കേരള യൂണൈറ്റഡുമായുള്ള കരാർ പുതുക്കി അർജുൻ ജയരാജ്

രണ്ടു വർഷത്തേക്കാണ് അർജുൻ ക്ലബ്ബുമായി കരാർ പുതുക്കിയത്.
മലയാളി മധ്യനിര താരം അർജുൻ ജയരാജ് കേരള യൂണൈറ്റഡുമായുള്ള കരാർ പുതുക്കിയതായി ഖേൽ നൗ റിപ്പോർട്ട് ചെയ്യുന്നു. ഈ വര്ഷം കേരള പ്രീമിയർ ലീഗിൽ ക്ലബിന് വേണ്ടി തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെച്ചത്.
“അർജുൻ ജയരാജുമായുള്ള കരാർ കേരള യുണൈറ്റഡ് എഫ്‌സി പുതുക്കുന്നു,” ഇതുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ ഖേൽ നൗവിനെ അറിയിച്ചു. ഖേൽ നൗവിന്റെ ഈ വർഷത്തെ കേരള പ്രീമിയർ ലീഗ് ടീം ഓഫ് ദി സീസണിന്റെ ഭാഗമായ താരമാണ് അർജുൻ.
രണ്ടുവർഷത്തോളം സജീവ ഫുട്ബോളിൽ നിന്ന് മാറിനിൽക്കേണ്ടി വന്ന അർജുൻ ജയരാജിന്റെ ഗംഭീര തിരിച്ചു വരവിനാണ് ഈ സീസണിലെ കേരള പ്രീമിയർ ലീഗ് സാക്ഷ്യം വഹിച്ചത്. മലപ്പുറം എംഎസ്‌പി സ്കൂളിലൂടെ ഫുട്ബോൾ ജീവിതം ആരംഭിച്ച അർജുൻ 2012 ൽ സുബ്രതോ കപ്പിൽ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയോടൊപ്പം ഓൾ ഇന്ത്യ ചാമ്പ്യൻഷിപ് ജേതാവുമായി. 2017ൽ ഗോകുലം എഫ്സിയുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം നടത്തിയ സൗഹൃദ മത്സരത്തിലെ മികച്ച പ്രകടനമാണ് അർജുൻ ജയരാജിന് ഗോകുലം കേരളയിലേക്കുള്ള വഴി തുറന്നത്.
[KH_ADWORDS type="4" align="center"][/KH_ADWORDS]
തുടർന്ന് ആ വർഷം തന്നെ ഗോകുലം കേരളയുടെ റിസർവ് ടീമിനോപ്പം കേരള പ്രീമിയർ ലീഗ് നേടുകയും തൊട്ടടുത്ത വർഷം സീനിയർ ടീമിൽ ഇടം നേടി ഐ ലീഗിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. അവിടെ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയെങ്കിലും ആദ്യ സീസൺ പരിക്ക് മൂലം നഷ്ടപ്പെട്ടു. രണ്ടാമത്തെ സീസണിൽ കളിക്കളത്തിൽ ഇറങ്ങാൻ അവസരം ലഭിക്കാത്തതിനെ തുടർന്ന് ക്ലബ്ബുമായി വേർപിരിയുകയും കേരള യുണൈറ്റെഡിന്റെ ഭാഗമാകുകയും ചെയ്തു.
കേരള യുണൈറ്റഡ് എഫ്‌സിയിൽ എത്തിയ താരം ആദ്യം തന്നെ ചെയ്തത് തന്റെ നഷ്ട്ടപെട്ട മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കുക എന്നതായിരുന്നു. തുടർന്ന് ഷാജിറുദ്ധീൻ കോച്ചിന്റെ കീഴിൽ പരിശീലനം പുനരാരംഭിച്ച താരം പടിപടിയായി ഫിറ്റ്നസ് വീണ്ടെടുക്കുകയായിരുന്നു. തുടർന്ന് സൗഹൃദ മത്സരങ്ങളും ഈ സീസണിലെ കേരള പ്രീമിയർ ലീഗ് മത്സരങ്ങളും താരത്തെ തന്റെ പഴയ മികവിലേക്ക് തിരിച്ചർത്താൻ സഹായിച്ചിരുന്നു. കേരള യുണൈറ്റഡിന്റെ നായകൻ കൂടിയായ അർജുൻ ജയരാജ് ടൂർണമെന്റിൽ ക്ലബ്ബിന്റെ സെമി ഫൈനൽ വരെയുള്ള യാത്രയിൽ ടീമിന്റെ നെടുംതൂണായി വർത്തിച്ചിരുന്നു.
[KH_RELATED_NEWS title="Related News |Article Continues Below"][/KH_RELATED_NEWS]
കഴിഞ്ഞ മാസം ഖേൽ നൗ അർജുൻ ജയരാജുമായി നടത്തിയ അഭിമുഖത്തിൽ കേരള യുണൈറ്റഡുമായുള്ള നിലവിലെ കരാർ അവസാനിച്ചതായി താരം അറിയിച്ചിരുന്നു. നിലവിൽ കേരള യുണൈറ്റഡ് ഒരു കരാർ പുതുക്കലാണ് വേണ്ടിയും കൂടാത്ത ദേശീയ തലത്തിൽ നിന്ന് ധാരാളം ക്ലബ്ബുകൾ ചർച്ചകൾ നടത്തുണ്ട് എന്നും അർജുൻ ജയരാജ് വ്യക്തമാക്കിയിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ഷെഫീൽഡ് യുണൈറ്റഡിന്റെ സഹോദര ക്ലബ്ബായ് കഴിഞ്ഞ വർഷം നിലവിൽ വന്ന കേരള യുണൈറ്റഡ് എഫ്‌സി ആകട്ടെ ഈ വർഷത്തെ കേരള പ്രീമിയർ ലീഗിലെ അരങ്ങേറ്റത്തിൽ ഒട്ടും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. സെമിഫൈനലിൽ ടൂർണമെന്റ് ജേതാക്കളായ ഗോകുലം കേരള എഫ്‌സിയോട് നിശ്ചിതസമയത്തു സമനില പിടിച്ച ടീം പെനാൽറ്റി ഷൂട്ട്ഔട്ടിൽ വീഴുകയായിരുന്നു. കേരള പ്രീമിയർ ലീഗിലെ മികച്ച പ്രകടനത്തിന്റെ ഫലമായി അടുത്ത സീസൺ ഐ ലീഗ് രണ്ടാം ഡിവിഷനിലേക്ക് യോഗ്യത പ്രതീക്ഷിക്കുന്ന ക്ലബ് തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുന്ന ശ്രമത്തിലാണ്.
For more updates, follow Khel Now on Twitter, Instagram and join our community on Telegram.
- Athletic Club vs Las Palmas Prediction, lineups, betting tips & odds | LaLiga 2024-25
- Inter Milan vs AC Milan Prediction, lineups, betting tips & odds | Coppa Italia 2024-25
- Arsenal vs Crystal Palace Prediction, lineups, betting tips & odds | Premier League 2024-25
- Getafe vs Real Madrid Prediction, lineups, betting tips & odds | LaLiga 2024-25
- MLS 2025: Did Inter Miami star Lionel Messi get injured against Columbus Crew?
- Top three players with most penalties scored in Champions League history
- Top five Premier League players who recorded 10+ goal contributions aged 37 or over
- Top seven players with most assists in a single Premier League season
- Cristiano Ronaldo: List of all goals for Al Nassr
- Top five players with most goals in football history