Advertisement
ക്ഷമയോടെ കാത്തിരുന്ന് കഴിവ് തെളിയിച്ച് അവസരം നേടണം: സഹൽ അബ്ദുൽ സമദ്
Published at :January 12, 2020 at 6:10 PM
Modified at :December 13, 2023 at 1:01 PM
(Courtesy : ISL Media)
ഇനിയുള്ള മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ മുന്നോട്ടുള്ള യാത്രയിൽ വഴിത്തിരിവായി മാറുമെന്നും താരം പറഞ്ഞു.
കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരം. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിയെ ആവേശഭരിതനാക്കുന്ന ഇന്ത്യൻ മധ്യനിര താരം. ഇന്ത്യൻ ഫുട്ബോളിലെ അടുത്ത വലിയ സംഭവം. വിശേഷണങ്ങൾ ഏറെയാണ് സഹൽ അബ്ദുൽ സമദ് എന്ന യുവ താരത്തിന്. അതിനാൽ തന്നെ സഹലുമായുള്ള അഭിമുഖത്തിന് മുൻപ് പ്രതീക്ഷകളും സങ്കല്പങ്ങളും ഏറെയായിരുന്നു. എന്നുമുള്ളത് പോലെ വളരെ തെളിഞ്ഞ മുഖവുമായിട്ടാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം സഹൽ അബ്ദുൾ സമദ് ഖേൽ നൗവുമായുള്ള അഭിമുഖത്തിന് വേണ്ടി എന്റെ മുമ്പിൽ എത്തിയത്. ക്ലബ്ബിന്റെ വെള്ള നിറത്തിലുള്ള പോളോ ടി ഷർട്ടും നീല ഷോർട്സും ധരിച്ച് എൻ്റെ മുൻപിൽ ഇരുന്ന അദ്ദേഹത്തിന്റെ വിടർന്ന പുഞ്ചിരിയുള്ള ആ മുഖം എനിക്ക് ഇപ്പോഴും മറക്കാൻ ആകുന്നില്ല. ഉച്ചയ്ക്ക് ശേഷം പരിശീലന സെഷൻ ഉള്ളതിനാൽ ഒട്ടും സമയം കളയാതെ തന്നെ ഞാൻ അഭിമുഖത്തിനുള്ള തയാറെടുപ്പുകൾ തുടങ്ങി, സഹൽ അതിന് ഉടനടി തയ്യാറാവുകയും ചെയ്തു. [KH_ADWORDS type="3" align="center"][/KH_ADWORDS] ചോദ്യങ്ങളുടെ തുടക്കം എന്ന നിലയിൽ ഞാൻ അദ്ദേഹത്തിന്റെ വേരുകളിലേക്ക് തിരികെപോയി. യൂ എ ഇയിൽ സ്കൂൾ പഠനം പൂർത്തിയാക്കിയ അദ്ദേഹം ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയിലേക്ക് വന്നതിന് ഫുട്‍ബോളും ഒരു കാരണമാണ് എന്ന് അദ്ദേഹം പറയുകയുണ്ടായി. "അതാണ് (യൂ എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള നീക്കം) ബെസ്ററ് ഡിസിഷൻ എന്ന എനിക്ക് തോന്നുന്നത്. എന്റെ ബ്രദറും ഫാദറുമാണ് ആ ഡിസിഷൻ എടുക്കാൻ എന്നെ ഹെല്പ് ചെയ്തത്. നാട്ടിൽ എത്തിയാൽ കോളേജും കളിയും ഒരുപോലെ മുമ്പോട്ട്കൊണ്ടുപോകാം എന്ന അവർ പറഞ്ഞു. അതാണ് ബെസ്ററ് ഡിസിഷൻ, എന്റെ ലൈഫിൽ." ദേശീയ ടീമിന് വേണ്ടി ബൂട്ട് കെട്ടാൻ കഴിഞ്ഞത് സ്വപ്ന സാക്ഷാത്കാരമാണെന്ന് സഹൽ വെളിപ്പെടുത്തി. ഇനിയും ഒരുപാട് ദൂരം തനിക്ക് മുന്നോട്ട് പോവാൻ ഉണ്ടെന്നും താരം പറയുന്നു. "സ്വപ്നം യാഥാർഥ്യമായ നിമിഷം ആയിരുന്നു അത്. ഇന്ത്യൻ ദേശീയ ടീമിൽ കളിച്ചെങ്കിലും ഇതുവരെ ഒന്നും ചെയ്യാൻ ആയിട്ടില്ല. ഇനിയും ഒരുപാട് കളിക്കേണ്ടതുണ്ട്. ഞാൻ അതിനായി നല്ല ഹാർഡ്‌വർക്ക് ചെയ്യുന്നുണ്ട്. " അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനം ഏവരും എടുത്ത് പറഞ്ഞ ഒരു വിഷയമാണ്. 11 മത്സരങ്ങളിൽ നിന്നായി 2 ജയത്തോടെ 8ആം സ്ഥാനത്താണ് അവർ ഇപ്പോൾ ഉള്ളത്. എങ്കിലും മോശം ഫലങ്ങൾ ക്ലബ്ബിന്റെ മുന്നോട്ടുള്ള പാതയിൽ തളർത്തുന്നില്ല എന്നാണ് സഹൽ വിശ്വസിക്കുന്നത്. "നമ്മൾ നല്ല പ്രകടനം കാഴ്ചവെച്ചെങ്കിലും ഫലങ്ങൾ നമ്മൾക്കെതിരായിരുന്നു. നിർഭാഗ്യവും നമ്മളെ പിന്തുടരുന്നുണ്ട്. 2020 ജയത്തോടെയാണ് നമ്മൾ തുടങ്ങിയത്. അതേ മികവ് നിലനിർത്താനാണ് ഞങ്ങൾ ശ്രമിക്കുന്നതും " സഹൽ അനുമാനിച്ചു. "ഈ പുതുവർഷത്തിൽ പരിക്ക് പറ്റിയ കളിക്കാരെല്ലാം തിരിച്ചുവരികയാണ്, അത് ഒരു ശുഭപ്രതീക്ഷയാണ് " അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം ബ്ലാസ്റ്റേഴ്‌സ് തകർന്നടിഞ്ഞിട്ടും ഐ എസ് എൽ എമേർജിങ് പ്ലേയർ ഓഫ് ദി ഇയർ ആയ താരത്തിന് ഇത്തവണ 11 മത്സരങ്ങളിൽ ആകെ 5 തവണയാണ് ആദ്യ പതിനൊന്നിൽ ഇറങ്ങാൻ അവസരം ലഭിച്ചത്. എങ്കിലും ക്ഷയമോടെ താരം തന്റെ അവസരത്തിനായി കാത്തിരിക്കുകയാണ്. "ഒരു കളിക്കാരൻ എന്ന നിലയിൽ ഉയർച്ചകളും താഴ്ചകളും നമുക്കുണ്ടാകും. ഞാനടക്കമുള്ള എല്ലാവരോടും ഷറ്റോറി ഇത് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഘടനയുമായി ഒത്തുപോകാൻ ഒരല്പം സമയമെടുക്കും. അതിന് ഞാൻ ചെയ്യേണ്ടത് ക്ഷമയോടെ കാത്തിരുന്ന് എൻ്റെ കഴിവ് തെളിയിച്ച് അവസരം നേടുക എന്നതാണ് " 22കാരനായ താരം വിശദീകരിച്ചു. സഹലിന് അവസരം നൽകാത്തതിനാൽ ഒരുപാട് വിമർശങ്ങൾ നേരിട്ട ഷാറ്റോറി സഹലിനെ പുകഴ്ത്തിയാണ് സംസാരിക്കാറുള്ളത്. അദ്ദേഹത്തെ ഒരു മികച്ച മിഡ്ഫീൽഡർ ആക്കി മാറ്റും എന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ വാദം വെറും പാഴായ വാക്കുകളല്ല എന്നത് അവർ ഇരുവരും തമ്മിലുള്ള സ്വരച്ചേർച്ചയിൽ നിന്ന് തന്നെ മനസിലാക്കാം. "അദ്ദേഹം വളരെയധികം അനുഭവ സമ്പത്തുള്ള പരിശീലകനാണ്. കുറേ വർഷങ്ങളായി അദ്ദേഹം ഇന്ത്യയിലുണ്ട്. അതിനാൽ ഇന്ത്യൻ താരങ്ങളെ വേണ്ട വിധം അദ്ദേഹത്തിന് മനസിലാകും. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് ആദ്യമായി പ്ലേഓഫിൽ എത്തിയിരുന്നു. അത് ഒരുപാട് ക്വാളിറ്റിയുള്ള പരിശീലകന്റെ ലക്ഷണമാണ്. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത് വളരെ നല്ല ഒരു അനുഭവമാണ്," സഹൽ അഭിപ്രായപ്പെട്ടു. "എന്നെ കണ്ടുമുട്ടിയ ആദ്യ തവണ തന്നെ അദ്ദേഹം എന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആക്കി മാറ്റും എന്ന് എന്നോട് പറഞ്ഞു. അതിന് കുറച്ച് സമയമെടുക്കും അതാണ് കോച്ച് ആവശ്യപ്പെടുന്നതും." സഹൽ വിവരിച്ചു. 2019ൽ ഇന്ത്യൻ ദേശീയ ടീമിലേക്ക് വരവറിയിച്ച സഹൽ ടീമിലെ സ്ഥിരസാന്നിധ്യമായി മാറി. ഇന്ത്യൻ ജേഴ്‌സി അണിഞ്ഞതിന്റെ ആ സന്തോഷത്തെ പറ്റി സഹൽ വിവരിച്ചത് അത്യധികം ആഹ്ലാദത്തോടെയാണ്. [KH_ADWORDS type="4" align="center"][/KH_ADWORDS] "വളരെ ഗംഭീരമായ ഒരു ഫീലായിരുന്നു അത്. ഡ്രസിങ് റൂം ആശ്ചര്യപെടുത്തുന്നതായിരുന്നു. ഞാൻ സ്വപ്‍നം കണ്ടത്പോലെ സീനിയർ താരങ്ങൾക്കൊപ്പം കളിക്കുവാനും ഡ്രസിങ് റൂമിൽ സമയം ചിലവിടുവാനും എനിക്ക് സാധിച്ചു. എല്ലാവർക്കുമൊപ്പം നിൽക്കാൻ സാധിച്ചത് തന്നെ വലിയ ഭാഗ്യമാണ്".2019ലെ ഇന്റർകോണ്ടിനെന്റൽ കപ്പിനിടെ സഹൽ അബ്ദുൾ സമദും സുനിൽ ഛേത്രിയും
ഇന്ത്യയിലെ മികച്ച ഫുട്ബോൾ താരങ്ങളെ പറ്റി സംസാരിക്കുമ്പോൾ സുനിൽ ഛേത്രിയെ പറ്റി പറയാതിരിക്കാൻ യാതൊരു നിർവ്വാഹവുമില്ല. സഹൽ ഇന്ത്യൻ നായകൻ ഛേത്രിയുടെ വാക്കുകൾ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. "എൻ്റെ എല്ലാ കാര്യങ്ങളിലും സുനിൽ ഭായ് എന്നെ സഹായിക്കാറുണ്ട്. അത് കളത്തിന് അകത്തായാലും പുറത്തായാലും " അദ്ദേഹം ഖേൽനൗവിനോട് പറഞ്ഞു. "എന്നെ ആദ്യമായി കണ്ടുമുട്ടിയ അന്ന് തന്നെ അദ്ദേഹം എന്നോട് പരിശീലനത്തിന്റെയും, വിശ്രമത്തിന്റെയും, ഭക്ഷണ ക്രമത്തിന്റെയും പ്രാധാന്യം പറയുകയുണ്ടായി. കൂടുതൽ കളിച്ച് പോണമെങ്കിൽ ഈ മൂന്ന് ഫാക്ടർ ആവശ്യമാണ്." സഹൽ പറഞ്ഞു. " ആരെങ്കിലും അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് കണ്ടാൽ അദ്ദേഹം അതിൽ നിന്ന് അവരെ പിന്തിരിപ്പിക്കും. അദ്ദേഹം എല്ലാവർക്കും ഒരു മാതൃകയാണ് " സഹൽ ഛേത്രിയെ പുകഴ്ത്തി. [KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS] അഭിമുഖത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കവേ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബാക്കിയുള്ള ഈ സീസണിന്റെ ലക്ഷ്യമെന്താണ് എന്ന് ഞാൻ സഹലിനോട് ചോദിച്ചു. "നമ്മുടെ ലക്ഷ്യത്തെ പറ്റി പറയുകയാണെങ്കിൽ, നമുക്ക് ഇനി മൂന്ന് എവേ മത്സരങ്ങളാണ് വരാനിരിക്കുന്നത്. എല്ലാം വളരെ മികച്ച ടീമുകൾക്ക് എതിരെയാണ്, എ ടി കെ, ജാംഷെഡ്പൂർ, പിന്നെ ഗോവ. ഈ മൂന്ന് മത്സരങ്ങളിലും പോസിറ്റീവ് റിസൾട്ടിന് വേണ്ടി ഞങ്ങൾ കളിക്കും. അത് ചെയ്യാൻ സാധിച്ചാൽ നമുക്കൊരു വൻ വഴിത്തിരിവാകും അത്. " സഹൽ ദൃഢനിശ്ചയത്തോടെ പറഞ്ഞു.സഹൽ അബ്ദുൾ സമദിന്റെ അഞ്ച് അംഗ ദേശിയ ഫുട്ബോൾ ടീം
ഏറ്റവുമൊടുവിലായി അഭിമുഖം ഒരു രസകരമായ ചോദ്യം ചോദിച്ച് അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. തന്റെ ഇഷ്ടപെട്ട അഞ്ച് അംഗ ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ ഞാൻ ആവശ്യപെട്ടപ്പോൾ അദ്ദേഹം ഒരു ചെറുപുഞ്ചിരിയോട് പറഞ്ഞത് " എന്നെയും ഇതിൽ ഉൾപെടുത്തട്ടെ ? " എന്നാണ്. ഒടുവിൽ അദ്ദേഹം പറഞ്ഞത് സന്ദേശ് ജിങ്കൻ, അനസ് എടത്തൊടിക, അനിരുദ്ധ് ഥാപ്പ, അമർജിത് സിങ്, സുനിൽ ഛേത്രി എന്നിവരുടെ പേരുകളായിരുന്നു. [embed]https://www.instagram.com/p/B7ISGQIpByU/[/embed] അഭിമുഖത്തിന് ശേഷം ആരാധകരുടെ പ്രിയ താരമായ സഹലിന് ഖേൽ നൗവിനെ പ്രതിനീകരിക്കുന്ന റിപ്പോർട്ടർ എന്നതിൽ ഉപരി അദ്ദേഹത്തിൻറെ ഒരു കടുത്ത ആരാധകൻ കൂടിയായ ഞാൻ താരത്തിന്റെ ഒരു ക്രീയേറ്റീവ് ആർട് സമ്മാനിച്ചപ്പോൾ, താരത്തിന്റെ മുഖത്ത് വിടർന്ന പുഞ്ചിരിയും, സന്തോഷവും, എനിക്ക് കിട്ടിയ പ്രശംസകളും ഈ ദിവസം എനിക്ക് മറക്കാൻ കഴിയാത്ത ഒന്നാക്കി മാറ്റി.Latest News
- Santosh Trophy 2024-25: Full fixtures, schedule, results, standings & more
- I-League 2024-25: Full fixtures, schedule, results, standings & more
- ISL 2024-25: Full fixtures, schedule, results, standings & more
- Mohun Bagan chairman Sanjiv Goenka announces special gift for fans: ISL
- I am proud of how the team played today, says Kerala Blasters coach Mikael Stahre
Trending Articles
Advertisement
Editor Picks
- I-League 2024-25: Full fixtures, schedule, results, standings & more
- ISL 2024-25: Full fixtures, schedule, results, standings & more
- Mohun Bagan chairman Sanjiv Goenka announces special gift for fans: ISL
- I am proud of how the team played today, says Kerala Blasters coach Mikael Stahre
- Three East Bengal players who can replace Madih Talal after his ACL injury