Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഇഷ്ഫാഖ് അഹമ്മദ്: പ്രതിരോധ പിഴവുകൾക്ക് വില നൽകേണ്ടി വന്നു

Published at :February 2, 2020 at 5:40 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

ali shibil roshan


ബ്ലാസ്റ്റേഴ്സിന് വേണ്ടി നായകൻ ഒഗ്‌ബെച്ചേ ഹാട്രിക്ക് നേടിയെങ്കിലും, ആതിഥേയർ മത്സരം തോറ്റു.
ഗോൾമഴ കണ്ട ഇന്ത്യൻ സൂപ്പർ ലീഗിലെ സൗത്ത് ഇന്ത്യൻ ഡെർബിയിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ തോൽപിച്ച് ചെന്നൈയിൻ എഫ്‌സി. ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ നേടി മുന്നിലെത്തിയ വിരുന്നുകാർക്കെതിരെ, രണ്ടാം പകുതിയിൽ തിരിച്ചുവരാൻ ആതിഥേയർ ശ്രമിച്ചെങ്കിലും, 6-
3ന്റെ പരാജയമായിരുന്നു ഫലം.
മത്സരശേഷം മാധ്യമങ്ങളെ കണ്ട കേരളാ ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ഒരുപാട് പ്രതിരോധ പിഴവുകൾ ഉണ്ടായിരുന്നെന്ന് പറഞ്ഞു."ഒരുപാട് പ്രതിരോധ പിഴവുകൾ ഉണ്ടായിരുന്നു. ഞങ്ങൾ ആ കാര്യങ്ങൾ [ശരിയാക്കാൻ] പ്രവർത്തിക്കണം. വില നൽകേണ്ടി വന്ന കുറച്ച്  പിഴവുകൾ ഉണ്ടായിരുന്നു. അവർക്ക് ഒരു മികച്ച സ്‌ട്രൈക്കർ മുന്നിൽ ഉണ്ടായിരുന്നു, അപ്പോൾ നിങ്ങൾ വില നൽകേണ്ടി വരും," കോച്ച് പറഞ്ഞു.
[KH_ADWORDS type="4" align="center"][/KH_ADWORDS]
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് നന്നായി തുടങ്ങിയെങ്കിലും , വീണ്ടും പിഴവുകൾ വരുത്തിയത് ആതിഥേയർക്ക് തിരിച്ചടിയായി. " രണ്ടാം പകുതിയിൽ ഞങ്ങൾ നന്നായി തുടങ്ങി. കളിക്കാർ പ്രതികരിച്ചു എന്നതിൽ ഞാൻ സന്തോഷവാനാണ്. പക്ഷെ വീണ്ടും കുറച്ച് പിഴവുകൾക്ക് ഒരു മത്സരം തന്നെ വിലയായി നൽകേണ്ടി വന്നു."
ഗോൾവലക്ക് മുൻപിൽ ഗോൾകീപ്പർ ടിപി രഹനേഷിന് മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞില്ല. പിഴവുകൾ പറ്റുമെന്നും, എന്നാൽ എത്ര ശക്തമായാണ് നിങ്ങൾ തിരിച്ചുവരിക എന്നതിനെ കുറിച്ചാണെന്നും സഹപരിശീലകൻ അഭിപ്രായപ്പെട്ടു.
[KH_ADWORDS type="3" align="center"][/KH_ADWORDS]
"ഞാൻ അവനോട് ഇത് വരെ സംസാരിച്ചിട്ടില്ല, അവൻ എങ്ങനെയാണ് ഇപ്പോൾ എന്ന് എനിക്കറിയില്ല പക്ഷെ അവൻ അറിയാം അവൻ പിഴവുകൾ വരുത്തിയെന്ന്. അത് സംഭവിക്കും, പിഴവുകൾ സംഭവിക്കും. എത്ര ശക്തമായി തിരിച്ചുവരുന്നു എന്നതിനെ കുറിച്ചാണ്. മാനസികമായി അവൻ ശക്തനാണെന്ന് ഞാൻ കരുതുന്നു. സംഭവിച്ചത് സംഭവിച്ചു, അവൻ ശക്തമായി തിരിച്ചുവരും." ഇഷ്ഫാഖ് പറഞ്ഞു.
ആരാധകരുടെ എണ്ണത്തിലെ കുറവിനെ കുറിച്ച് ചോദിച്ചപ്പോൾ, ഇഷ്ഫാഖിന്റെ മറുപടി ഇങ്ങനെ, "9000 ആരാധകരെ ഞാൻ അഭിനന്ദിക്കുന്നു. ഇന്ത്യൻ ഫുട്ബോളിൽ ചില ടീമുകൾക്ക് അത്തരത്തിലുള്ള [ആരാധക] കൂട്ടം കിട്ടില്ല. എപ്പോഴും ഉണ്ടാവുന്ന, അവസാനം വരെ നിങ്ങൾക്ക് പുറകിൽ നിൽക്കുന്ന ഒരു ആരാധക [കൂട്ടായ്മയാണ്] മഞ്ഞപ്പട. ഞാൻ അവരോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു."
Advertisement