലൈനപ്പ്
രഹനേഷ്(ഗോൾകീപ്പർ); റാകിപ്, വ്ലാട്കോ, ഹക്കു, ജെസ്സെൽ; നർസാറി, ആർക്വെസ്, ഗിനിങ്, സെയ്ത്യാസെൻ; മെസ്സി, ഓഗ്ബെച്ചേസംപ്രേഷണം
നാളെ ഞായറാഴ്ച ഇന്ത്യൻ സമയം 7:30ന് മത്സരം ആരംഭിക്കും. സ്റ്റാർസ് സ്പോർട്സ് 1 സ്റ്റാർസ് സ്പോർട്സ് 1 എച്ച് ഡി, ഹോട്ട്സ്റ്റാർ, ജിയോ ടിവി എന്നിവയിൽ മത്സരം ലഭ്യമാണ്.Where passion meets insight — blending breaking news, in-depth strategic analysis, viral moments, and jaw-dropping plays into powerful sports content designed to entertain, inform, and keep you connected to your favorite teams and athletes. Expect daily updates, expert commentary and coverage that never leaves a fan behind.