വീട്ടിലേക്ക് മടങ്ങി അർജുൻ ജയരാജ്! ഇനി ഗോകുലം കേരള എഫ്‌സിയിൽ
(Courtesy : Instagram/@arjunjayaraj15)
കേരളം കിരീടം ഉയർത്തിയ 75മത് സന്തോഷ് ട്രോഫിയിൽ ടീമിന്റെ പ്രധാന താരമായിരുന്നു അർജുൻ.
മലയാളി മധ്യനിര താരം അർജുൻ ജയരാജ് തന്റെ മുൻ ക്ലബ് ഗോകുലം കേരള എഫ്‌സിയുമായി കരാർ ഒപ്പിട്ടു. കേരള പ്രീമിയർ ലീഗ് ക്ലബ് കേരള യുണൈറ്റഡിന്റെ ക്യാപ്റ്റനായിരുന്ന അർജുൻ ഫ്രീ ട്രാൻസ്ഫറിലൂടെയാണ് തന്റെ മുൻ ക്ലബ്ബിലേക്ക് മടങ്ങിയത്.
“ഗോകുലം കേരള എഫ്‌സിയുമായുള്ള കരാറിൽ അർജുൻ ജയരാജ് ഒപ്പുവെച്ചു ,” ഇതുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ ഖേൽ നൗവിനെ അറിയിച്ചു. കഴിഞ്ഞ 75മത് സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടി അസാമാന്യമായ പ്രകടനമാണ് താരം കാഴ്ചവച്ചത്. ഐഎസ്എല്ലിലേക്ക് കൂടുമാറ്റം നടത്തിയ കഴിഞ്ഞ സീസണിൽ ഐ ലീഗിലെ ഏറ്റവും മികച്ച മധ്യനിരതാരമായി തിരഞ്ഞെടുത്ത ജിതിൻ എംഎസിന് പകരക്കാരൻ ആയാണ് താരം തിരികെ ഗോകുലം കേരളയിലേക്ക് മടങ്ങുന്നത്.
[KH_ADWORDS type="4" align="center"][/KH_ADWORDS]
മലപ്പുറം എംഎസ്‌പി സ്കൂളിലൂടെ ഫുട്ബോൾ ജീവിതം ആരംഭിച്ച അർജുൻ 2012 ൽ സുബ്രതോ കപ്പിൽ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയോടൊപ്പം ഓൾ ഇന്ത്യ ചാമ്പ്യൻഷിപ് ജേതാവുമായി. 2017ൽ ഗോകുലം എഫ്സിയുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം നടത്തിയ സൗഹൃദ മത്സരത്തിലെ മികച്ച പ്രകടനമാണ് അർജുൻ ജയരാജിന് ഗോകുലം കേരളയിലേക്കുള്ള വഴി തുറന്നത്. അന്നത്തെ പരിശീലകൻ ബിനോ ജോർജാണ് താരത്തെ ടീമിൽ എത്തിച്ചത്.
തുടർന്ന് ആ വർഷം തന്നെ ഗോകുലം കേരളയുടെ റിസർവ് ടീമിനോപ്പം കേരള പ്രീമിയർ ലീഗ് നേടുകയും തൊട്ടടുത്ത വർഷം സീനിയർ ടീമിൽ ഇടം നേടി ഐ ലീഗിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഐ ലീഗിലെ പ്രകടനം താരത്തിന് കേരള ബ്ലാസ്റ്റേഴ്സിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വഴി ഒരുക്കിയെങ്കിലും എത്തിയെങ്കിലും ആദ്യ സീസൺ പരിക്ക് മൂലം നഷ്ടപ്പെട്ടു. രണ്ടാമത്തെ സീസണിൽ കളിക്കളത്തിൽ ഇറങ്ങാൻ അവസരം ലഭിക്കാത്തതിനെ തുടർന്ന് ക്ലബ്ബുമായി വേർപിരിയുകയും കേരള യുണൈറ്റെഡിന്റെ ഭാഗമാകുകയും ചെയ്തു.
കേരള യുണൈറ്റഡ് എഫ്‌സിയിൽ എത്തിയ താരം ആദ്യം തന്നെ ചെയ്തത് തന്റെ നഷ്ട്ടപെട്ട മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കുക എന്നതായിരുന്നു. കേരള യുണൈറ്റഡിന്റെ നായകൻ കൂടിയായ അർജുൻ ജയരാജ് 2021ലെ കേരള പ്രീമിയർ ലീഗിൽ ക്ലബ്ബിന്റെ സെമി ഫൈനൽ വരെയുള്ള യാത്രയിൽ ടീമിന്റെ നെടുംതൂണായി വർത്തിച്ചിരുന്നു. തുടർന്ന് ഐ ലീഗ് ക്വാളിഫയർസ് കളിക്കാൻ കേരള യുണൈറ്റഡ് യോഗ്യത നേടി. എന്നാൽ യോഗ്യത റൗണ്ടിൽ ഗ്രൂപ്പിൽ നാലു മത്സരങ്ങളിൽ നിന്ന് രണ്ടു വിജയം നേടി ഫൈനൽ റൗണ്ടിലേക്ക് കടക്കാൻ സാധിക്കാതെ മൂന്നാം സ്ഥാനത്താണ് ടീം സീസൺ അവസാനിപ്പിച്ചത്.
[KH_RELATED_NEWS title="Related News |ARTICLE CONTINUES BELOW"][/KH_RELATED_NEWS]
ഈ കഴിഞ്ഞ കേരള പ്രീമിയർ ലീഗ് സീസണിൽ നോക്ക്ഔട്ട് റൗണ്ടിലേക്ക് കേരള യുണൈറ്റഡിന് കടക്കാൻ സാധിച്ചില്ല. അതിനാൽ തന്നെ ഐ ലീഗ് യോഗ്യത റൗണ്ടിലേക്കുള്ള വാതിലുകൾ അടഞ്ഞു. തുടർന്നാണ് താരം തന്റെ മുൻ ക്ലബ്ബിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്. ഈ വർഷം നടന്ന എഴുപത്തിയഞ്ചാമത് സന്തോഷ് ട്രോഫിയിൽ അത്യുഞ്ജലമായ പ്രകടനമായിരുന്നു അർജുൻ ജയരാജ് കാഴ്ചവച്ചത്. സെമിയിൽ കർണാടകക്ക് എതിരെ ഗോൾ നേടുകയും ചെയ്തിരുന്നു.
രണ്ടുവർഷം തുടർച്ചയായി ഐ ലീഗ് കിരീട നേട്ടത്തിൽ എത്തിച്ച് ചരിത്രം സൃഷ്ടിച്ച പരിശീലകൻ വിൻസൻസോ ആൽബർട്ടോ അനീസ് ക്ലബ് വിട്ടതിനെ തുടർന്ന് ഒരു പുതുക്കിപണിയലിന്റെ തിരക്കിലാണ് ഗോകുലം കേരള എഫ്‌സി. കഴിഞ്ഞ സീസൺ പോലെ തന്നെ ഈ വർഷവും മുഖ്യ താരങ്ങളിൽ പലരും മറ്റ് ക്ലബ്ബുകളിലേക്ക് ചേക്കേറുകയാണ്. കൂടാതെ, അടുത്ത സീസണിൽ ഐ ലീഗ് ജേതാവിന് ഐഎസ്എല്ലിലേക്ക് ലഭിക്കുന്ന സ്ഥാനകയറ്റം കൂടി ലക്ഷ്യമിട്ടാകും ക്ലബ് പ്രവർത്തിക്കുക.
For more football updates, follow Khel Now on Twitter, Instagram and join our community on Telegram.
- Top 13 interesting facts about Lionel Messi
- Why Odisha FC clash can potentially be make-or-break for Cleiton Silva?
- Who is Diego León? Paraguayan left-back linked with Manchester United
- Millwall vs Sheffield United Prediction, lineups, betting tips & odds
- Fenerbahce vs Athletic Club Prediction, lineups, betting tips & odds
- Top 13 interesting facts about Lionel Messi
- Why Odisha FC clash can potentially be make-or-break for Cleiton Silva?
- Top six fastest players to score 50 Champions League goals
- Owen Coyle highlights the importance of having leaders ahead of Hyderabad FC clash in ISL
- ISL 2024-25: Sunil Chhetri leads Matchweek 11 Team of the Week attack after impressive hat-trick