Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഈല്ക്കോ ഷെറ്റോറിയും കേരള ബ്ലാസ്റ്റേഴ്സും വേർപിരിഞ്ഞു

Published at :April 22, 2020 at 5:55 PM
Modified at :April 22, 2020 at 6:03 PM
Post Featured Image

Gokul Krishna M


കഴിഞ്ഞ ദിവസം അനന്ത് ത്യാഗിയുമായുള്ള അഭിമുഖത്തിൽ ഈല്ക്കോ ഷെറ്റോറി, അടുത്ത സീസണിലുണ്ടാവുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകിയിരുന്നില്ല.

ക്ലബ്‌ എന്തുകൊണ്ട് തന്റെ കാര്യത്തിൽ ഇപ്പോഴും നിലപാട് വ്യക്തമാക്കിയില്ല എന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചോദ്യങ്ങളൊക്കെ വിരാമമിട്ടുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് തന്നെ മുന്നിട്ടു വന്നിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ്  ഈല്ക്കോ ഷെറ്റോറിയും കേരള ബ്ലാസ്റ്റേഴ്സും വേർപിരിഞ്ഞതായി പ്രഖ്യാപിച്ചത്.

https://twitter.com/KeralaBlasters/status/1252786703561101313?s=20

ഷെറ്റോറി ബ്ലാസ്റ്റേഴ്സിൽ തുടരേണ്ടിയിരുന്നതായി ഒരു പക്ഷം ആരാധകർക്ക് താല്പര്യമുണ്ടായിരുന്നു. ആരാധകർ എല്ലാവരും വികാരപരമായാണ് ഈ നീക്കത്തെ കാണുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് ഈ കഴിഞ്ഞത്  മികച്ച സീസണല്ലാതിരുന്നെങ്കിലും, ഈല്ക്കോയുമായി ആരാധകർക്ക് ഒരു ആത്മബന്ധമുണ്ടായിരുന്നു. ആരാധകർ ട്വിറ്ററിൽ ചോദിക്കുന്ന മിക്ക ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകാറുണ്ടായിരുന്നു.

താൻ വളരെ സത്യസന്ധമായി കാര്യങ്ങളെ നേരിടുന്ന വ്യക്തിയാണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. 24 തുടർച്ചയായ പാസ്സുകൾക്ക് ശേഷം നേടിയ ഗോളും, ഓഫ്‌സൈഡ് ട്രാപ്പുമൊക്കെ  ഈല്ക്കോ ബ്രില്ലിയൻസായി ആരാധകർ കണക്കാക്കി.

എന്തുതന്നെയായാലും വിജയങ്ങൾക്ക് തന്നെയാണ് ഏറ്റവും പ്രാധാന്യം. അത് കൊണ്ട് തന്നെയാവും മോഹൻ ബഗാനെ ഐ ലീഗ് കിരീടം നേടി കൊടുത്ത  കിബു വികുനയെ ഈൽകോയ്ക്ക് പകരം ബ്ലാസ്റ്റേഴ്‌സ് നിയമിച്ചത്. ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കുറച്ചു ഓർമ്മകൾ ബാക്കിവെച്ചാണ് ഈല്ക്കോ പടിയിറങ്ങുന്നത്.

For more updates, follow Khel Now on Twitter and join our community on Telegram.

Advertisement