ആഫ്രിക്കൻ കോൺഫെഡറേഷൻ നടത്തുന്ന CAF ചാമ്പ്യൻസ് ലീഗിൽ ഗോളുകൾ നേടിയ താരമാണ് റഹിം ഓസുമാനു.

ഘാന ഫുട്ബോൾ താരം റഹിം ഓസുമാനു -വിനെ ഗോകുലം കേരള എഫ്‌സി സൈൻ ചെയ്തതായി ഖേൽ നൗ സ്ഥിരീകരിക്കുന്നു. ഗോകുലം കേരള യുടെ ഈ സീസണിലെ രണ്ടാമത്തെ വിദേശ സൈനിങ്ങ് ആണ് റഹിം ഓസുമാനു.

“ഘാന ഫുട്ബോൾ താരം റഹിം ഓസുമാനുവുമായുള്ള കരാർ പൂർത്തിയാക്കി ഗോകുലം കേരള എഫ്‌സി. ക്ലബ്ബിൽ നിന്നുള്ള താരത്തിന്റെ ഉടനെ തന്നെ പ്രതീക്ഷിക്കാവുന്നതാണ്.” ഇതുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ ഖേൽ നൗവിനെ അറിയിച്ചു.

കിഴക്കെ ആഫ്രിക്കയിലെ സാമ്പിയയിലെ ക്ലബ്ബായ സിക്സോ യുണൈറ്റഡ് എഫ്സിക്ക് വേണ്ടി ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ നടത്തുന്ന CAF ചാമ്പ്യൻസ് ലീഗിലും കോൺഫെഡറേഷൻ കപ്പിലും ബൂട്ടണിഞ്ഞ ഇരുപത്തിയാറുകാരൻ റഹിം ഓസുമാനുവിനെ ക്ലബ്ബിൽ എത്തിച്ച് ഗോകുലം കേരള എഫ്‌സി. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് സാമ്പിയയിലെ ഏറ്റവും അധികം വിജയകരമായ ഫുട്ബോൾ ക്ലബായ മുഫുലിറ വാണ്ടറേഴ്സ് എഫ്സിയിലൂടെ 2017ലാണ് റഹിം ഓസുമാനു പ്രൊഫഷണൽ ഫുട്ബാളിലേക്ക് എത്തുന്നത്.

അവിടെ നിന്ന് താരം 2018ൽ സാമ്പിയൻ സൂപ്പർ ലീഗിലെ തന്നെ ക്ലബ്ബായ ബിൽഡ്കോൺ എഫ്‌സിയിലേക്ക് ചേക്കേറി. അവിടെ ക്ലബ്ബിന് വേണ്ടി 27മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടിയിട്ടുണ്ട്. ഒരു വർഷത്തിന് ശേഷം സാമ്പിയയിലെ തന്നെ സിക്സോ യുണൈറ്റഡ് എഫ്സിയിൽ എത്തി. സിക്സോ യുണൈറ്റഡിൽ CAF ചാമ്പ്യൻസ് ലീഗിലും കോൺഫെഡറേഷൻ കപ്പിലുമായി ഒമ്പത് മത്സരങ്ങൾ കളിച്ച താരം രണ്ടുതവണ ഗോളുകൾ നേടിയിട്ടുണ്ട്. അവിടെ നിന്ന് തന്നെ മാതൃക്ലബ്ബായ മുഫുലിറ വാണ്ടറേഴ്സിൽ താരം തിരികെയെത്തി.

എന്നാൽ, തുടർന്ന് ക്ലബ്ബിൽ അവസരങ്ങൾ കുറഞ്ഞതിനാൽ കരാർ റദ്ധാക്കുകയും 2020 ജനുവരിയിൽ അൽജീരിയൻ ക്ലബ്ബായ ASO ചെൽഫിലേക്ക് മാറുകയും ചെയ്തു. തുടർന്ന് മാർച്ച് വരെ ക്ലബ്ബിൽ തുടർന്ന താരം പിന്നീട് റിലീസ് ചെയ്യപ്പെടുകയായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ എത്യോപ്യൻ ക്ലബ്ബായ ജിമ്മ അബ ജിഫാർ എഫ്.സിയുടെ ഭാഗമായിരുന്നു. തുടർന്നാണ് നിലവിൽ ഗോകുലം കേരളയുമായി താരം കരാറിൽ എത്തിയത്.

ഗോകുലം കേരളയുടെ പ്രീസീസൺ തയ്യാറെടുപ്പുകൾ

ഗോകുലം കേരള എഫ്‌സിക്ക് വളരെ പ്രധാനപ്പെട്ട ഒരു സീസണാണ് മുന്നിലുള്ളത്. കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയ ഐ ലീഗ് കിരീടം നിലനിർത്തുക എന്ന കടമ്പയാണ് ഇന്ന് പ്രധാനമായും ക്ലബ്ബിന് മുന്നിൽ ഉള്ളത്.

പ്രത്യേകിച്ചും ക്ലബ്ബിന്റെ മാനേജ്മെന്റ് വിഭാഗത്തിൽ നിന്നും താരങ്ങളിൽ നിന്നും ധാരാളം കൊഴിഞ്ഞു പോക്ക് സംഭവിക്കുന്ന ഈ സമയത്ത്. വരുന്ന സീസണിൽ ക്ലബ്ബിന്റെ പുരുഷ വിഭാഗം ഡ്യുറണ്ട് കപ്പിലും ഐ ലീഗിലും മത്സരിക്കുന്നുണ്ട്. കൂടാതെ ഈ സീസണിന്റെ അവസാനത്തിൽ AFC കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലും ക്ലബ്ബിന്റെ പുരുഷ ടീം കളിക്കും. അതിനാൽ തന്നെ ഗോകുലം കേരള എഫ്‌സി അവരുടെ പ്രീ-സീസൺ ക്യാമ്പ് ആരംഭിച്ചു കഴിഞ്ഞു.

ക്ലബ് വിട്ട കളിക്കാർക്ക് പകരക്കാരായി രക്ഷിത് ദാഗർ, കൃഷ്ണാനന്ദ സിംഗ്, ചാൾസ് ആനന്ദ്രാജ്, ബെനസ്റ്റൺ ബാരെറ്റോ, ഷോയിബ് അക്തർ, അക്ബർ ഖാൻ, ദീപക് സിംഗ് എന്നിവരെയും വിദേശ താരമായി അമിനോ ബൗബയെയും താരങ്ങളെ ഗോകുലം ടീമിൽ എത്തിച്ചിട്ടുണ്ട്. ഐ-ലീഗ് നിയമങ്ങൾ അനുസരിച്ച് ക്ലബ്ബ് ഇനി രണ്ട് വിദേശ താരങ്ങളെ കൂടി തട്ടകത്തിൽ എത്തിക്കണം.

For more football updates, follow Khel Now on TwitterInstagram and join our community on Telegram.