Khel Now logo
HomeSportsIPL 2024Live Score

Football in Malayalam

രണ്ടാം വിജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് തിരികെ കൊച്ചിയിൽ

Published at :November 7, 2019 at 11:33 PM
Modified at :November 8, 2019 at 12:36 AM
Post Featured Image

Krishna Prasad


കൊച്ചിയിൽ ഒഡിഷക്കെതിരെ നടക്കാൻ ഇരിക്കുന്ന മത്സരത്തിൽ ജയത്തോടെ അവസാനിപ്പിച്ചു ഇന്റർനാഷണൽ ബ്രെയ്ക്കിന് തയ്യാറെടുക്കാൻ ഒരുങ്ങുകയുമാണ് കേരള താരങ്ങൾ.

കരുത്തരായ എ റ്റി ക്കെയെ 2-1ന് തോല്പിച്ച് വമ്പൻ തുടക്കമിട്ട കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈയോടും ഹൈദരാബാദിനോടും അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങുകയുണ്ടായി. എന്നാൽ നാളെ കൊച്ചിയിൽ ഒഡിഷക്കെതിരെ നടക്കാൻ ഇരിക്കുന്ന മത്സരത്തിൽ ജയത്തോടെ അവസാനിപ്പിച്ചു ഇന്റർനാഷണൽ ബ്രെയ്ക്കിന് തയ്യാറെടുക്കാൻ ഒരുങ്ങുകയുമാണ് താരങ്ങൾ.

തുടർച്ചയായി നാലാം എവേ മത്സരം കളിക്കാൻ ഒരുങ്ങുന്ന ഒഡിഷ എഫ് സി അവരുടെ അവസാന മത്സരത്തിൽ മുംബൈക്കെതിരെ ഈ സീസണിലെ ആദ്യ ജയം നേടിയിരുന്നു. അതിനാൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് അവർ ബ്ലാസ്റ്റേഴ്സിനെതിരെ പോരാടാൻ ഇറങ്ങുന്നത്.

[KH_ADWORDS type="3" align="center"][/KH_ADWORDS]

കേരള ബ്ലാസ്റ്റേഴ്‌സ് ജയത്തോടെ തുടങ്ങിയെങ്കിലും ആ തുടർച്ച ആവർത്തിക്കാൻ സാധിക്കാത്ത അവർ ഇന്ന് ടേബിളിൽ എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ സീസണിലെ മോശം സീസൺ പ്രകടനം അവർക്കുണ്ടാക്കിയ മാനക്കേടിൽ നിന്ന് മുക്തി നേടാനുള്ള അവസരമായിട്ടാണ് അവർ ഈ സീസണിനെ കാണുന്നത്. ഇന്റർനാഷണൽ ബ്രെയ്ക്കിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരുവിൽ നിന്നും എഫ് സി ഗോവയിൽ നിന്നും വെല്ലുവിളി നേരിടുന്നു. അതിനാൽ ജയത്തിലൂടെ മൂന്ന് പോയിന്റ് നേടി സ്വസ്ഥമായ ഒരു ഇന്റർനാഷണൽ ബ്രെയ്ക് എടുക്കുവാൻ കാത്തിരിക്കുകയാണ് അവർ.

ഒഡിഷ എഫ് സി തുടർച്ചയായ നാലാം എവേ മത്സരം കളിക്കുന്ന ഒഡിഷ എഫ് സിയും ഒരുപാട് വെല്ലുവിളികൾ നേരിടുന്നുണ്ട്. ഭുവനേശ്വർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ക്ലബ്‌ മുംബൈക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തുടർച്ചയായ രണ്ടാം ജയവും അതും തുടർച്ചയായ നാലാം എവേ മത്സരത്തിൽ വളരെ ബുദ്ധിമുട്ടേറിയ ഒരു ദൗത്യമാകും ഒഡിഷക്ക്.

ടീം വാർത്ത

കേരള ബ്ലാസ്റ്റേഴ്‌സ്

ഷാറ്റോറിയുടെ ടീമിന് ഒരുപാട് ഫിറ്റ്നസ് പ്രശങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. എന്നിരുന്നാലും ഇതൊക്കെ തരണം ചെയ്യുന്ന ബ്ലാസ്റ്റേഴ്‌സ് ആദ്യ മത്സരത്തിൽ മാരിയോ അർക്വേസിനെ കളത്തിൽ ഇറക്കുകയും ചെയ്തിരുന്നു. അർക്വേസിനെ കൂടാതെ കഴിഞ്ഞ മത്സരത്തിൽ വെച്ച് ജിയാനി സുയിവർലൂണും 13 മിനുറ്റുകൾക്കകം കളത്തിൽ നിന്ന് തിരികെ വന്നിരുന്നു. ഏതെല്ലാം കൂടാതെ ജിങ്കന്റെ ഒഴിവും ടീമിനെ വല്ലാതെ അലട്ടുന്നുണ്ട്.

ഒഡിഷ എഫ് സി

ജോസെപ് ഗോംബൗവിന്റെ ടീം പരിക്കിന് ഒരു വിധത്തിലും പിടികൊടുത്തിട്ടില്ല. മുംബൈക്കെതിരെ കളിച്ച അതേ ടീമിനെയാകും അവർ കളത്തിൽ ഇറക്കുക.

ഇരുവരും നേർക്കുനേർ

യഥാർത്ഥത്തിൽ ഒഡിഷ പഴയ ഡൽഹി ഡൈനാമോസ് എന്ന ക്ലബ്‌ പേര് മാറ്റി പുതിയ ആസ്ഥാനമായ ഭുവനേശ്വറിൽ പുനഃസ്ഥാപിച്ചതാണ്. അതിനാൽ അത് കണക്കിൽ എടുക്കുമ്പോൾ 12 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 5 തവണ ബ്ലാസ്റ്റേഴ്സും 3 തവണ ഡൈനാമോസും ജയിച്ചു. ബാക്കിയുള്ള 2 മത്സരങ്ങൾ സമനിലയിൽ കുരുങ്ങി.

ശ്രദ്ധിക്കേണ്ട താരങ്ങൾ

സഹൽ അബ്ദുൾ സമദ് (കേരള ബ്ലാസ്റ്റേഴ്‌സ് )

ഈ താരം ഹൈദരാബാദ് എഫ് സിക്കെതിരെയാണ് ഈ സീസണിൽ ആദ്യമായിട്ടിറങ്ങിയത്. ആ മത്സരത്തിൽ ഒരു അസിസ്റ്റും രാഹുൽ കെ പിയുടെ ഗോളിന് വഴി ഒരുക്കുകയും ചെയ്തും. 22 കാരനായ താരം ടീമിന്റെ ഭാവിയിലെ അഭിവാജ്യഘടകമായി മാറും എന്നതിൽ യാതൊരു സംശയവും ഇല്ല.

അരിഡെയ്ൻ സന്റാന (ഒഡിഷ എഫ് സി)

ജാംഷെഡ്പൂരിനെതിരെയാണ് ഈ സ്പാനിഷ് താരം തന്റെ ആദ്യ ഗോൾ നേടിയത്. മുംബൈക്കെതിരെ നടന്ന 4-2ന് ജയിച്ച മത്സരത്തിൽ അദ്ദേഹം ഇരട്ട ഗോളുകൾ നേടുകയുണ്ടായി. മികച്ച ഫോമിലുള്ള താരം ബ്ലാസ്റ്റേഴ്സിനെതിരെയും തന്റെ മികവ് പുലർത്തുമോ എന്ന് കാണേണ്ടിയിരിക്കുന്നു.

സാധ്യത ലൈനപ്പ്

കേരള ബ്ലാസ്റ്റേഴ്‌സ്:

രെഹനേഷ് (ജി കെ), രാകിപ്, രാജു, ജൈറോ, ജെസ്സെൽ, മൗസ്റ്റഫ, സിദോഞ്ച, സഹൽ, രാഹുൽ, പ്രശാന്ത്, ഓഗ്‌ബെച്ചേ.

ഒഡിഷ എഫ് സി:

അർശ്ദീപ്, ഘരാമി, ഡെൽഗാഡോ, ദാസ്‌, സാരംഗി, മാവിഹ്മിങ്തങ്ക റൈ, ഗുഡ്സ്, ക്സിസ്‌കോ, റ്റെബർ, സന്റാന.

[KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS]

നിങ്ങൾക്കറിയാമോ ?

ഷാറ്റോറിയുടെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ഗോംബൗവിന്റെ ഡൽഹി ഡൈനാമോസിനെ രണ്ട് തവണ നേരിട്ടിട്ടുണ്ട്. ഒരു മത്സരം സമനില നേടിയപ്പോൾ മറ്റേ മത്സരം ഡച്ച് പരിശീലകന് അനുകൂലമായി. ഒഡിഷ (മുൻപത്തെ ഡൽഹി ഡൈനാമോസ്) ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആകെ ഒരു മത്സരം മാത്രമേ വിജയിച്ചിട്ടുള്ളു. ഒഡിഷ സ്‌ട്രൈക്കർ അരിഡെയ്ൻ മുൻ ലെസിസ്റ്റർ സിറ്റി താരം അയോസീ പെരെസിന്റെ സഹതാരമായിരുന്നു. ഇരുവരും ഒരുമിച്ചു 33 മത്സരങ്ങൾ സി ഡി റ്റെനെറിഫെയിൽ കളിച്ചിട്ടുണ്ട്.

സംപ്രേഷണം

സ്റ്റാർസ് സ്പോർട്സ് നെറ്റ്വർക്കിൽ കളി സംപ്രേഷണം നടത്തും. കൂടാതെ ഹോട്ട് സ്റ്റാറിലും ജിയോ ടി വിയിലും മത്സരം ലഭ്യമാകും.

Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.