Advertisement
ഇനി പുതിയ താരങ്ങളെ കൊണ്ടുവരിക അത്ര എളുപ്പമല്ല: ഈൽകോ ഷറ്റോറി
Published at :January 5, 2020 at 12:00 AM
Modified at :December 13, 2023 at 1:01 PM

(Courtesy : ISL Media)
Advertisement
ഫലങ്ങൾ വിപരീതമാണെങ്കിലും ടീമിന്റെ ആത്മവീര്യം വളരെയധികം ഉയർന്നാണ് ഇരിക്കുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഈൽകോ ഷാറ്റോറി പറഞ്ഞു.
സ്വന്തം തട്ടകത്തിൽ വെച്ച് പട്ടികയിൽ തങ്ങളേക്കാൾ താഴെയുള്ള ഹൈദരാബാദ് എഫ് സിയെ നാളെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഈ വർഷത്തെ ആദ്യ മത്സരത്തിനാണ് തയ്യാറെടുക്കുന്നത്. കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്സിന് ജയിക്കുവാനായാൽ പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിനൊപ്പം എത്തുവാൻ സാധിക്കും. മത്സരത്തിന് മുന്നോടിയായുള്ള വാർത്തസമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഈൽകോ ഷാറ്റോറി പറഞ്ഞത് ഇങ്ങനെ. [KH_ADWORDS type="3" align="center"][/KH_ADWORDS] " ഞാൻ ആഗ്രഹിച്ചുപോകുന്നു ( എൻ്റെ മുഴുവൻ സ്‌ക്വാഡും പരിക്കിൽ നിന്ന് മുക്തമായിരുന്നു എങ്കിൽ എന്ന് ) ഇവിടെ അതല്ല വിഷയം. ഇല്ല (ആർക്കൊക്കെ പരിക്ക് പറ്റിയിട്ടുണ്ട് എന്ന് എനിക്ക് വെളിപ്പെടുത്തുവാൻ ആകില്ല )". ടീമിന്റെ കളിക്കാരുടെ ആത്മവീര്യം ഇപ്പോഴും വളരെ ഉയരത്തിലാണ് എന്ന് അദ്ധേഹം സൂചിപ്പിക്കുകയുണ്ടായി. " പരിശീലകൻ ചെയ്യുന്ന കാര്യങ്ങളിൽ കളിക്കാർ വിശ്വാസം അർപ്പിച്ചില്ലെങ്കിൽ പൊതുവെ കളിക്കാരുടെ ആത്മവീര്യം നഷ്ടപെടാറുണ്ട്. ഇവിടെ അതല്ല വിഷയം. കാര്യങ്ങൾ നമ്മുടെ ഗതി അനുസരിച്ചല്ല പോകുന്നതെങ്കിൽ പുതിയ തന്ത്രങ്ങളും പദ്ധതികളുമായി വരേണ്ടത് പരിശീലകന്റെ ജോലിയാണ്. പരിശീലകന് ഇതിനൊന്നും ഉത്തരം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ എനിക്കുറപ്പുണ്ട് കളിക്കാർക്ക് അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെടുകയും മത്സരങ്ങളിൽ തീക്ഷണത കുറവ് കാണിക്കുകയും ചെയ്യും. ഇവിടെ ഇതുവരെ അങ്ങിനെയുള്ള കുഴപ്പങ്ങളില്ല " അദ്ദേഹം വിവരിച്ചു.ഹൈദരാബാദ് എഫ് സിക്കെതിരെയുള്ള മത്സരത്തെ പറ്റി.
ഞായറാഴ്ച തങ്ങളേക്കാൾ ഒരു പടി താഴെയുള്ള ഹൈദരാബാദിനെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഹോം ഗ്രൗണ്ടിന്റെ അനുകൂല്യമുണ്ട്. എങ്കിലും ഒരുപക്ഷേ അതിഥികൾ ജയിക്കുകയാണെങ്കിൽ പോയിന്റ് നിലയിൽ ബ്ലാസ്റ്റേഴ്സിനൊപ്പം അവർ എത്തും. മത്സരത്തെ പറ്റി അദ്ദേഹം പറഞ്ഞത് ഇങ്ങനെ. [KH_ADWORDS type="4" align="center"][/KH_ADWORDS] " നമ്മൾ മുൻപോട്ട് പോയ്കൊണ്ടേയിരിക്കും. നല്ല ഫലം കിട്ടാനായി വളരെയധികം ഞാൻ കഷ്ടപെടുന്നുണ്ട്. നാളത്തെ മത്സരം അല്പം ബുദ്ധിമുട്ടേറിയതാകും. നമ്മളെക്കാൾ താഴെയുള്ള ഇവരെ നേരിടുന്നതിനേക്കാൾ നാളെ ഗോവ അല്ലെങ്കിൽ ബംഗളുരു ടീമിനെ നേരിട്ടാൽ മതിയായിരുന്നു എന്നാണ് എൻ്റെ തോന്നൽ. കാരണം അത് നമുക്ക് ചലനാത്മകമായ ഒരു മാറ്റം നൽകും. എന്തായാലും നാളെ നമുക്ക് അവർക്കെതിരെ കളിച്ചേ പറ്റു. നാളെ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യത്തിൽ നല്ല മത്സരം കാഴ്ചവെക്കാൻ ഞങ്ങൾ ശ്രമിക്കും " 48കാരനായ അദ്ദേഹം പറഞ്ഞു.ജനുവരി ട്രാൻസ്ഫർ ജാലകത്തെ പറ്റി
" ക്ലബിനോട് പറയേണ്ട മറ്റൊരു കാര്യമാണിത്. ഒരു മാറ്റത്തിനായി അവർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ സീസണിൽ അവർ ഏഴ് വിദേശ താരങ്ങളെ പുറത്താക്കിയ ശേഷം വേറെ പുതിയ ഏഴ് വിദേശ താരങ്ങളെ കൊണ്ടുവന്നു. ഇനി പുതിയ താരങ്ങളെ കൊണ്ടുവരിക എന്നത് അത്ര എളുപ്പമല്ല. എനിക്ക് അവരുടെ സാഹചര്യം വ്യക്തമായി മനസിലാകും. അതിനാൽ ഉള്ള താരങ്ങളെ വെച്ച് പ്രവർത്തിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത് " അദ്ദേഹം പറഞ്ഞു.ഇരു ക്ലബ്ബുകളും നേർക്കുനേർ
ഈ സീസണിൽ കഴിഞ്ഞ നവംബറിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഹൈദരാബാദിനായിരുന്നു ജയം. [KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS]ടീം വാർത്തകൾ
വിദേശ സെന്റർബാക്ക് താരമായ ജിയാനി സുയിവെർലൂൺ ആദ്യ ഇലവനിൽ തിരിച്ചെത്തിയേക്കും. അതേ സമയം രാജു ഗൈക്വാദിന്റെയും, രാഹുൽ കെ പിയുടെയും പരിക്ക് ടീമിനെ അലട്ടുന്നുണ്ട്. മാരിയോ അർക്വേസിന്റെ കാര്യത്തിലും ഇതേ സംശയമാണ് ഉള്ളത്.സാധ്യത ലൈനപ്പ്
റഹനേഷ്; റാകിപ്, സുയിവെർലൂൺ, ഡ്രോബറോവ്, ജെസ്സെൽ; മൗസ്റ്റഫ, ജീക്സൺ, സിദോഞ്ച, സെയ്ത്യാസെൻ, പ്രശാന്ത്; ഓഗ്ബെച്ചേസംപ്രേഷണം
സ്റ്റാർസ്പോർട്സ് നെറ്റ്‌വർക്കിൽ ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 7:30ന് മത്സരം ലഭ്യമാണ്. കൂടാതെ ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും അത് ലഭ്യമാണ്.Latest News
- Pep Guardiola identifies Florian Wirtz as 'dream' replacement for Kevin De Bruyne: Report
- ISL 2024-2025: Top five Indian players from matchweek 21
- ISL 2024-25: Updated Points Table, most goals, and most assists after match 125, Mumbai City FC vs FC Goa
- Saudi ambassador reveals no alochol will be allowed at 2034 FIFA World Cup
- Borussia Dortmund players with most goals in single Champions League campaign
Advertisement
Trending Articles
Advertisement
Editor Picks