Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

കിബു വികുന ആദ്യമായി ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് പറഞ്ഞതിങ്ങനെ

Published at :April 23, 2020 at 10:06 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : I-League Media)

Gokul Krishna M


ഇന്നലെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കിബു വികുനയെ മുഖ്യ പരിശീലകനായി നിയമിച്ചുവെന്ന് പ്രഖ്യാപിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം ആരാധകരോട് തന്റെ സന്തോഷം പ്രകടിപ്പിച്ചു.

"ഞാൻ കിബു വികുന. കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി നിയമിക്കപെട്ടതിൽ ഞാൻ കൃതാർത്തനാണ്. ശക്തമായ ടീമിനെ ഉണ്ടാക്കി, നല്ല പ്രകടനം കാഴ്ചവെച്ചു പോസറ്റീവ് റിസൾട്സ് നേടിയെടുക്കാനാണ് ഞങ്ങളുടെ ശ്രമം. അതിന് നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ആവശ്യമാണ്.  വളരെ ആവേശം നൽകുന്ന ഒരു വലിയ ജോലിയാണ് നമുക്ക് മുന്നിലുള്ളത്. നമുക്കിനിയും ഒരുമിച്ചു കാണാം "- കിബു വികുന പറഞ്ഞു.

മോഹൻ ബഗാൻ ആരാധകരും മഞ്ഞപ്പടയ്ക്കൊപ്പം അദ്ദേഹത്തിന്റെ വിഡിയോയോട് പ്രതികരിക്കുന്നുണ്ട്. നിരവധി മോഹൻ ബഗാൻ ആരാധകരാണ് വികാരപരമായി വീഡിയോയ്ക്ക് താഴെ കമന്റ്‌ ചെയ്യുന്നത്. 2014-15 സീസണിന് ശേഷം മോഹൻ ബഗാനെ ആദ്യമായി കിരീടം നേടിക്കൊടുക്കാൻ കിബു വികുന കാണിച്ച അധ്വാനത്തെ ആരാധകർക്ക് മറക്കാൻ കഴിയില്ല.

https://twitter.com/KeralaBlasters/status/1253230601236250624

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും ആവേശത്തിന് ഒട്ടും കുറവില്ല. പാസ്സിങ് ശൈലിയിൽ കൂടുതൽ ശ്രദ്ധിക്കുന്ന അദ്ദേഹത്തിന്റെ കളി രീതി ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രതിഭാ സമ്പന്നരായ യുവ താരങ്ങളുടെ നീണ്ട നിരതന്നെയുള്ള ബ്ലാസ്റ്റേഴ്സിൽ, അദ്ദേഹത്തിന്റെ വരവ് വലിയൊരു മാറ്റം തന്നെ അവരിൽ  ഉണ്ടാക്കും.

ഇനി കളിക്കാരുടെ വരവിലാണ് ആരാധകരുടെ കാത്തിരിപ്പ്. കഴിഞ്ഞ തവണ ഈല്ക്കോ ഷെറ്റോറി വരുന്നതിന് മുൻപ് രണ്ട് താരങ്ങളുമായ്  ബ്ലാസ്റ്റേഴ്‌സ് കരാർ ഒപ്പിട്ടിരുന്നു. ഇത്തവണ ഏതൊക്കെ കളിക്കാരെ നിലനിർത്തിയെന്നും,ആരൊക്കെയാണ് ഇനി വരാനുള്ളതെന്നും ക്ലബ്‌ ഇനിയും പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. എന്തു തന്നെയായാലും ആരാധകർ എന്നത്തേയും പോലെ വളരെ ആവേശത്തിലാണ് 

Advertisement