Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

എൽകോ ഷറ്റോറി: എന്താണ് പ്രശ്നമെന്നും, എന്താണ് ചെയ്യേണ്ടതെന്നും എനിക്കറിയാം

Published at :December 29, 2019 at 5:57 AM
Modified at :December 29, 2019 at 8:33 AM
Post Featured Image

ali shibil roshan


സഹൽ ടീമിലുള്ളതിൽ താൻ സന്തോഷവാനാണെന്ന് കോച്ച് ഷറ്റോറി ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആറിലെ തങ്ങളുടെ രണ്ടാമത്തെ വിജയത്തിന് വേണ്ടിയുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് തുടരുന്നു. 2019ലെ തങ്ങളുടെ അവസാനത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സും നോർത്ത്ഈസ്റ്റ് യുണൈറ്റഡും സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി നായകൻ ഓഗ്‌ബെച്ചേ പെനാൽറ്റിയിലൂടെ ഗോൾ നേടി മുന്നില്ലെത്തിച്ചെങ്കിലും, രണ്ടാം പകുതിയിൽ അസമാവോ ഗ്യാൻ വിവാദ ഗോളിലൂടെ വിരുന്നുകാർക്ക് സമനില ഗോൾ നേടികൊടുത്തു. [KH_ADWORDS type="3" align="center"][/KH_ADWORDS] റഫറിയുടെ ഒരു തെറ്റായ തീരുമാനത്തിൽ നിന്ന് ലഭിച്ച പെനാൽറ്റിയിലൂടെയാണ് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് സമനില ഗോൾ നേടിയത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എൽകോ ഷറ്റോറി അത് പെനാൽറ്റി ആണോ അല്ലയോ എന്ന് തനിക്കറിയില്ല എന്ന് പറഞ്ഞു. പ്രതിരോധത്തിൽ ജിങ്കൻ പകരം കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ രാജു ഗെയ്‌ക്വാദിന് ഇന്ന് പരിക്കേറ്റെന്നും, അതിനാൽ മുസ്തഫയെ പ്രതിരോധനിരയിൽ കളിപ്പിക്കേണ്ടി വന്നെന്നും കോച്ച് വ്യക്തമാക്കി.

സഹൽ മികച്ച താരം

മധ്യനിര താരം സഹൽ അബ്ദുൽ സമദിനെ കോച്ച് ഷറ്റോറി ആദ്യ പകുതിയിൽ തന്നെ പിൻവലിച്ചിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ കോച്ചിന്റെ മറുപടി ഇങ്ങനെ, "എന്റെ പ്രശ്നം എന്തെന്നാൽ സഹലിനെ കുറിച്ച് ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല,അവൻ ഒരു മികച്ച കളിക്കാരനാണെന്ന് ഞാൻ കരുതുന്നു. ഒരുപാട് ആളുകൾ അവനെ ഒരുപാട് മുകളിൽ വെക്കുന്ന സാഹചര്യം ഉണ്ട്," "എന്റെ തന്ത്രം അദ്ദേഹത്തിന് കുറച്ച് സമയം കൊടുക്കുകയാണ്. അവസാന പത്തോ പതിനഞ്ചോ ഇരുപതോ മിനിറ്റ് കൊടുക്കുക എന്നതാണ്. അവനെ കുറ്റം പറയുകയല്ല, പക്ഷെ അവൻ ഇത് വരെ കളിച്ച മത്സരങ്ങളിൽ, വേണ്ടത്ര മികച്ച പ്രകടനം കാഴ്ച വെച്ചില്ല." കോച്ച് പറഞ്ഞു. [KH_ADWORDS type="4" align="center"][/KH_ADWORDS] സഹൽ ഒരു മികച്ച കളിക്കാരനാണെന്നും, ടീമിൽ സഹൽ ഉള്ളതിൽ താൻ സന്തോഷവാൻ ആണെന്നും കോച്ച് അഭിപ്രായപ്പെട്ടു. സഹലിനെ മെച്ചപ്പെടുത്താൻ കൂടുതൽ സമയം വേണമെന്നും കോച്ച് പറഞ്ഞു.

എന്താണ് പ്രശ്നമെന്ന് അറിയാം

കഴിഞ്ഞ രണ്ട് സീസണുകളിലും മോശം പ്രകടനത്തെ തുടർന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ജനുവരിയിൽ അവരുടെ അന്നത്തെ പരിശീലകരെ പുറത്താക്കിയിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ,  താൻ 100 ശതമാനവും തന്റെ ഏറ്റവും മികച്ചത് തന്നെയാണ് ചെയ്യുന്നത് എന്ന് തനിക്ക് ഉറപ്പാണെന്നും കോച്ച് വ്യക്തമാക്കി. [KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS] "എനിക്ക് നിയന്ത്രിക്കാൻ കഴിയാത്ത കുറച്ച് കാര്യങ്ങൾ ഉണ്ട്. ഞാൻ മാറണമെന്നാണ് ആളുകൾ ചിന്തിക്കുന്നതെങ്കിൽ, അത് അവരുടെ തീരുമാനമാണ്. എന്താണ് പ്രശ്നമെന്ന് എനിക്ക് കൃത്യമായി അറിയാം, അതിന് എന്താണ് ചെയ്യേണ്ടതെന്നും എനിക്ക് കൃത്യമായി അറിയാം. ക്ലബ് അങ്ങനെ ഒരു സാഹചര്യത്തിലാണെന്ന് ഞാൻ കരുതുന്നില്ല," ഷറ്റോറി വ്യക്തമാക്കി. Read English: Eelco Schattorie: I am the perfect person to get Sahal at his best
Advertisement