ദുരിതാശ്വാസ ഫണ്ടിന്റെ സമാഹാരത്തിനായി അനസ് എടത്തൊടികയുടെ പാത പിന്തുടർന്നുകൊണ്ട് സി കെ വിനീതും തന്റെ ജേർസി ലേലത്തിനായി നൽകി.

സി എം ഡി ർ ഫ് ഫണ്ടിലേക്കുള്ള ധനസമാഹരണത്തിന് ഡി വൈ ഫ് ഐയുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടത്തുന്നത്. എ ഫ് സി ഏഷ്യൻ  കപ്പ്‌ ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ കളിയായ തായ്‌ലൻന്റിനെതിരെ അനസ് ധരിച്ച ജേർസി മുൻപ് ലേലത്തിൽ വിറ്റിരുന്നു.

കഴിഞ്ഞ ദിവസം വരെ ലേലം വിളി തുടർന്നുകൊണ്ടിരിക്കുകയായിരുന്നു. കൊണ്ടോട്ടി കെ ൻ പി എക്സ്പോർട്ടേഴ്‌സ് ഉടമയായ സുഫിയാൻ കാരിയാണ് 1,55,555 രൂപയ്ക്ക് ജേഴ്‌സി സ്വന്തമാക്കിയത്. ആ തുക മുഖ്യമന്ത്രിയുടെ  കോവിഡ് ദുരിദ്വാശ്വാസ നിധിയിലേക്ക് സംഭാവന  ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ടീമിന് വേണ്ടി സി കെ വിനീത് കളിച്ചപ്പോൾ ധരിച്ച ജേർസിയാണ് ലേലത്തിൽ വെച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി  ഇതിന് നേതൃത്വം നൽകുന്ന ഡി വൈ ഫ് ഐയ്ക്ക് സി കെ വിനീത് ജേർസി കൈമാറി. ഡി വൈ ഫ് ഐ  ജില്ലാ സെക്രടറി എം. ഷാജി ജേർസി ഏറ്റുവാങ്ങി.

ജൂൺ 12 വരെയാണ് ജേർസി ലേലത്തിന് വെയ്ക്കുന്നത്. പങ്കെടുക്കേണ്ടവർക്ക്  ലേല സഖ്യ 9567663220 ലേക്ക് വിളിച്ചു പറഞ്ഞോ, ഡി വൈ ഫ് ഐ കണ്ണൂർ ഫേസ്ബുക്കിലെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റിന് കമന്റായോ അറിയിക്കാം. തൃക്കരിപ്പൂർ ടൗൺ ഫ് സി 13000 രൂപ വിളിച്ചു ലേലത്തിന് തുടക്കം കുറിച്ചു. ഇത്തരത്തിലുള്ള മാതൃക പ്രവൃത്തി മറ്റുള്ളവർക്കും പ്രചോദനം നൽകുന്നതാണ്. 

For more updates, follow Khel Now on TwitterInstagram and join our community on Telegram.