മോഹൻ ബഗാനെ പരിശീലിപ്പിച്ച കോച്ച് ആണ് വിക്കൂന

കിബു വിക്കൂന എന്ന പരിശീലകനെ ബ്ലാസ്റ്റേഴ്‌സ് ഉടൻ തന്നെ ടീമിന്റെ പരിശീലകനായി നിയമിക്കും. അടുത്ത സീസണിൽ അദ്ദേഹം വരുന്നതോടെ ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്ന 4 ഗുണങ്ങളാണ് ഇവിടെ പറയുന്നത്.

4. അദ്ദേഹത്തിന്റെ സ്വാധീന ശക്തിയും ഡ്രസിങ് റൂമിലെ മികച്ച അന്തരീക്ഷവും

ഒരു ഫുട്ബോൾ ടീമിലെ വിജയങ്ങൾക്ക് പിന്നിലെ ഏറ്റവും പ്രധാന ഘടകമാണ് ഡ്രസിങ് റൂം അന്തരീക്ഷം.ആ തരത്തിൽ മികച്ച ഒരു ഡ്രസിങ് റൂം അന്തരീക്ഷം സൃഷ്ടിക്കാൻ കഴിവുള്ള വ്യക്തിയാണ് വിക്കൂന. മോഹൻ ബഗാനിലെ താരങ്ങളെയെല്ലാം ഒത്തിണക്കി മികച്ച ടീമിലുപരി ഒരു മികച്ച കുടുംബം തന്നെ ഉണ്ടാക്കിയെടുക്കാൻ വിക്കുനയ്ക്ക് കഴിഞ്ഞു. അതെ മാന്ത്രികത കേരള ബ്ലാസ്റ്റേഴ്സിലും അദ്ദേഹത്തിന് സാധിക്കുമെന്നതിൽ യാതൊരു സംശയമില്ലാത്ത കാര്യമാണ്.

3. പാസിംഗ് ഗെയിം

സ്പെയിനിൽ ജനിച്ച വിക്കൂനയിൽ ആ സ്ഥലത്തെ പാസിംഗ് ഗെയിം സ്വാധീനം ചെലുത്തിയിട്ടുണ്ട്. കൂടാതെ പെപ് ഗാർഡിയോളയുടെ രീതികളെ ഇഷ്ടപെടുന്ന വ്യക്തിയാണ് വിക്കൂന. മോഹൻ ബഗാനിൽ എത്തിയപ്പോൾ ഇതേ രീതി നടപ്പിലാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എതിരാളികളെ മികച്ച പ്രെസ്സിങ് ഗെയിമിലൂടെ പ്രതിരോധത്തിലാക്കുക ഒപ്പം മികച്ച രീതിയിലുള്ള പാസിംഗ് ഗെയിമും. ഈ തരത്തിലുള്ള കളി രീതി ബഗാനിൽ നടപ്പിലാക്കിയ വിക്കൂനയ്ക്ക് ബ്ലാസ്റ്റേഴ്സിനെയും മികച്ച രീതിയിൽ പാസിംഗ് , പ്രെസ്സിങ് ഗെയിമുകൾ പഠിപ്പിക്കാൻ സാധിക്കും.

2. യുവ താരങ്ങളെ മികച്ച കളിക്കാരാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്

യുവ താരങ്ങളെ പരിശീലനത്തിലൂടെ മെച്ചപ്പെട്ട കളിക്കാരാക്കാനുള്ള കഴിവുള്ള പരിശീലകനാണ് വിക്കൂന. അദ്ദേഹം ഒസാസുനയിൽ ഉണ്ടായിരുന്ന സമയത്ത് ഇന്നത്തെ മികച്ച കളിക്കാരായ സെസാർ ആസ്‌പിലിക്യൂറ്റ , റൗൾ ഗാർഷ്യ , നാച്ചോ മോനറിയാൽ എന്നി താരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്. മോഹൻ ബഗാനിൽ വന്നപോലെ ഇതേ ഒരു മികവ് അദ്ദേഹം കാട്ടിയിരുന്നു. ഷെയ്ഖ് സാഹിൽ എന്ന സെന്റർ ബാക്ക് താരത്തെ അദ്ദേഹം സെന്റർ മിഡ്‌ഫീൽഡർ ആക്കി മാറ്റി. അത് സഹിൽ എന്ന 19 വയസ്സ്കാരനെ മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിച്ചു. ഒപ്പം നോൺഗദംബ നയോറാം , ശുഭ ഘോഷ് ,കിയൻ നാസിറി എന്നി താരങ്ങളും അദ്ദേഹത്തിന്റെ പരിശീലനത്തിൽ മെച്ചപ്പെട്ടു കഴിഞ്ഞു. അതിനാൽ ബ്ലാസ്റ്റേഴ്സിലും യുവ താരങ്ങൾക്ക് അവസരം വിക്കൂന കൊടുക്കുക തന്നെ ചെയ്യും.

1. ബുദ്ധിമുട്ടേറിയ സന്ദർഭങ്ങളിൽ മുന്നേറാനുള്ള കഴിവ്

ബഗാനിൽ ധാരാളം താരങ്ങൾക്ക് പരിക്ക് സംഭവിച്ച സമയത്തും മികച്ച രീതിയിൽ ടീമിനെ സജ്ജമാക്കാൻ വിക്കൂനയ്ക്ക് കഴിഞ്ഞു. അത് പോലെ തന്നെ ബ്ലാസ്റ്റേഴ്സിലും മികച്ച ടീമിനെ വാർത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കും.