കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി 16 മത്സരങ്ങളിൽ കളിക്കുകയും രണ്ട് ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്ക് കോസ്റ്റ നമോയിൻസു പോളിഷ് ക്ലബായ ടി എസ് പോഡ്ബെസ്കിഡ്സിയുമായി കരാർ ഒപ്പിട്ടു. കഴിഞ്ഞ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഒരു വർഷത്തെ മാത്രം കരാർ ഒപ്പിട്ട താരം ഐഎസ്എല്ലിൽ ക്ലബ്ബിന് വേണ്ടി 16 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പോളണ്ടിലെ സെക്കന്റ് ഡിവിഷൻ ഫുട്ബോൾ ലീഗായ ഐ-ലിഗയിലെ ടി എസ് പോഡ്ബെസ്കിഡ്സി ബിയൽസ്കോ-ബിയാല ക്ലബ്ബുമായി അദ്ദേഹം  ഒരു വർഷത്തെക്കാണ് കരാർ ഒപ്പിട്ടത്.

പോളിഷ് ഫുട്ബോളിന്റെ ഒന്നാം ഡിവിഷൻ ലീഗായ എക്സ്റ്റ്രക്ലാസയിൽ കളിക്കുന്ന ക്ലബ് സാഗ്ലെബി ലുബിനിന്റെ മുൻ താരമായിരുന്നു കോസ്റ്റ നമോയിൻസു. തുടർന്ന് മൂന്ന് വർഷം ക്ലബ്ബിന്റെ ഭാഗമായ താരം തുടർന്നാണ് ചെക്ക് ലീഗിലെ സ്പാർട്ട പ്രാഗിലേക്ക് നീങ്ങിയത്. ഏഴ് സീസണുകൾ സ്പാർട്ട പ്രാഗിന്റെ ഭാഗമായ താരം ക്ലബ്ബിന് വേണ്ടി 146 മത്സരങ്ങളിൽ കളിക്കളത്തിൽ ഇറങ്ങിയിട്ടുണ്ട്. തുടർന്നാണ് 2020ൽ ക്ലബ് താരവുമായുള്ള കരാർ അവസാനിപ്പിച്ചതും കോസ്റ്റ ഇന്ത്യയിൽ എത്തി ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായതും.

കോസ്റ്റ നമോയിൻസു ഐഎസ്എല്ലിൽ

കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ഒരു വർഷത്തെ കരാറിലാണ് താരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി യിൽ എത്തുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്ന  ആദ്യത്തെ സിംബാബ്‌വെ താരമാണ്. ആ സീസണിൽ 16 മത്സരങ്ങൾ കളിച്ച താരം ക്ലബ്ബിന് വേണ്ടി രണ്ട് ഗോളുകളും നേടിയിട്ടുണ്ട്. ക്ലബ്ബിന്റെ നായകന്മാരിൽ ഒരാൾ കൂടിയായിരുന്ന താരത്തിന്റെ കളിക്കളത്തിലെ പ്രകടനം പ്രതീക്ഷക്ക് ഉയരുന്ന രീതിയിൽ ആയിരുന്നില്ല. തുടർന്ന് കഴിഞ്ഞ മാസം താരം ക്ലബ് വിട്ടതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

 ഐഎസ്എൽ 2020-21 സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 1409 മിനിറ്റ് കളിച്ച താരം 77 ക്ലിയറൻസുകളും 19 ബ്ലോക്കുകളുമായി കളിക്കളത്തിൽ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.  80.84% ആയിരുന്നു കോസ്റ്റയുടെ ശരാശരി പാസിംഗ് കൃത്യത. ഒരു ഗെയിമിന് ശരാശരി 38 പാസുകൾ അദ്ദേഹത്തിൽ നിന്ന് ലഭിച്ചിരുന്നു. കൂടാതെ പ്രതിരോധത്തിൽ 26 ടാക്കിളുകൾ പരീക്ഷിക്കുകയും 20 ഇന്റർസെപ്ഷനുകളും നടത്തിയിട്ടുണ്ട്.

കോസ്റ്റയുടെ കരിയർ ഇതുവരെ

 സിംബാബ്‌വെ ക്ലബ്ബുകളായ അമാസുലു, മാസ്വിംഗോ യുണൈറ്റഡ് എന്നിവയിലൂടെ ഫുട്ബോൾ ജീവിതം ആരംഭിച്ച കോസ്റ്റ നമോയിൻസു 2007ൽ പോളണ്ടിലേക്ക് ചേക്കേറുകയും താഴ്ന്ന ഡിവിഷൻ ക്ലബ്ബായ കെ.എസ്. വിസ്ലയുടെ ഭാഗമാകുകയും ചെയ്തു. ഒരു വർഷം ക്ലബ്ബിന്റെ ഭാഗമായ താരം ഒരു സീസണിന് ശേഷം വായ്പാടിസ്ഥാനത്തിൽ രണ്ട് വർഷത്തെ കരാറിൽ സാഗ്ലെബി ലുബിനിൽ എത്തി. തുടർന്ന് 2010ൽ ക്ലബ് താരത്തെ സ്ഥിരപ്പെടുത്തി. ആ കാലഘട്ടത്തിൽ പോളിഷ് ലീഗിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കായി താരം വളർന്നു വന്നു.

 തുടർന്ന് പോളിഷ് ഫുട്ബോളിന്റെ ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടാൻ സാഗ്ലെബി ലുബിനെ സഹായിച്ച താരം അഞ്ച് സീസണുകളിലായി ക്ലബ്ബിന് വേണ്ടി ആകെ 120 മത്സരങ്ങൾ കളിക്കുകയും ചെയ്തു.

 2013 ൽ ചെക്ക് ലീഗിലെ സ്പാർട്ട പ്രാഗുമായി കരാർ ഒപ്പിട്ട അദ്ദേഹം ഏഴ് സീസണുകളിൽ ക്ലബ്ബിന്റെ ഭാഗമായി.  208 മത്സരങ്ങളിൽ ക്ലബ്ബിനെ പ്രതിനിതീകരിച്ച താരം 16 ഗോളുകളും നേടിയിട്ടുണ്ട്.  ക്ലബ്ബിൽ അരങ്ങേറ്റ സീസണിൽ സ്പാർട്ടയുമായി ചെക്ക് ഫസ്റ്റ് ലീഗ് നേടുകയും ചെയ്തു. ക്ലബ്ബിനൊപ്പം ചെക്ക് കപ്പും ചെക്ക് സൂപ്പർകപ്പും അദ്ദേഹം ഉയർത്തിയിട്ടുണ്ട്.

For more football updates, follow Khel Now on TwitterInstagram and join our community on Telegram.