Advertisement
എൽകോ ഇപ്പോൾ ഈ ടീമിന്റെ ഭാഗമാണ്, ഭാവിയിൽ എന്താണ് സംഭവിക്കുക എന്നറിയില്ല - ഇഷ്ഫാഖ് അഹമ്മദ്
From stunning victories to unforgettable moments, get the inside scoop on every major story in the sports world.
Published at :February 6, 2020 at 11:29 PM
Modified at :December 13, 2023 at 1:01 PM

(Courtesy : ISL Media)
പരിക്കുകളാൽ ടീം നിർഭാഗ്യരായിരുന്നെന്ന് ഇഷ്ഫാഖ് അഹമ്മദ്.
ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആറിലെ തങ്ങളുടെ പതിനാറാമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് പരിക്കുകളാൽ നിർഭാഗ്യരായിരുന്നു ടീമെന്ന് അഭിപ്രായപ്പെട്ടു. [KH_ADWORDS type="3" align="center"][/KH_ADWORDS]"ഞങ്ങൾ കളിച്ച മിക്ക മത്സരങ്ങളിലും എതിരാളികളെക്കാളും ഞങ്ങൾക്ക് പൊസഷൻ ഉണ്ടായിരുന്നു, പക്ഷെ അത് സമയം എടുക്കും. പരിക്കുകളാൽ ഞങ്ങൾ ശരിക്കും നിർഭാഗ്യരായിരുന്നു. നിർഭാഗ്യവശാൽ, കഴിഞ്ഞ അഞ്ച് സീസണിൽ ഞങ്ങൾക്ക് വേണ്ടി കളിച്ച ഞങ്ങളുടെ മികച്ച ഇന്ത്യൻ താരത്തെ - സന്ദേശ് ജിങ്കൻ -ഞങ്ങൾക്ക് ഈ സീസണിൽ പൂർണ്ണമായും നഷ്ടമായി. അതിന് ശേഷം, [ജൈറോ] റോഡ്രിഗസിനെയും നഷ്ടമായി. ഞങ്ങൾ നിർഭാഗ്യരായിരുന്ന ഒരു സീസൺ ആണിതെന്ന് എനിക്ക് അറിയാം." ഇഷ്ഫാഖ് പറഞ്ഞു.
"ഞങ്ങൾക്ക് ഒരുപാട് പരിക്കുകൾ ഉണ്ടായിരുന്നു, മുമ്പത്തെ മത്സരത്തിൽ കളിപ്പിച്ച അതെ ടീമുമായി കളിക്കാൻ ഞങ്ങൾക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. അത് നിർഭാഗ്യകരമായിരുന്നെന്ന് ഞാൻ കരുതുന്നു, ഏത് ടീമിനും അത് സംഭവിക്കാം, ഇത്തവണ അത് ഞങ്ങൾക്ക് സംഭവിച്ചു," ഇഷ്ഫാഖ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് 6-3ന് പരാജയപ്പെട്ടിരുന്നു. എന്നാൽ അത് പൂർണ്ണമായും പ്രതിരോധ പിഴവ് അല്ലെന്നും, വ്യക്തിഗത പിഴവുകളാണെന്നാണ് താൻ ചിന്തിക്കുന്നതെന്നും ഇഷ്ഫാഖ് അഭിപ്രായപ്പെട്ടു.
"അത് പൂർണ്ണമായും പ്രതിരോധ പിഴവ് അല്ല, പക്ഷെ വ്യക്തിഗത പിഴവുകളായിരുന്നു. നിങ്ങൾ മത്സരം 38ആം മിനിറ്റു വരെ കാണുകയാണെങ്കിൽ, മത്സരത്തിൽ ഞങ്ങൾ ആധിപത്യം പുലർത്തുകയായിരുന്നെന്ന് മനസ്സിലാവും," ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകൻ മത്സരത്തിന് മുന്നോടിയായി പറഞ്ഞു. ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ടീം പ്രവർത്തിക്കണമെന്നും താരം പറഞ്ഞു.
[KH_ADWORDS type="4" align="center"][/KH_ADWORDS]
കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ എൽകോ ഷറ്റോറി സസ്പെൻഷനിലാണ്. ഇതിനെ കുറിച്ച് ഇഷ്ഫാഖ് പറഞ്ഞിതിങ്ങനെ, "അത് എപ്പോഴും കഠിനമാണ് (എൽകോ ഇല്ലാത്തത്). കുടുംബത്തിന്റെ തലവനാണ് ഹെഡ് കോച്ച്. അത് ഇപ്പോഴും കഠിനമാണ്, പക്ഷെ ഞങ്ങൾ തയ്യാറാണ്, കാരണം ഇത് ഫുട്ബോളിന്റെ ഭാഗമാണ്. ചിലപ്പോൾ കളിക്കാർ [സെലക്ഷൻ] ലഭ്യമാവും, ചിലപ്പോൾ ലഭ്യമാവില്ല, ചിലപ്പോൾ കോച്ചിന് സസ്പെന്ഷന് കിട്ടും." ടീം ആത്മവിശ്വാസത്തിലാണെന്നും സഹപരിശീലകൻ പറഞ്ഞു.
മുൻ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി പരിശീലകനാണ് എൽകോ ഷറ്റോറി. നോർത്ത്ഈസ്റ്റ് യുണൈറ്റഡിന് എതിരെ ഇതിന്റെ ആനുകൂല്യം ഉണ്ടാവുമോ എന്ന ചോദ്യത്തിന് വലിയ നേട്ടം ഒന്നും ഇല്ല എന്നായിരുന്നു ഇഷ്ഫാഖിന്റെ മറുപടി. "തന്ത്രപരമായി എൽകോ വളരെ ശക്തനാണ്. എല്ലാ ടീമുകളെയും അദ്ദേഹത്തിന് നേരെ അറിയാം, അദ്ദേഹത്തിന്റെ പദ്ധതികൾക്ക് അനുസരിച്ച് ഞങ്ങൾ പോവും. ഈ ടീമിനെയും കളിക്കാരെയും നന്നായി അറിയാമെന്നാണ് അദ്ദേഹം പറയുന്നത്. ഞങ്ങൾ തയ്യാറെടുത്തിട്ടുണ്ട്, അവരും തയ്യാറെടുത്തിട്ടുണ്ടാവും." ഇഷ്ഫാഖ് പറഞ്ഞു.
അടുത്ത സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ മാറ്റുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എൽകോ ഇപ്പോൾ ടീമിന്റെ ഭാഗമാണെന്നും ഭാവിയിൽ എന്താണ് സംഭവിക്കുക എന്നറിയില്ല എന്നും ഇഷ്ഫാഖ് വെളിപ്പെടുത്തി. "എനിക്കറിയില്ല. കുറെ അഭ്യൂഹങ്ങളുണ്ട്. അദ്ദേഹം (എൽകോ) ടീമിന്റെ ഭാഗമാണ്. ഭാവി പ്രവചിക്കാൻ കഴിയില്ല." ഇഷ്ഫാഖ് പറഞ്ഞു.
സാധ്യത ലൈനപ്പ്
രഹനേഷ്; ജെസ്സെൽ, വ്ളാട്ക്കോ, സുയിവർലോൺ, റാകിപ്; നർസാരി,സഹൽ, സിഡോഞ്ച, സെയ്ത്യാസെൻ; മെസ്സി, ഓഗ്‌ബെച്ചേ [KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS]ടീം ന്യൂസ്
മധ്യനിര താരം മുസ്തഫയും, പ്രതിരോധനിര താരം വ്ളാട്കോയും സസ്‌പെൻഷൻ കഴിഞ്ഞ് ടീമിൽ തിരിച്ചെത്തിയിരിക്കുന്നു. ജൈറോ റോഡ്രിഗസ്എം ജിങ്കാൻ എന്നിവർ ഒഴികെ ബാക്കി എല്ലാവരും സെലക്ഷൻ ലഭ്യമാണ്
സംപ്രേക്ഷണം
ഇന്ത്യൻ സമയം 7:30ന് മത്സരം ആരംഭിക്കും. സ്റ്റാർ സ്പോർട്സ് 1ലും, സ്റ്റാർ സ്പോർട്സ് HD 1 ഒന്നിലും മത്സരം സംപ്രേക്ഷണം ചെയ്യപ്പെടും. ഹോട്സ്റ്റാറിലും, ജിയോ ടി വിയിലും മത്സരം തത്സമയ സംപ്രേക്ഷണം ചെയ്യപ്പെടും
Where passion meets insight — blending breaking news, in-depth strategic analysis, viral moments, and jaw-dropping plays into powerful sports content designed to entertain, inform, and keep you connected to your favorite teams and athletes. Expect daily updates, expert commentary and coverage that never leaves a fan behind.
Latest News
- PSG vs Stade Rennais Preview, prediction, lineups, betting tips & odds | Ligue 1 2025-26
- Athletic Club vs Atlético Madrid Preview, prediction, lineups, betting tips & odds | LaLiga 2025-26
- Inter Milan vs Como Preview, prediction, lineups, betting tips & odds | Serie A 2025-26
- Inter Miami vs Vancouver Whitecaps Preview, prediction, lineups, betting tips & odds | 2025 MLS Cup final
- Real Betis vs Barcelona Preview, prediction, lineups, betting tips & odds | LaLiga 2025-26
Advertisement
Advertisement
Editor Picks
- WATCH: Cristiano Ronaldo scores stunning bicycle kick in Al-Nassr's 4-1 win over Al-Khaleej
- Top five best matches to watch this weekend after November international break; Arsenal vs Tottenham & more
- Cristiano Ronaldo vs Lionel Messi: Who has received most red cards?
- Cristiano Ronaldo: List of all goals for Al Nassr
- Top five players with most goals in football history