Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

സെർജിയോ ലോബേറയെ ടീമിലെത്തിക്കാൻ ഒരുങ്ങി ബ്ലാസ്റ്റേഴ്സും ജംഷഡ്‌പൂരും രംഗത്ത്

Published at :February 8, 2020 at 1:52 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Krishna Prasad


ഇപ്പോൾ റിപ്പോർട്ടുകൾ അനുസരിച്ച് അദ്ദേഹത്തിന് വേണ്ടി 4 ഐ എസ് എൽ ടീമുകൾ മത്സരിക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ എല്ലാവരെയും ഞെട്ടിപ്പിച്ച് കൊണ്ടാണ് എഫ് സി ഗോവ സെർജിയോ ലോബേറ എന്ന മികച്ച പരിശീലകനെ പുറത്താക്കിയത്. എന്നാൽ ഇപ്പോൾ റിപ്പോർട്ടുകൾ അനുസരിച്ച് അദ്ദേഹത്തിന് വേണ്ടി 4 ഐ എസ് എൽ ടീമുകൾ മത്സരിക്കുകയാണെന്നാണ് മാത്രമല്ല സ്പെയിനിൽ നിന്നും ലോബേറയ്ക്ക് ഓഫറുകളുണ്ടെന്നും റിപ്പോർട്ടുകളുണ്ട് [KH_ADWORDS type="3" align="center"][/KH_ADWORDS] അതിൽ പ്രധാനികൾ കേരള ബ്ലാസ്റ്റേഴ്സും ജാംഷെഡ്പൂർ എഫ് സിയുമാണ്. ഇരു ടീമുകളും വളരെ മങ്ങിയ പ്രകടനമാണ് ഈ സീസണിൽ കാഴ്ച വെച്ചത്. ജാംഷെഡ്പൂർ എഫ് സി ഏഴാമതും കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാമതുമാണ് അത് കൊണ്ട് തന്നെ ഈ സീസണിൽ ഇരു ടീമുകൾക്കും പ്ലേയോഫ്‌ സാദ്ധ്യതകൾ ഇല്ലാതായിരിക്കുകയാണ്. അതിനാൽ ഇരു ടീമുകളും സെർജിയോ ലോബേറയെ പരിശീലകൻ ആക്കാൻ ശ്രമിക്കുക തന്നെ ചെയ്യും. ഐ എസ് എല്ലിലെ തന്നെ മികച്ച പരിശീലകനായ സെർജിയോ ലോബേറയെ ടീമിലെത്തിക്കുന്നതിലൂടെ മികച്ച ടീം ആയി മാറാനായിരിക്കും ജാംഷെഡ്പൂർ ശ്രമിക്കുക. [KH_ADWORDS type="4" align="center"][/KH_ADWORDS] വളരെ മികച്ച ആക്രമണ ഫുട്ബോൾ പരിശീലിപ്പിക്കുന്ന ലോബേറയുടെ കീഴിൽ ഈ സീസണിൽ എഫ് സി ഗോവ 36 ഗോളുകളാണ് അടിച്ച് കൂട്ടിയത്. എന്നാൽ അതിന്റെ ജാംഷെഡ്പൂരിന് അതിന്റെ പകുതി ഗോളുകൾ മാത്രമേ അടിക്കാൻ സാധിച്ചുള്ളൂ. അതെ സമയം കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം തവണയും ആദ്യ നാലിൽ എത്തുന്നതിൽ പരാജയപ്പെട്ട ഈ അവസ്ഥയിൽ ലോബേറയെ പോലെ ഇന്ത്യയിൽ പരിചയ സമ്പത്തുള്ള ഒരു പരിശീലകനെയാണ് ബ്ലാസ്റ്റേഴ്സിന് ആവശ്യം. രണ്ട് തവണ ഫൈനലിൽ എത്തിയിട്ടുള്ള ബ്ലാസ്റ്റേഴ്സിന് ഇത് വരെ ഐ എസ് എൽ കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ സെർജിയോ ലോബേറ എന്ന പരിശീലകനെ ടീമിലെത്തിച്ച് മികച്ച ജയങ്ങൾ നേടാനായിരിക്കും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക. [KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS] നിലവിലെ പരിശീലകൻ ഈൽകോ ഷാറ്റോറി പരിക്കിന്റെ പിടിയിലായ ബ്ലാസ്‌റ്റേഴ്‌സിനെ മികച്ച രീതിയിൽ പരിശീലിപ്പിച്ചെങ്കിലും പ്ലേയോഫിൽ എത്താൻ സാധിച്ചില്ല.
Advertisement