ഹ്യൂം: ഉദാന്ത, ഥാപ്പ, ജിങ്കൻ ഇവർ ദേശിയ ടീമിനെ സജ്ജമാക്കും...
(Courtesy : ISL Media)
ഐ എസ് എല്ലിലെ വേദനകളും ഓർമകളും പങ്കുവച്ചു ഹ്യൂമേട്ടൻ…
ലോകം മുഴുവൻ ലോക്ക് ഡൗണിനാൽ വീടിന്റെ നാലു ചുവരുകളിൽ ഒതുങ്ങി നിൽക്കുമ്പോൾ ഇന്റർവ്യൂ പരിപാടികൾ എല്ലാം തന്നെ ലൈവ് സെഷനിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യൻ സൂപ്പർ ലീഗ് താരം ഇയാൻ ഹ്യൂം അനന്ത് ത്യാഗിയുമായുള്ള ലീഗിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ ലൈവ് സെഷനിലൂടെ ഒരു അഭിമുഖത്തിനായി പ്രത്യക്ഷപ്പെട്ടു. കനേഡിയൻ താരം സ്വന്തം പെരുമാറ്റം, കളിക്കാരനെന്ന നിലയിലുള്ള വിശ്വാസങ്ങൾ, തന്റെ കരിയർ യാത്രയിലെ വിവിധ വിഷയങ്ങൾ എന്നിവയെ പറ്റി സംസാരിച്ചു.
ഇയാൻ ഹ്യൂം കേരള ബ്ലാസ്റ്റേഴ്സ്, എടികെ, എഫ്‌സി പൂനെ സിറ്റി എന്നിവയെ പ്രതിനിധീകരിച്ച താരം ആണ്. ഒന്നിലധികം ടീമുകളെ പ്രതിനിധീകരിച്ച അദ്ദേഹം എല്ലായിടത്തും വളരെയധികം ജനപ്രീതി നേടി.
ത്യാഗി കളിക്കളത്തിലും പരിശീലന വേളയിലും ഉള്ള സമീപനത്തിനെ പറ്റി ചോദിച്ചപ്പോൾഹ്യൂം പറഞ്ഞു, “ഞാൻ കളിക്കുന്ന സമയത്ത് എല്ലാം നൽകിയിട്ടുണ്ട്. മൈതാനത്ത്, പരിശീലനത്തിൽ, എന്റെ എല്ലാ കളിക്കാരിൽ നിന്നും നിങ്ങൾക്ക് ഒരേ പ്രതികരണം ലഭിക്കുമെന്ന് ഞാൻ കരുതുന്നു. ഞാൻ നന്നായി കളിച്ചാലും മോശമായാലും ഞാൻ എന്റെ 100% നൽകുന്നു. ഒരു ഫുട്ബോൾ ആരാധകനെന്ന നിലയിൽ ടീമുകൾക്ക് നല്ല ദിവസം ഇല്ലാത്തപ്പോൾ പോലും അവർ ഓടിനടന്ന് പന്തിനുവേണ്ടി പോരാടുന്നു… ഞാൻ അതിനെ ബഹുമാനിക്കുന്നു. നിങ്ങൾക്ക് അവരെ കുറ്റപ്പെടുത്താനാവില്ല. എല്ലാ ടീമുകളുടെയും ആരാധകരുമായി എനിക്ക് ഒരേ ബന്ധം പുലർത്താൻ കഴിയുന്നതിനുള്ള കാരണം അതുകൊണ്ടായിരിക്കാം."
ഇപ്പോൾ താരത്തിന് കരാറുകൾ ഉണ്ടോ ഭാവി പരിപാടികൾ എന്താ എന്നു ചോദിച്ചപ്പോൾ ഹ്യൂമിന്റെ മറുപടി ഇങ്ങനെ ആയിരുന്നു “സത്യം പറഞ്ഞാൽ, എന്റെ കരിയറിൽ ആദ്യമായാണ് എനിക്ക് കരാറില്ലാത്തത്. 13-14 വർഷമായി ഞാൻ ഒരിക്കലും കരാർ ഇല്ലാത്ത ഗതിയിൽ ഇരുന്നിട്ടില്ല. എനിക്ക് കുറച്ച് വാഗ്ദാനങ്ങൾ ഉണ്ടായിരുന്നു, ചില ഓഫറുകൾ ഫലവത്തായില്ല, ”അദ്ദേഹം ഓർമ്മിപ്പിച്ചു.
ത്യാഗി 36 വയസുകാരനായ താരം യൂറോപ്പിലെ മറ്റിടങ്ങളിൽ എല്ലാം കളിച്ചു കഴിഞ്ഞ് എങ്ങനെ ഇന്ത്യയിൽ വന്നിറങ്ങിയെന്ന് ചോദിച്ചപ്പോൾ ഹ്യൂമിന്റെ മറുപടി ഇങ്ങനെ വളരെ വ്യത്യസ്തമായത് ആയിരുന്നു "വളരെ അപ്രതീക്ഷിതമായി ആയി ആണ് ഞാൻ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീമിലേക്ക് എത്തിയത് ഒരു ക്രിസ്മസ് സീസണിൽ വരെ കളിക്കാൻ മാത്രം എത്തിയ ഞാൻ പിന്നെ ഈ സ്ഥലവുമായി പ്രണയത്തിൽ ആകുകയാണ് ഉണ്ടായത്."
പിന്നീട് എ ടി കെ യിലേക്ക് പോയതിനെ പറ്റിയും അവിടെ നിന്നു വീണ്ടും ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് മടങ്ങി വന്നതിനെ പറ്റിയും ചോദ്യങ്ങൾ ചോദിച്ചപ്പോൾ താരം ജേതാക്കൾ ആയിട്ട് കൂടി കൊൽക്കത്ത പ്രതിഫലം വെട്ടി കുറച്ച കഥയ അദ്ദേഹം പറഞ്ഞു അതിനാൽ ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് മടങ്ങി വന്നു എന്ന് കനേഡിയൻ താരം പറഞ്ഞു.
ബ്ലാസ്റ്റേഴ്‌സിലേക്ക് ഉള്ള രണ്ടാം വരവിനെ പറ്റിയും അനുഭവങ്ങളെ പറ്റിയും ചോദ്യങ്ങൾ വന്നപ്പോൾ മുൻ പരിശീലകൻ റെനേ മ്യൂലൻസ്റ്റൈനുമായി താൻ മോശമല്ലാത്ത ബന്ധത്തിൽ ആയിരുന്നു എന്നും തങ്ങളുടെ ഇടയിൽ നിരന്തരം സംഭാഷണങ്ങൾ ഉണ്ടായിരുന്നു എന്നും താരം പറഞ്ഞു. എന്നാലും അദ്ദേഹത്തിന് കീഴിൽ തനിക്ക് ആദ്യ ഇലവനിൽ പലപ്പോഴും സ്ഥാനം പിടിക്കാൻ കഴിഞ്ഞില്ല.
ഐ എസ് എൽ ഇന്ത്യൻ ഫുട്ബോളിന് നൽകിയ സംഭാവനകളെ കുറിച്ച് ചോദിച്ചപ്പോൾ ഒരു പിടി നല്ല താരങ്ങളുടെ പേരുകൾ ആണ് അദേഹം മറുപടിയായി പറഞ്ഞത് , “നിങ്ങൾ ഇപ്പോൾ ടീമിനെ നോക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഉദാന്ത (സിംഗ്), ആഷിക് (കരുനിയൻ), (അനിരുദ്ധ്) ഥാപ്പ എന്നിവരെ ലഭിച്ചു. പ്രഭിർദാസിനെപ്പോലെ കളിക്കാർ ഉണ്ട് - അദ്ദേഹം തന്റെ ഇരുപതുകളുടെ മധ്യത്തിലാണ്… പ്രീതം (കോട്ടാൽ), സന്ദേഷ് (ജിംഗാൻ) തുടങ്ങിയ പ്രതിരോധ താരങ്ങൾ ഇവരെല്ലാം ISL നൽകിയ താരങ്ങൾ ആണ്, അടുത്ത 4-5 വർഷത്തേക്ക് ഇവർ വളരെ നന്നായി ടീമിനെ സജ്ജമാക്കുമെന്ന് ഞാൻ കരുതുന്നു.
തനിക്ക് ഇന്ത്യയിൽ നിന്ന് വന്ന ഓഫറുകളേ പറ്റി ചോദിച്ചപ്പോൾ അവസാന തവണയും സെർജിയോ ലോബേറയും, മുംബൈയും, ജംഷെഡ് പൂർ എഫ് സി യും ഒക്കെ താനുമായി സംസാരിച്ചിരുന്നു എന്നും കേരളാ ബ്ലാസ്‌റ്റേഴ്സുമായി വരെ പ്രാരംഭ ചർച്ചകൾ നടന്നു എന്നും എന്നാൽ പിന്നീട് ആരും തനിക്ക് സന്ദേശം ഒന്നും അയച്ചില്ല എന്നും അതിൽ നിന്നും അവർക്ക് മറ്റു താൽപ്പര്യങ്ങൾ ഉണ്ടെന്ന് മനസിലാക്കി എന്നും കനേഡിയൻ താരം പറഞ്ഞു.
ഭാവിയെക്കുറിച്ച് തന്റെ കോച്ചിങ് പദ്ധതികളും അദേഹം പറഞ്ഞു, ഒരു പരിശീലകനായി ഇന്ത്യൻ മണ്ണിലേക്ക് വരുമോ എന്നു ചോദിച്ചപ്പോൾ ഇരുപത് വർഷത്തിൽ അധികമായി താൻ ഫുട്‌ബോൾ കളിക്കുന്നു ഒരു പരിശീലകാനായി ആ മികവ് തുടരാൻ ഒരുപാട് പഠിക്കാൻ ഉണ്ട് എന്നും ഈ കോറന്റൈൻ പീരിയഡ് കഴിഞ്ഞ ശേഷം അതൊക്കെ നോക്കാം എന്നു അദ്ദേഹം പറഞ്ഞു.
- Chelsea vs Brentford Prediction, lineups, betting tips & odds
- Manchester City vs Manchester United Prediction, lineups, betting tips & odds
- Ranking every marquee foreigner in ISL
- Manchester United legend believes Cristiano Ronaldo can still score 20 Premier League goals
- Ruben Amorim enforces strict dressing room rules for Manchester United stars
- Ranking every marquee foreigner in ISL
- I-League 2024-25: Dempo SC edge past Sreenidi Deccan
- Jose Molina highlights on potential striker rotation and Vishal Kaith's importance ahead of Kerala Blasters clash
- Odisha FC release statement after Diego Mauricio racial abuse incident
- Top five footballers to play for both Manchester United and Manchester City