Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഷറ്റോറി: മെസ്സിയും മുസ്തഫയും ഗംഭീരമായിരുന്നു; വിങ്ങർമാർ മികച്ച പ്രകടനം പുറത്തെടുത്തു.

Published at :January 6, 2020 at 6:43 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

ali shibil roshan


ബ്ലാസ്റ്റേഴ്സിന് വേണ്ടി വിങ്ങർമാർ മികച്ച പ്രകടനം പുറത്തെടുത്തെന്ന് ഷറ്റോറി.

അവസാന സ്ഥാനക്കാരുടെ പോരാട്ടം കണ്ട ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ആതിഥേയരായ കേരളാ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സിക്കെതിരെ 5-1ന് തകർപ്പൻ വിജയം കരസ്ഥമാക്കി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് വളരെ തിളക്കമാർന്ന ഈ വിജയവും, വിലപ്പെട്ട മൂന്ന് പോയിന്റും നേടിയത്. ആദ്യ മത്സരത്തിൽ എ ടി കെയെ പരാജയപ്പെടുത്തിയതിന് ശേഷം കൊമ്പന്മാർ നേടുന്ന ആദ്യ വിജയമാണിത്. ഹൈദരാബാദ് എഫ്‌സിക്ക് വേണ്ടി ബോബോ ഗോൾ നേടിയപ്പോൾ, ബ്ലാസ്റ്റേഴ്സിന് വേണ്ടി നായകൻ ഓഗ്‌ബെച്ചേ രണ്ട് ഗോളുകളും, മെസ്സി ബൗളി, സെയ്ത്യാസെൻ സിംഗ്, ഡ്രോബറോവ് എന്നിവർ ഓരോ ഗോൾ വീതം നേടി. [KH_ADWORDS type="3" align="center"][/KH_ADWORDS] മത്സരശേഷം മാധ്യമങ്ങളെ കണ്ട കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൂന്ന് പോയിന്റ് കരസ്ഥമാക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു. മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ഹൈദരാബാദ് എഫ്‌സിയാണ്. അത് തങ്ങളുടെ ഒരു പ്രതിരോധ പിഴവാണെന്ന് കോച്ച് അഭിപ്രായപ്പെട്ടു. "മൂന്ന് പോയിന്റ് (നേടാൻ കഴിഞ്ഞതിൽ) വളരെ സന്തോഷമുണ്ട്. ആദ്യം വഴങ്ങിയ ഗോൾ ഒരു പ്രതിരോധ പിഴവായിരുന്നു," ഷറ്റോറി പറഞ്ഞു. ടീമിന്റെ ആദ്യ മിനിറ്റുകളിലെ പ്രകടനത്തിൽ താൻ തൃപ്തനായിരുന്നില്ല എന്നും കോച്ച് വ്യക്തമാക്കി. "മെസ്സിയും മുസ്തഫയും ഗംഭീരമായിരുന്നു, 18 വയസ്സുള്ള ജീക്സണും നന്നായി കളിച്ചു. ആദ്യ 20-30 മിനിറ്റിലെ (പ്രകടനത്തിൽ) ഞാൻ തൃപ്തനായിരുന്നില്ല." [KH_ADWORDS type="4" align="center"][/KH_ADWORDS] കളിക്കാരുടെ മാനസികാവസ്ഥയിൽ മാറ്റം ഒന്നും വന്നിട്ടില്ലെന്നും, എന്നാൽ തങ്ങൾ ചിലപ്പോൾ നിർഭാഗ്യർ ആയിരുന്നെന്നും കോച്ച് അഭിപ്രായപ്പെട്ടു. " ഒന്നും [മാറിയിട്ടില്ല]. ഇതേ [മാനസികാവസ്ഥ] തന്നെയായിരുന്നു ജംഷെഡ്പൂർ എഫ്‌സിക്കെതിരെ, എ ടി കെക്ക് എതിരെ ഹോം മത്സരത്തിലും ഇതേ [മാനസികാവസ്ഥ] തന്നെ. മാനസികാവസ്ഥയിൽ ഒരു കുഴപ്പവും ഇല്ല. ചില സമയങ്ങളിൽ ഞങ്ങൾ നിർഭാഗ്യരായിരുന്നു," കോച്ച്മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഹൈദരാബാദ് എഫ്‌സിക്കെതിരെ കളത്തിലിറങ്ങിയ ആദ്യ ഇലവൻ വെച്ച് മൂന്ന് നാല് മത്സരങ്ങൾ കളിയ്ക്കാൻ കഴിയുമെന്ന് കോച്ച് പ്രതീക്ഷ പ്രകടിപ്പിച്ചു. "അത് ബുദ്ധിമുട്ടാവും, പക്ഷെ 3-4 മത്സരങ്ങൾ ഇതേ ആദ്യ ഇലവൻ വെച്ച് ഞങ്ങൾക്ക് കളിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു; ദീർഘകാല അടിസ്ഥാനത്തിൽ ഫലം കിട്ടാൻ അത് അനിവാര്യമാണ്." മത്സരശേഷം കോച്ച് പറഞ്ഞു. [KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS] ഹൈദരാബാദിന് എതിരെ ബ്ലാസ്റ്റേഴ്സിന്റെ വിങ്ങർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അവരെ പ്രശംസിക്കുകയും, പ്രശാന്തിനെ പ്രതിരോധിക്കുകയും ചെയ്തു ഷറ്റോറി. സെയ്ത്യാസെൻ ഒരു ഗോൾ നേടിയതിലും, കുറച്ച് ഡ്രിബ്ലിങ് നടത്തിയതിലും താൻ തൃപ്തനാണെന്നും, നർസാരി തന്നെ തിരുത്തിയെന്നും കോച്ച് വ്യക്തമാക്കി. "പ്രശാന്ത് ഇത് വരെ കഠിനമായി പ്രവർത്തിച്ചിട്ടുണ്ട്. ജനങ്ങൾ അത് കാണുന്നില്ല. അവർ ഗോളുകൾ മാത്രമാണ് [കാണുന്നത്], വളരെ മുമ്പല്ലാതെ പ്രശാന്ത് ഒരു അസ്സിസ്റ് നൽകിയിരുന്നു. ഞാൻ അവനെ സംരക്ഷിച്ചു," കോച്ച് പറഞ്ഞു.
Advertisement