2016 ഐ.സ്.ൽ സീസണിലാണ് ഐറിഷ് താരമായ ആരോൺ ഹ്യൂഗ്സ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ലൈവിലൂടെ ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹ്മെദും ആരോൺ ഹ്യൂഗ്സും  തമ്മിൽ സംവദിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ലൈവ് അഭിമുഖത്തിൽ, കേരള ബ്ലാസ്റ്റേഴ്സിലെ തന്റെ അനുഭവങ്ങളെ കുറിച്ചെല്ലാം ഹ്യൂഗ്സ് വിവരിച്ചു.

“ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്നെ ഇപ്പോഴും ഓർക്കുന്നതിൽ സന്തോഷം. ബ്ലാസ്റ്റേഴ്സിലെ സഹതാരങ്ങളെ ഞാൻ മിസ്സ്‌ ചെയ്യുന്നു. ഞങ്ങൾ തമ്മിൽ  വെറും ഫുട്ബോൾ കളി മാത്രം ആയിരുന്നില്ല, എല്ലാവരും ഒരു  ഫാമിലി പോലെ ആയിരുന്നു. ” ഹ്യൂഗ്സ് പറഞ്ഞു തുടങ്ങി.

“പലപ്പോഴും എന്നെ മാത്രമല്ല ഞാൻ ആശ്രയിച്ചിരുന്നത്. പരിചയ സമ്പന്നരായ നിങ്ങളെയും (ഇഷ്ഫാഖ് ) , ഹെങ്ബർട്ടിനെയും, ഗ്രഹാം സ്റ്റാക്കിനെയും പലപ്പോഴും ഞാൻ ആശ്രയിച്ചിട്ടുണ്ട്. ആ സീസണിൽ(2016) ഫൈനലിൽ  എത്തിയിരുന്നെങ്കിലും, പല പ്രശ്നങ്ങളും നമ്മൾ നേരിട്ടിരുന്നു. എന്നാൽ അതിനെ കളിക്കളത്തിൽ ബാധിക്കാതിരിക്കാൻ നമ്മൾക്ക് സാധിച്ചു.”

“അന്ന് നോർത്ത് ഈസ്റ്റിനോടുള്ള തോൽവിയോടെയാണ് നമ്മൾ സീസൺ ആരംഭിച്ചത്. പിന്നീട് ജയിച്ചതിനേക്കാൾ കൂടുതൽ തോൽവികൾ നമുക്ക് ഏറ്റുവാങ്ങേണ്ടി വന്നു. എന്നാൽ പിന്നീട് മികച്ച പ്രകടനം കാഴ്ചവെച്ച് ഫൈനലിൽ എത്താൻ സാധിച്ചു. മൂന്നു മാസം ഒരുമിച്ച്  ടീമായിട്ട് നിന്നതിനാൽ, കളിക്കളത്തിൽ നല്ല പ്രകടനം നടത്താനായി. കളിക്കളത്തിൽ പാലിക്കേണ്ട പല കാര്യങ്ങളിലു  നിങ്ങൾ ചിന്തിക്കുന്നത്തിന്റെയത്ര പ്രാധാന്യമില്ല. അതിനാൽ, കളിക്കളത്തിന് പുറത്തു നിങ്ങൾ എന്തു ചെയ്യുന്നുവെന്നതിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. “

ന്യൂ കാസില്‍,ഫുൾഹാം തുടങ്ങിയ ക്ലബ്ബ്കളിൽ കളിച്ച ഹ്യൂഗ്സ്, 455 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചു. ഇന്ത്യയിലേ ഐ.സ്.ൽ മികച്ച അനുഭവമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

“ഒന്നും പ്രതീക്ഷിക്കാതെയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി കരാർ ഒപ്പിട്ടത്. എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ബ്ലാസ്റ്റേഴ്സിന് വേണ്ടി മുൻപ് കളിച്ച പീറ്റർ രാമേജിനോടു ഞാൻ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. ക്ലബ്ബിനെ കുറിച്ച് ഒരു നല്ല ധാരണ തരാൻ അദ്ദേഹത്തിനായി. ക്ലബ്ബിന്റെ  ആരാധകരുടെ മികച്ച പിന്തുണയെക്കുറിച്ചും  അദ്ദേഹം വ്യക്തമാക്കി. അതോടെ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാനുള്ള അവസരത്തിന് വേണ്ടി കാത്തിരുന്നു “.

“എന്റെ ആദ്യ ഹോം മത്സരം തന്നെ എനിക്ക് മികച്ച അനുഭവം ആണ് നല്കിയത്.  ഫുട്ബോൾ അന്തരീക്ഷത്തിന്റെ കാര്യത്തിൽ കേരളം ഇന്ത്യയിൽ മുൻപന്തിയിൽ തന്നെയാണ്. ഇന്ത്യയെ കുറിച്ചുള്ള അനുഭവത്തെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം ഞാൻ അത് പറയാറുമുണ്ട്. ” ഹ്യൂഗ്സ് പറഞ്ഞു.

ഐ.സ്.ല്ലിലെ ഹ്യൂഗ്സിന്റെ മികച്ച ഗോളിനെ കുറിച്ച്  ചോദിച്ചപ്പോൾ അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു : “ഫ്.സി പൂനെ സിറ്റിക്കെതിരെ നേടിയ ഹെഡർ ഗോളാണ് എനിക്ക് പ്രിയപ്പെട്ടത്. സെറ്റ് പീസ് ഘട്ടങ്ങൾ വരുമ്പോൾ സാധാരണയായി കൌണ്ടർ അറ്റാക്ക് തകർക്കാൻ ഡിഫെൻസിൽ തന്നെയാണ് ശ്രദ്ധിക്കാറുള്ളത്. പുണെയുമായുള്ള മത്സരത്തിന് മുൻപേ ആക്രമണത്തിൽ എനിക്ക് കൂടുതൽ പങ്കു വഹിക്കാൻ കഴിയുമെന്ന് കോപ്പലിനെ മനസിലാക്കിപ്പിക്കാൻ  എനിക്ക് സാധിച്ചിരുന്നു. “

“അതുകൊണ്ട്, സെക്കന്റ്‌ ഹാഫിൽ ഒരു കോർണർ കിട്ടിയപ്പോൾ ആക്രമണത്തെ സഹായിക്കാൻ ഞാൻ മുന്നോട്ട് പോയി. പൂനെ താരങ്ങൾക്ക് കോർണർ വ്യക്തമായി ക്ലിയർ ചെയ്യാൻ സാധിച്ചില്ല. അത് മുതലെടുത്ത സി കെ വിനീത്, ഫാർ പോസ്റ്റിലേക്ക് ക്രോസ്സ് നൽകുകയും, അത് ഹെഡ് ചെയ്ത് ഗോളടിക്കാനും എനിക്ക് കഴിഞ്ഞു. അത് ഗോളാകണമെന്ന് എനിക്ക് അതിയയായ ആഗ്രഹമുണ്ടായിരുന്നു. ആ ഗോൾ ഞങ്ങളെ അന്ന് ജയിപ്പിച്ചു. ഹോം ആരാധകരുടെ മുൻപിൽ എനിക്ക് ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യ ഗോൾ നേടാനായി. അത് എന്റെ കരിയറിലെ പ്രധാന ഗോളുകളിൽ ഒന്നായി കണക്കാക്കുന്നു.” ഹ്യൂഗ്സ് കൂട്ടിച്ചേർത്തു.

നിലവിൽ യുവേഫ കോച്ചിങ് ലൈസൻസിന് വേണ്ടി ശ്രമിക്കുകയാണ് ആരോൺ ഹ്യൂഗ്സ്. “ഇപ്പോൾ എനിക്ക് യുവേഫ ബി ലൈസൻസ് ഉണ്ട്. യുവേഫ എ ലൈസെൻസിന് വേണ്ടി ഞാൻ ഇപ്പോൾ പരിശ്രമിക്കുകയാണ്, ഈ വർഷവസാനത്തോടെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.”

“ടെക്നിക്കൽ ഡയറക്ടർ ആവാൻ താല്പര്യമുള്ളത്  കൊണ്ട്, യുവേഫയുടെ സ്പോർട്സ് മാനേജ്മെന്റ് കോഴ്സും ഞാൻ ചെയ്യുന്നുണ്ട്. കളിക്കളത്തിന്റെ  അകത്തും പുറത്തും അത്തരത്തിൽ ഭാഗമാവാനാണ് എന്റെ ശ്രമം ” ഹ്യൂഗ്സ് പറഞ്ഞു.

For more updates, follow Khel Now on Twitter and join our community on Telegram.