Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

സെവൻസ് ഫുട്ബോളിൽ നിന്ന് ഉയർന്നു വന്നു ഇന്ത്യൻ ദേശിയ ഫുട്ബോൾ ടീമിന് വേണ്ടി കളിച്ച അഞ്ചു താരങ്ങൾ

Published at :May 4, 2020 at 10:04 PM
Modified at :May 5, 2020 at 1:10 AM
Post Featured Image

Gokul Krishna M


ഇന്നും കേരളത്തില്‍  മികച്ച ഫുട്ബോളര്‍മാരെ സൃഷ്ടിക്കുന്നതിൽ  സെവന്‍സ്‌ വഹിക്കുന്ന പങ്കു ചെറുതല്ല.

മലയാളികൾക്ക് പ്രേത്യേകിച്ച് മലബാറുകാർക്ക് സെവൻസ് ഫുട്ബോൾ പ്രിയങ്കരമാണ്. ഒക്ടോബർ മുതൽ ഏപ്രിൽ വേനൽക്കാലം വരെ നീണ്ടു നിൽക്കുന്ന സെവൻസ് ഫുട്ബോൾ,  നിറഞ്ഞ ഗാല്ലറികളിലാണ് മിക്കപ്പോഴും നടക്കാറുള്ളത്. അത്തരത്തിൽ വളർന്നു വന്ന താരങ്ങളിൽ പ്രധാനപെട്ടവർ ആരൊക്കെയെന്ന് നോക്കാം.

5.ആഷിക് കുരുണിയൻ

ഇന്ത്യൻ ദേശിയ ടീമിന്റെ ആക്രമണ നിരയുടെ പ്രധാനി ആണ് ഈ മലപ്പുറത്തുകാരൻ. പത്താം ക്ലാസ്സ്‌ മുതൽ സെവൻസ് ഫുട്ബോളിൽ പല ടീമുകളിലായി അദ്ദേഹം കളിച്ചിട്ടുണ്ട്. വലിയൊരു ജനക്കൂട്ടത്തിന് മുൻപിൽ കളിയ്ക്കുവാൻ കഴിയുന്നതാണ്  സെവൻസ് കളിക്കാനുള്ള ആദ്യ പ്രേരണ എന്ന് ആഷിഖ് പറഞ്ഞിട്ടുണ്ട്. പത്താം ക്ലാസ്സ്‌ ആയപ്പോൾ ആഷിഖ് ഒരു ഫുട്ബോൾ മാനേജരെ കണ്ടുമുട്ടുകയും, പിന്നെ സ്ഥിരമായി ഒരു ടീമിന് വേണ്ടി കളിക്കാൻ അവസരം ലഭിക്കുകയും ചെയ്തു.

ഐ.സ്.ലിന്റെ ഫുട്ബോളിന്റെ സ്വന്തം നാട് എന്ന പ്രോജെക്ടിന് വേണ്ടി  ആഷിഖ് പറഞ്ഞതിങ്ങനെ "ചില ദിവസങ്ങളിൽ നന്നായി കളിക്കാൻ കഴിയും, ചില ദിവസം കൂടുതൽ പരുക്കൻ കളിയാണ് ഉണ്ടാവുക. അത്തരം പരുക്കൻ നീക്കങ്ങൾ നടന്നാൽ, കൂടുതൽ കളിക്കാൻ ബുദ്ധിമുട്ടാവും, ചെലപ്പോ ശരീരത്തിന് വേദനയേൽക്കുകയും ചെയ്യും. "ഒരു ചിരിയോടെ പണ്ടത്തെ തന്റെ ഓർമ്മകൾ ആഷിഖ് പങ്കുവെച്ചു.

"സെവൻസ് കളിച്ചതു മൂലം എനിക്ക് രണ്ടു ഗുണങ്ങളാണ് ലഭിച്ചത്. ഒന്ന് കളിക്കളത്തിൽ ടാക്കൾ ചെയ്യപ്പെടാനുള്ള പേടി മാറി, മറ്റൊന്ന് ടഫ് അയി കളിക്കാനും, ബോളിനെ ഷീൽഡ് ചെയ്യാനും പഠിച്ചു."

എം സ് പി അക്കാഡമിയുടെ വളർന്ന ആഷിഖ്, പൂനെ സിറ്റി ഫ് സി അക്കാഡമിയിലൂടെ ആണ് ഐ സ് ൽ പ്രവേശനം നേടിയത്. തുടർന്ന് ബി ഫ് സി യിലേക്ക് മാറുകയും, അവരുടെ അവിഭാജ്യ ഘടകമാകുകയും ചെയ്തു.

4.അനസ് എടത്തൊടിക

ഇന്ത്യൻ ദേശിയ ടീമിന്റെ ഡിഫെൻസിൽ ഉറച്ച പോരാളിയായിരുന്നു അനസ് എടത്തൊടിക. സെവൻസ് ഫുട്ബോളിനെ കുറിച്ച് മീഡിയ വൺ ചാനലിനോട് അനസ് പറഞ്ഞതിങ്ങനെ

‘ഞാനടക്കം മലപ്പുറത്തെ ഒരുപാട് താരങ്ങൾ കളിച്ച് തുടങ്ങുന്നത് സെവൻസിലൂടെയാണ്. അവിടെ നിന്നാണ് നമ്മൾ കളിയുടെ കാഠിന്യമറിയുന്നത്. ഞാനും ആഷിഖ് കുരുനിയനും എല്ലാം 15-16ാം വയസ്സിൽ തന്നെ സെവൻസ് ഫുട്ബോളിലൂടെ ശക്തരായ വിദേശ കളിക്കാരുമായി എതിരിട്ടിട്ടുണ്ട്.’

https://youtu.be/Q8i67E4g3y8

‘ഞാനും പലരേയും പോലെ ജില്ലാ, സംസ്ഥാന ടീമിലൊന്നും അധികം കളിക്കാത്തതാണ്. എനിക്ക് തഴക്കം കിട്ടിയത് സെവൻസിൽ‌ നിന്ന് തന്നെയാണ്. ഫുട്ബോൾ എന്താണെന്ന് എന്നെ പഠിപ്പിച്ചതും എനിക്ക് അവസരങ്ങൾ കിട്ടിയതും ഇതിലൂടെയാണ്. സെവൻസിലൂടെ വളർന്നവരാണ് നിങ്ങളെങ്കിൽ ഒരിക്കലും അതിനെ ഒഴിവാക്കാനാവില്ല.’

അനസിന്റെ കളിയിലെ ഇപ്പോഴത്തെ ടഫ്നെസ്സ്ന്റെ  നല്ലൊരു ശതമാനം സെവൻസിലൂടെ കിട്ടിയതാണെന്നാണ് അദ്ദേഹത്തിന്റെ ഫുട്ബോളിലെ ഗുരുവായ അജ്മൽ സാർ പറയുന്നത്.

3.വി പി സത്യൻ

മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ആയിരുന്ന വി പി സത്യൻ, നിരവധി സെവൻസ് ഫുട്ബോൾ മത്സരങ്ങളിലൂടെ അദ്ദേഹത്തിന്റെ പ്രതിഭ മലയാളികൾക്ക് കാണിച്ചു കൊടുത്തിട്ടുണ്ട്.

കേരള പോലീസ്, മോഹൻ ബഗാൻ തുടങ്ങിയ ക്ലബ്ബുകളിൽ കളിച്ച അദ്ദേഹം ഇന്ത്യൻ ടീമിന് വേണ്ടി 81 മത്സരങ്ങൾ കളിച്ചു.

2. ജോ പോൾ അഞ്ചേരി

സെവൻസ് ഫുട്ബോൾ കളിച്ചു വളർന്ന മറ്റൊരു ഇന്ത്യൻ താരമാണ്  ജോ പോൾ അഞ്ചേരി. അണ്ടർ 21 ഇന്ത്യൻ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം അദ്ദേഹത്തിന്റെ നാട്ടിൽ ഉണ്ടാക്കിയ മാറ്റം ചെറുതല്ല. ഫുട്ബോളിനെ കൂടുതൽ അടുത്ത് മനസിലാക്കാൻ കുട്ടികളുൾപ്പെടെയുള്ളവർ ശ്രമിക്കാൻ തുടങ്ങി.

ദേശീയ തലത്തിൽ കളിച്ചിട്ടുള്ള  ജോപോൾ അഞ്ചേരി, യു. ഷറഫലി, ഐ.എം വിജയൻ, സത്യൻ, സി.വി പാപ്പച്ചൻ,  തുടങ്ങിയ കളിക്കാർ സെവൻസിൽ പലപ്പോഴായി സാന്നിധ്യമറിയിച്ചിട്ടുണ്ട്‌.സെവൻസ് ഫുട്ബോളിലൂടെ വളർന്ന അദ്ദേഹം പിന്നീട് മോഹൻ ബഗാൻ, ജെ സി ടി, ഫ് സി കൊച്ചിൻ, ഈസ്റ്റ്‌ ബംഗാൾ തുടങ്ങിയ ക്ലബ്ബുകൾക് വേണ്ടി കളിച്ചു. ഇന്ത്യൻ ടീമിന് വേണ്ടി 33 മത്സരങ്ങൾ കളിച്ച അദ്ദേഹം, ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനവും നേടിയിരുന്നു.

1.ഐ എം വിജയൻ

ഇന്ത്യൻ ഫുട്ബോളിലെ കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഐ എം വിജയൻ സെവൻസ് ഫുട്ബോളിലൂടെ വളരുകയും, ഇപ്പോഴും അത് കഴിയുന്നത്ര കളിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.സ്പോർട്സ് സ്റ്റാർ മാഗസീനിനു വേണ്ടി അദ്ദേഹം സെവൻസ് ഫുട്ബോളിനെ കുറിച്ച് പറഞ്ഞതിങ്ങനെ 

"ഒരു അന്താരാഷ്ട്ര ഫുട്ബോൾ കളിക്കാരനാവാൻ സെവൻസ് ഫുട്ബാൾ എന്നെ ഒരുപാട് സഹായിച്ചു. എന്റെ  വളരെ ചെറുപ്പകാലത്തു തന്നെ സെവൻസ് ഫുട്ബോൾ കളിച്ചു തുടങ്ങിയിരുന്നു. 30 വര്ഷങ്ങളിലേറെയായി സെവൻസ് ഫുട്ബോൾ കളിക്കുന്ന ഞാൻ ഇപ്പഴും അത് തുടരുന്നു. സെവൻസ് ഫുട്ബോളിൽ ഉണ്ടാവുന്ന അന്തരീക്ഷം എനിക്ക് വളരെ ഇഷ്ടമാണ്. അത്തരത്തിൽ മലപ്പുറത്താണ് ഞാൻ കൂടുതൽ കളിച്ചിട്ടുള്ളത്. ഏറ്റവും മികച്ച അറിവും, കളിയോടു ഇഷ്ടവും ഉള്ള കാണികളാണ് അവിടെ ഉള്ളത്.

"ഫുട്ബോളിൽ സജീവമായിരുന്ന കാലത്ത് 30-40 സെവൻസ് മത്സരങ്ങൾ ഒരു സീസണിൽ കളിക്കുമായിരുന്നു. 15 വർഷത്തിൽ കൂടുതൽ ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടിന് വേണ്ടിയാണ് ഞാൻ കളിച്ചത്. സെവൻസ് ഫുട്ബോൾ എനിക്ക് അത്യാവശ്യം നല്ല രീതിയിൽ വരുമാനം തന്നിരുന്നു. പക്ഷെ പണത്തേക്കാൾ കൂടുതൽ  സെവൻസ് ഫുട്ബോൾ നൽകുന്ന ആവേശവും സന്തോഷവുമാണ് എന്നെ അതിലേക്ക് അടുപ്പിച്ചത്."

മുഹമ്മദ് റാഫി, സി കെ വിനീത് തുടങ്ങിയ പല ഫുട്ബോൾ  താരങ്ങളും സെവൻസ് ഫുട്ബോളിലൂടെ വളർന്നു വന്നവരാണ്.

Advertisement