Advertisement
ഫിൽ ബ്രൗൺ: ഓഗ്‌ബെച്ചയുടെയും മെസ്സിയുടെയും സാന്നിധ്യം ഭീഷണിയാവുമെന്ന് അറിയാമായിരുന്നു
Published at :January 6, 2020 at 7:09 AM
Modified at :December 13, 2023 at 1:01 PM

(Courtesy : ISL Media)
Advertisement
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പുതിയ താരത്തെ സ്വന്തമാക്കിയേക്കുമെന്ന് ഫിൽ ബ്രൗൺ സൂചന നൽകി.
ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങൾ വിജയം കരസ്ഥമാക്കിയ ഒരേ ഒരു ടീമിനെതിരെ വീണ്ടും പോരാടിയപ്പോൾ ഫിൽ ബ്രൗൺ പരിശീലിപ്പിക്കുന്ന ഹൈദരാബാദ് എഫ്‌സിക്ക് നാണം കെടുത്തുന്ന പരാജയം. കൊച്ചിയിൽ മുന്നിട്ട് നിന്നെങ്കിലും, ബ്ലാസ്റ്റേഴ്സിന്റെ ആക്രമണ ഫുട്ബോളിന്മുന്നിൽ പകച്ച വിരുന്നുകാർ 5-1ന്റെ പരാജയം ഏറ്റുവാങ്ങി. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ബോബോയുടെ ഗോളിലൂടെ ഫിൽ ബ്രൗണിന്റെ ടീമാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ നായകൻ ഓഗ്‌ബെച്ചെയുടെ ഇരട്ട ഗോളുകളും, മെസ്സി, സെയ്ത്യാസെൻ, ഡ്രോബറോവ് എന്നിവർ നേടിയ ഓരോ ഗോളുകൾ ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചു. [KH_ADWORDS type="3" align="center"][/KH_ADWORDS] മത്സരശേഷം മാധ്യമങ്ങളെ കണ്ട കോച്ച് ഫിൽ ബ്രൗൺ, പ്രതിരോധ താരം റാഫേൽ ലോപസിനെ നഷ്ടമായത് മത്സരത്തെ മാറ്റിമറിച്ചെന്ന് അഭിപ്രായപ്പെട്ടു. "മത്സരത്തിന്റെ ഒരുക്കങ്ങളിൽ ഞാൻ പൂർണ്ണമായും വിശ്വസിച്ചു. ഗെയിം പ്ലാൻ നടപ്പിലാവുന്നെന്ന് ഞാൻ കരുതി. ഇതിലും മികച്ച രീതിയിൽ മത്സരം പോവുമെന്ന് എനിക്ക് പ്രതീക്ഷിക്കാൻ കഴിയുമായിരുന്നില്ല. മെസ്സിയുടെയും, ഓഗ്‌ബെച്ചെയുടെയും സാന്നിധ്യം ഒരു ഘട്ടത്തിൽ ഞങ്ങൾക്ക് ഭീഷണിയാവുമെന്ന് അറിയാമായിരുന്നു. രണ്ട് സെന്റർ-ബാക്കുകളും, സിറ്റിംഗ് മിഡ്ഫീൽഡറും അത് നന്നായി കൈകാര്യം ചെയ്തു വരികയായിരുന്നു." കോച്ച് മാധ്യമങ്ങളോട് പറഞ്ഞു. "ഞങ്ങൾക്ക് ഒരു പ്രതിരോധ താരത്തെ നഷ്ടമായപ്പോൾ, കളി മുഴുവൻ മാറി," കോച്ച് അഭിപ്രായപ്പെട്ടു. മത്സരം മാറിയത് ലോപസിന് പരിക്കേറ്റപ്പോഴാണ് എന്ന് ബ്രൗൺ പറഞ്ഞു. [KH_ADWORDS type="4" align="center"][/KH_ADWORDS] രണ്ടാം പകുതിയിൽ തങ്ങൾ നന്നായി കളിച്ചില്ല എന്നും, ചെയ്യാൻ കഴിയാത്തെ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചെന്നും ഫിൽ ബ്രൗൺ വെളിപ്പെടുത്തി. "ഇന്ന് രാത്രി, 30 മിനിറ്റ് ഞാൻ ഒരു മികച്ച കോച്ച് ആണെന്ന് എനിക്ക് തോന്നി. 90 മിനുറ്റിൽ, ഞാൻ അല്ല. ഫുട്ബോളിന്റെ യാഥാർഥ്യം അതാണ്." ഫിൽ ബ്രൗൺ പറഞ്ഞു. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ചിലപ്പോൾ പുതിയ താരങ്ങളെ സൈൻ ചെയ്തേക്കുമെന്ന സൂചനയും കോച്ച് നൽകി. " ഉടമസ്ഥരുമായി ഞാൻ ദിവസവും ബന്ധപ്പെടുന്നുണ്ട്," കോച്ച് പറഞ്ഞു. പരിക്കേറ്റ പ്രതിരോധ താരം റാഫേൽ അടുത്ത മത്സരത്തിന് ക്ഷമത വീണ്ടെടുത്തില്ലെങ്കിൽ, ഒരു പുതിയ പ്രതിരോധ താരത്തെ സൈൻ ചെയ്‌തേക്കുമെന്ന് കോച്ച് പറഞ്ഞു. [KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS] " റാഫേൽ അടുത്ത മത്സരത്തിനുള്ള സമയത്തിന് റിക്കവർ ചെയ്തില്ലെങ്കിൽ, ഒരു പുതിയ സെന്റർ-ഹാഫിനെ ഗ്രൂപ്പിലേക്ക് ഞാൻ ചേർക്കാൻ സാധ്യതയുണ്ട്, അവൻ റിക്കവർ ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഞങ്ങൾ ആ വാർത്തക്ക് വേണ്ടി കാത്തിരിക്കുകയാണ്."Latest News
- Sporting Kansas City vs Inter Miami Prediction, lineups, betting tips & odds
- Preston North End vs Millwall Prediction, lineups, betting tips & odds
- Benfica vs AS Monaco Prediction, lineups, betting tips & odds
- AC Milan vs Feyenoord Prediction, lineups, betting tips & odds
- Ulsan Hyundai vs Shandong Taishan Prediction, lineups, betting tips & odds
Advertisement
Trending Articles
Advertisement
Editor Picks
- Manchester United: Six quickest managers to record five Premier League home defeats
- Top five big Saudi Pro League managerial signings that failed horribly
- Top five highly rated youngsters who moved to Saudi Pro League
- Top 10 players with most goals in Champions League history
- Real Madrid vs Manchester City: Top five best Champions League matches