Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

പുതിയ 5 താരങ്ങളെ വാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

Published at :January 23, 2020 at 4:00 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : Shillong Lajong Media)


പുതിയ താരങ്ങൾ 2019/20 എഡിഷനിലെ ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസേർവ് ടീമിൽ കളിക്കും

ഐ ലീഗ് ക്ലബായ ഷില്ലോങ് ലജോങ് എഫ് സിയുടെ താരങ്ങളായ സാമുവേൽ ജെ ലിങ്ഡോഹ് കിൻഷി, കെൻസ്റ്റാർ ഖാർഷോങ്, നാവോരേം മഹേഷ്‌ സിങ്,  ഐ ലീഗ് സെക്കന്റ്‌ ഡിവിഷൻ ടീമായ സൗത്ത് യുണൈറ്റഡ് എഫ് സിയിൽ നിന്ന് മഗേഷ് സിൽവ, ഓസോൺ എഫ് സിയിൽ നിന്ന് പ്രബിൻ സുബ്ബ എന്നിവർ കേരള ബ്ലാസ്റ്റേഴ്‌സിന്റെ 2020 എഡിഷനിലെ ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ കളിക്കുന്ന റിസേർവ് ടീമിൽ ലോൺ അടിസ്ഥാനത്തിൽ എത്തിച്ചേരുകയുണ്ടായി.  [KH_ADWORDS type="3" align="center"][/KH_ADWORDS]

സാമുവേൽ ജെ ലിങ്ഡോഹ്

ഷില്ലോങ് ലജോങ്ങിൽ മധ്യനിര താരമായ  സാമുവേൽ ജെ ലിങ്ഡോഹ് ക്ലബ്ബിന്റെ 2019ലെ  ഷില്ലോങ് പ്രീമിയർ ലീഗ്, മേഘാലയ സ്റ്റേറ്റ് ലീഗ് എന്നീ കിരീട നേട്ടങ്ങളിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇരു ലീഗുകളിലും നിന്നായി 9 ഗോളുകളാണ് താരം നേടിയത്.  2015ൽ ഷില്ലോങ് ലജോങ് അക്കാഡമിയിൽ  ചേർന്ന ഈ 19കാരനായ മേഘാലയക്കാരൻ ഒരുപാട് ജൂനിയർ ടൂർണമെന്റിൽ വിജയ നേട്ടം കൈവരിച്ചിട്ടുണ്ട്. പോരാത്തതിന് അണ്ടർ18 ഐ ലീഗ് കിരീട നേട്ടത്തിലും താരം പ്രധാന പങ്കു വഹിച്ചു.  ഷില്ലോങിന്റെ സീനിയർ ടീമിലൂടെ 2017 നവംബർ 27നാണ് താരം ആദ്യ ഐ ലീഗ് ചുവടുവെപ്പുകൾ നടത്തിയത്. 2017 ഡിസംബർ 2ന് അദ്ദേഹം ചർച്ചിൽ ബ്രദേഴ്സിനെതിരെ തന്റെ ആദ്യ ഗോൾ നേടുകയുമുണ്ടായി. തന്റെ 17ആം വയസിൽ ആദ്യ ഐ ലീഗ് ഗോൾ നേടിയ താരം ഏറ്റവും ചെറിയ പ്രായത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മേഘാലയൻ താരമായി മാറി. എല്ലാം ചേർത്ത് 5 ഐ ലീഗ് ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.  കെൻസ്റ്റാർ ഖാർഷോങ് ലജോങ്ങിന്റെ നായകനായ കെൻസ്റ്റാർ ഖാർഷോങ് ഷില്ലോങ് പ്രീമിയർ ലീഗ്, മേഘാലയ സ്റ്റേറ്റ് ലീഗ് എന്നീ കിരീട നേട്ടങ്ങളിൽ ടീമിന്റെ പ്രധാന തുറുപ്പ് ചീട്ടായി മാറി. ഷില്ലോങ് പ്രീമിയർ ലീഗിലെ മികച്ച ഡിഫെൻഡറായി തിരഞ്ഞെടുത്ത അദ്ദേഹം ഇരു ലീഗുകളിലുമായി 7 ഗോളുകളാണ് നേടിയിട്ടുള്ളത്.  [KH_ADWORDS type="4" align="center"][/KH_ADWORDS] 2013ൽ ഷില്ലോങ് ലജോങ് അക്കാഡമിയിൽ  ചേർന്ന ഈ 20കാരനായ മേഘാലയക്കാരൻ ഒരുപാട് ജൂനിയർ ടൂർണമെന്റിൽ വിജയ നേട്ടം കൈവരിച്ചത്തോടൊപ്പം അണ്ടർ18 ഐ ലീഗ് കിരീടം നേടുന്നത്തിലും ടീമിനെ വൻതോതിൽ സഹായിച്ചു.  2018 ജനുവരി 5ന് ചെന്നൈ സിറ്റി എഫ് സിക്കെതിരെയാണ് താരം തന്റെ ആദ്യ ഐ ലീഗ് അങ്കത്തിന് തുടക്കം കുറിച്ചത്.  നാവോരേം മഹേഷ്‌ സിങ്  2017ൽ ഷില്ലോങ് ലജോങ്ങിന്റെ ജൂനിയർ ടീമിൽ അംഗമായ അന്ന് മുതൽ ക്ലബ്ബിന്റെ അഭിവാജ്യ ഘടകമായി മാറിയ ഈ ഇടംകാലൻ മണിപ്പൂരി താരം ക്ലബ്ബിനായി 12 ഗോളുകളും 14 അസിസ്റ്റും നേടുകയുണ്ടായി. 2018 ഒക്ടോബർ 28ന് ഐസ്വാൾ എഫ് സിക്കെതിരെ തന്റെ ആദ്യ ഐ ലീഗ് ചുവടുവെപ്പ് നടത്തിയ 20കാരനായ താരം ആ മത്സരത്തിൽ തന്നെ തന്റെ കന്നി ഐ ലീഗ് ഗോളും നേടുകയുണ്ടായി.  മഗേഷ് സിൽവ  ഡിപ്പാർട്മെന്റ് ഓഫ് യൂത്ത് സെർവീസസ് & സ്പോർട്സ് ഉൽപ്പന്നമായ ഈ താരം ഐ ലീഗ് സെക്കന്റ്‌ ഡിവിഷൻ ക്ലബായ സൗത്ത് യുണൈറ്റഡിൽ കളിക്കുന്ന കാലംതൊട്ടേ കേരള ബ്ലാസ്റ്റേഴ്സിന് നോട്ടമുണ്ടായിരുന്നു.   [KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS] പ്രബിൻ സുബ്ബ  ബെംഗളൂരു ആസ്ഥാനമായ ഐ ലീഗ് സെക്കന്റ്‌ ഡിവിഷൻ ക്ലബ്‌ ഓസോൺ എഫ് സിയുടെ താരമാണ് പ്രബിൻ സുബ്ബ  ഈ സീസണിൽ മികച്ച ഫോമിലുള്ള അഞ്ച് താരങ്ങളും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഐ ലീഗ് സെക്കന്റ്‌ ഡിവിഷൻ വിജയങ്ങൾക്ക് ഒരു മുതൽകൂട്ടായേക്കും.
Advertisement