Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

എക്സ്ക്ലൂസീവ്: ലുക്കാ എഫ് സിയിൽ വിദേശ നിക്ഷേപം

Published at :August 26, 2020 at 4:11 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : Luca Soccer Club)

Gokul Krishna M


ലുക്കാ എഫ് സിയുടെ 25 ശതമാനം ഓഹരികൾ പുതിയ നിക്ഷേപകർ വാങ്ങി.

മലപ്പുറത്തുനിന്നുള്ള ലുക്കാ എഫ് സി ക്ലബ്ബിന് ദുബായ് ആസ്ഥാനമാക്കിയുള്ള കമ്പനിയിൽ നിന്ന് നിക്ഷേപം ലഭിച്ചു. കേരള പ്രീമിയർ ലീഗിലുൾപ്പെടെ പല ടൂര്ണമെന്റുകളിലും ലുക്കാ എഫ് സി പ്രകടനം മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചു വരികയായിരുന്നു.നിക്ഷേപകരുടെ പേരുകൾ വ്യകതമായില്ലെങ്കിലും, ഇത്തരത്തിലുള്ള മികച്ച വിദേശ നിക്ഷേപം ലുക്കാ എഫ് സിയ്ക്ക് നൽകുന്ന മുന്നേറ്റം ചെറുതാകില്ല.

ഈ നീക്കവുമായി ബന്ധപ്പെട്ട വ്യക്തി ഖേൽ നൗവിനോട് പറഞ്ഞതിങ്ങനെ - "പുതിയ നിക്ഷേപകർ ക്ലബ്ബിന്റെ 25 ശതമാനം ഓഹരികൾ വാങ്ങിയിട്ടുണ്ട്. അവർ ക്ലബ്ബിന്റെ സ്‌പോൺസർമാരായും നിക്ഷേപകരായും പ്രവർത്തിക്കും. മുൻപ് യു എ ഇയിലെ ചെറിയ ക്ലബ്ബ്കൾക്ക് ഇവർ സ്പോണ്സർമാരായി പ്രവർത്തിച്ചിരുന്നു. അവരുമായി കരാറിൽ എത്തിച്ചേരുന്ന ആദ്യ പ്രൊഫഷണൽ ക്ലബ്ബ്കളിൽ ഒന്നായി ലുക്കാ എഫ് സി മാറും.കരാർ ഒപ്പുവെച്ചു കഴിഞ്ഞു, അധികം വൈകാതെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഈയിടെയാണ് ക്ലബ്ബ് റെസിഡെൻഷ്യൽ അക്കാഡമി ആരംഭിച്ചത്. ഗ്രൗണ്ടുകൾ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, പക്ഷെ അതിന് സമയമെടുക്കും."

യൂത്ത് ഡെവലൊപ്മെന്റ്, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക ഇനീ മേഘലകളിലാവും നിക്ഷേപം ഉപയോഗിക്കുക എന്നാണ് അറിയുന്നത്. ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ കളിയ്ക്കാൻ ലുക്കാ താല്പര്യപ്പെടുന്നുണ്ട്. നിക്ഷേപത്തോടെ ഈ നീക്കങ്ങൾക്കൊക്കെ വേഗം കൂടുമെന്ന് പ്രതീക്ഷിക്കാം.

2020 ന്റെ തുടക്കത്തിൽ കോർപ്പറേറ്റ് എൻട്രി വാങ്ങി ഐ ലീഗിലേക്ക് പ്രവേശിക്കാൻ ലുക്കാ ശ്രമം നടത്തിയിരുന്നു. എന്നാൽ അവസാന നിമിഷം ഒഫീഷ്യൽ ബിഡ് പിൻവലിക്കുകയും തുടർന്ന് സുദേവ ലീഗിലേക്ക് പ്രവേശിക്കാനുള്ള ബിഡ് നേടിയെടുക്കുകയും ചെയ്‌തു. മെറിറ്റടിസ്ഥാനത്തിൽ ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ കളിക്കാനാണ് ലൂക്കയുടെ നിലവിലെ തീരുമാനം.

ലീഗിന് വേണ്ടിയുള്ള യോഗ്യത നേടിയ ക്ലബ്ബ്കൾക്കെല്ലാം വരും സീസണിൽ കളിയ്ക്കാൻ തയ്യാറാകില്ല എന്നാണ് അറിയുന്നത്. അതിനാൽ ചില ക്ലബ്ബ്കളെങ്കിലും പിന്മാറിയാൽ ലൂക്കയ്ക്ക് നറുക്ക് വീഴാൻ സാധ്യതയുണ്ട്.

For more updates, follow Khel Now on Twitter and join our community on Telegram.

Advertisement