Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

സ്‌കൗട്ടിങ് റിപ്പോർട്ട്‌ : കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ താരം- റൊണാൾഡോ ഒലിവെയ്ര

Published at :May 5, 2020 at 7:48 PM
Modified at :May 5, 2020 at 10:30 PM
Post Featured Image

Gokul Krishna M


കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിലെ മികച്ച മുന്നേറ്റനിരക്കാരനാണ് റൊണാൾഡോ. 

റൊണാൾഡോ എന്ന യുവ താരം കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിരയിൽ ചേർന്നതോടെ ആക്രമണത്തിന്റെ ഭാവി നിര ശക്തമായി. ഈസ്റ്റ്‌ ബംഗാളിലും സാൽഗോക്കർ ഫ് .സിയിലും നടത്തിയ മികച്ച പ്രകടനമാണ് അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സിലേക്കുള്ള വഴി ഒരുക്കിയത്.

ഫെബ്രുവരി 1 2020ൽ കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിന് മുന്നേ കഴിഞ്ഞ ഐ ലീഗ്‌ സീസണിൽ 4 മത്സരങ്ങൾ ഈസ്റ്റ്‌ ബംഗാളിന് വേണ്ടി അദ്ദേഹം കളിച്ചിരുന്നു. കഴിഞ്ഞ രണ്ടാം ഡിവിഷൻ ഐ ലീഗിൽ 5 മത്സരങ്ങൾ ഈ 22കാരൻ ആദ്യ പതിനൊന്നിൽ ഉണ്ടായിരുന്നു. ബെംഗളൂരു ഫ്.സി ബി ക്കെതിരെ നേടിയ ഇരട്ട ഗോൾ ഉൾപ്പെടെ 4 ഗോളുകൾ അദ്ദേഹം ബ്ലാസ്റ്റേഴ്സിന് വേണ്ടി നേടി.

യുവ താരങ്ങളെ വളർത്തിയെടുക്കാൻ സമർത്ഥനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ കിബു വികുന. അദ്ദേഹത്തിന്റെ കീഴിൽ റൊണാൾഡോയ്ക്ക് മികച്ച വളർച്ച കൈവരിക്കാൻ കഴിയുമെന്നാണ് ഏവരുടെയും പ്രതീക്ഷ. മികച്ച കളിമികവ് പുറത്തെടുത്താൽ ഇന്ത്യൻ ടീമിൽ വരെ കേറാനുള്ള അവസരം ലഭിക്കാൻ  ഈ ഗോവൻ താരത്തിന് കഴിയും.

സ്‌കൗട്ടിങ് റിപ്പോർട്ട്‌

പേര് :റൊണാൾഡോ അഗസ്റ്റോ അൻറോണിയോ ഒലിവേരപ്രായം :22ജനനം :നവംബർ 2, 1997ഉയരം :170 cmപൊസിഷൻ :സെന്റർ ഫോർവാർഡ്നിലവിലെ ക്ലബ്‌ : കേരള ബ്ലാസ്റ്റേഴ്‌സ് ;ഫെബ്രുവരി 1, 2020ന് ക്ലബ്ബിൽ ചേര്ന്നു

ഈസ്റ്റ്‌ ബംഗാളിൽ കേറുന്നതിന് മുൻപ് ഉള്ള ഫുട്ബോൾ ജീവിതം

ഈസ്റ്റ്‌ ബംഗാളിൽ ചേരുന്നതിന് മുൻപ് തന്നെ ഗോവയിൽ തന്റെ കളി മികവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. 2015ൽ സാൽഗോക്കർ അണ്ടർ 18 ടീമിന് വേണ്ടി കളിച്ചാണ് തന്റെ യൂത്ത് കരിയർ സ്റ്റാർട്ട്‌ ചെയ്യുന്നത്. അവിടെ 9 ഗോളുകൾ നേടുകയും, ടീമിനെ സെമി ഫൈനൽ വരെ എത്തിക്കാൻ നിർണ്ണായക പങ്കു വഹിക്കുകയും ചെയ്തു. 2017-18 സീസണിൽ സാൽഗോക്കർ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും, തുടർന്ന് ഗോവ പ്രീമിയർ ലീഗിൽ കളിക്കാനും അദ്ദേഹത്തിനായി.

2018-19 സീസണിൽ 23 ഗോളുകൾ അടിച്ചു ടൂർണ്ണമെന്റ് ടോപ് സ്കോറർ ആവാനും  റൊണാള്ഡോയ്ക്കായി. റൊണാൾഡോയുടെയും ദേവേന്ദ്ര മുർഗാവോങ്കറിന്റെയും കരുത്തിൽ അന്ന് ഗോവ പ്രൊ ലീഗിൽ നാലാം സ്ഥാനത്തെത്താൻ സാൽഗോക്കറിനായി. 2019 ഫെബ്രുവരി 21ൽ ഫ്സി ബാർഡെസ് ക്ലബ്ബിനെതിരെ 4 ഗോളുകൾ നേടിയത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി കണക്കാക്കുന്നു. ഓഗസ്റ്റ് 2018ൽ ഔസ് കപ്പ് ടൂർണമെന്റിൽ ഐസ്ൽ ടീമായ ഫ് സി പൂനെ സിറ്റിക്കെതിരെ ഗോളടിച്ചു 2-0 സാൽഗോക്കറേ വിജയിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

[KH_ADWORDS type="4" align="center"][/KH_ADWORDS]

കഴിഞ്ഞ സന്തോഷ്‌ ട്രോഫി ടൂർണമെന്റിൽ ഗോവയുടെ ടീമിൽ അംഗമാകാൻ റൊണാൾഡോയ്ക്ക് കഴിഞ്ഞു. ടൂർണമെന്റിൽ ഗോവ സെമി ഫൈനൽ വരെ എത്തുകയും, അവിടെ റൊണാൾഡോയുടെ ഏക ഗോളോടെ 1-2ന് പഞ്ചാബിനോട് തോൽക്കുകയും ചെയ്തു. പിന്നീട് പഞ്ചാബിന് ടൂർണമെന്റിലെ റണ്ണേഴ്‌സ് അപ്പാകാൻ കഴിഞ്ഞു.

ഗോവയിലെ പ്രകടനം കണ്ടിട്ട് ഈസ്റ്റ്‌ ബംഗാളിൽ നിന്ന് റൊണാൾഡോയ്ക്ക് വിളി വന്നു. അലക്സാൺഡ്രോ മെനെണ്ടെസിന് കീഴിൽ 3 ആഴ്ച്ചത്തെ ട്രിയൽസിന് പങ്കെടുക്കാൻ റൊണാൾഡോയ്ക്ക് കഴിഞ്ഞു. തുടർന്ന്  റൊണാൾഡോയുമായ് 3 വർഷത്തെ കരാർ ഒപ്പിടാൻ ഈസ്റ്റ്‌ ബംഗാൾ തയ്യാറായി. പിന്നീട് ഈസ്റ്റ്‌ ബംഗാളിനായി കൽക്കട്ട പ്രീമിയർ ലീഗിൽ ജോർജ് ടെലിഗ്രാഫ് ഫ്.സി ടീമിനെതിരെ  അദ്ദേഹം തന്റെ  അരങ്ങേറ്റം കുറിച്ചു.

അതെ ടൂർണമെന്റിലെ കൊൽക്കത്ത ഡെർബിയിൽ മോഹൻ ബഗാനെതിരെ പകരക്കാരനായി വരാനുള്ള അവസരവും  അദ്ദേഹത്തിന് ലഭിച്ചു. എന്നാൽ കലിഘട്ട് ഫ്.സി ടീമിനെതിരെ പകരക്കാരനായി വന്നു ഒരു തകർപ്പൻ അസിസ്റ്റ് നൽകി ടീമിനെ വിജയിപ്പിച്ചതോടെയാണ്  ആരാധകർക്കിടയിൽ റൊണാൾഡോ പ്രസിദ്ധനായത്.

ഐ ലീഗ് അരങ്ങേറ്റം

2019 ഡിസംബറിൽ പഞ്ചാബ് ഫ്.സി ക്കെതിരെ ഈസ്റ്റ്‌ ബംഗാളിനായി പകരക്കാരായി വന്നു തന്റെ ഐ ലീഗ് അരങ്ങേറ്റം അദ്ദേഹം സാധ്യമാക്കി. കൃത്യം ഒരാഴ്ച്ചയ്ക്ക് ശേഷം ട്രാവ് ഫ്.സിയ്ക്കെതിരെ ആദ്യം പതിനൊന്നിൽ ഇടം പിടിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. അന്ന് 2-1ന് ഈസ്റ്റ്‌ ബംഗാൾ വിജയിച്ചു. പിന്നീട് കേരള ബ്ലാസ്റ്റേഴ്സിലേക്ക്  മാറുന്നതിനു മുൻപ് 2 കളികൾ കൂടി ഈസ്റ്റ്‌ ബംഗാളിനായി അദ്ദേഹം കളിച്ചു. ഗോകുലത്തിനെതിരെയും ചർച്ചിൽ ബ്രതേഴ്സിനെതിരെയുമാണ് റൊണാൾഡോ അവസാനമായി ഈസ്റ്റ്‌ ബംഗാളിനായി കളിച്ചത്.

ഐ ലീഗ്‌ സെക്കന്റ്‌ ഡിവിഷനിൽ ഫ് സി ഗോവ റിസേർവ് ടീമിനെതിരെ ബ്ലാസ്റ്റേഴ്സിനായി അദ്ദേഹം അരങ്ങേറ്റം നടത്തി. 3-1ന് ഗോവയോട് അന്ന് തോറ്റപ്പോൾ ബ്ലാസ്റ്റേഴ്‌സിനായി  ഏക ഗോൾ നേടിയത് റൊണാൾഡോ ആയിരുന്നു. തന്റെ മൂന്നാം മത്സരത്തിൽ ബെംഗളൂരു യൂണൈറ്റഡിനെതിരെ 5 മിനുട്ടിൽ 2 ഗോളുകൾ നേടി ബ്ലാസ്‌റ്റേഴ്‌സിനെ വിജയിപ്പിക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കാൻ അദ്ദേഹത്തിനായി.

[KH_ADWORDS type="3" align="center"][/KH_ADWORDS]

2-2ന്  അര ഫ്.സിയ്ക്കെതിരെ സമനില നേടിയ മത്സരത്തിൽ  നേടിയ ഗോളോടെ മൊത്തം 4 ഗോളുകൾ അദ്ദേഹം സ്വന്തമാക്കി. 2019-20 സെക്കന്റ്‌ ഡിവിഷൻ ഐ ലീഗിൽ 450 മിനിറ്റു കളിച്ച റൊണാൾഡോ,  5 കളികളും ബ്ലാസ്റ്റേഴ്സിനായി ആദ്യ പതിനൊന്നിൽ ഇടം പിടിച്ചു.

പോസ്റ്റിറ്റീവ്സ്

വേഗതയും മികച്ച കായിക ശേഷിയും സ്വന്തമായുള്ള  റൊണാൾഡോയ്ക്ക്,  കൌണ്ടർ അറ്റാക്ക് ഘട്ടങ്ങളിൽ മികച്ച അവസരങ്ങൾ സൃഷിട്ടിക്കാൻ കഴിയും. ഒരു എതിർ കളിക്കാരനെ ഒറ്റയ്ക്ക് നേരിടുമ്പോൾ മേൽക്കോയ്മ നേടിയെടുക്കാൻ അദ്ദേഹത്തിന് പലപ്പോഴും സാധിച്ചിട്ടുണ്ട്.

ബുദ്ധിപൂർവ്വം കളിക്കുന്ന താരമാണ് അദ്ദേഹം എന്ന് പലപ്പോഴും കഴിഞ്ഞ സീസണിൽ തെളിയിച്ചിട്ടുണ്ട്. അര ഫ്.സിയ്ക്കെതിരെ കോർണർ കിക്കിൽ അദ്ദേഹം നേടിയ ഗോൾ, അതിനുത്തമ ഉദാഹരണമാണ്.  കോർണർ കിക്കിനിടെ  അരയുടെ ഗോൾകീപ്പർ  സഹ താരങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുന്ന അവസരം മുതലെടുത്തു, റൊണാൾഡോ ഗോൾ നേടുകയും സമനിലയിൽ ബ്ലാസ്‌റ്റേഴ്‌സിനെ എത്തിക്കുകയും ചെയ്തു.

ബ്ലാസ്റ്റേഴ്സിനായി കളിച്ച 5 മത്സരങ്ങളിലും 90 മിനുട്ട് കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ മികച്ച സ്റ്റാമിനയും ഫിട്നെസ്സും അദ്ദേഹത്തിനുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ മികച്ച താരങ്ങൾ കൊണ്ട് നിറഞ്ഞ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിൽ അടുത്ത സീസണിൽ ഇടം പിടിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരിക്കും.

വളരാനുള്ള മേഖലകൾ

ഫിനിഷിങ്ങിന്റെ കാര്യത്തിൽ റൊണാൾഡോ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഫിനിഷിങ് നന്നാക്കിയാൽ മാത്രമേ കടുത്ത പോരാട്ടമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണ നിരയിൽ അദ്ദേഹത്തിന് ഇടം പിടിക്കാൻ കഴിയു.

സ്‌.കെ സാഹിൽ, നവോരം തുടങ്ങിയ യുവ താരങ്ങളെ വളർത്താൻ നിർണ്ണായക പങ്കു വഹിച്ച കിബുവിനു കീഴിൽ റൊണാൾഡോയ്ക്ക്, റിസേർവ് ടീമിൽ വളരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

[KH_ADWORDS type="2" align="center"][/KH_ADWORDS]

സാമ്യത

റൊണാൾയോഡയുടെ വേഗതയും കായിക ക്ഷമതയും കാരണം അദ്ദേഹവും ഉദാന്ത സിങ്ങുമായി  സാമ്യത തോന്നാറുണ്ട്. ഏതു വിധേനയും ഗോളടിക്കാനുള്ള മനോഭാവവും, ഗോൾ പോസ്റ്റിന് മുന്നിലുള്ള ബുദ്ധിപൂർവമായ നീക്കങ്ങളും ഇനിയും നന്നാക്കിയാൽ മികച്ച മുന്നേറ്റനിരക്കാരനാവാൻ റൊണാൾഡോയ്ക്ക് കഴിയും. 

[KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS]

ഭാവി

ആക്രമണ നിരയുടെ കാര്യത്തിൽ ഇന്ത്യൻ ദേശിയ ടീമിന് സന്തോഷിക്കാൻ കാര്യമായ താരങ്ങളിലെന്നതാണ് സത്യം. മുന്നിൽ സുനിൽ ഛേത്രിയെ ഒഴിച്ച് നിർത്തിയാൽ, അദ്ദേഹത്തിന്റെ നിലവാരത്തിന് ഉതകുന്ന പ്രകടനം സ്ഥിരമായി കാഴ്ച്ചവെക്കാൻ മറ്റൊരു താരത്തിനും കഴിഞ്ഞിട്ടില്ല.

കിബുവിന്റെ കീഴിൽ കഠിനാധ്വാനം ചെയ്ത് മികച്ച പ്രകടനം നടത്തിയാൽ, ഭാവിയിൽ ഇന്ത്യൻ കുപ്പായത്തിൽ  റൊണാൾഡോയെ കാണാൻ സാധിക്കും.

Advertisement