Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഇന്ത്യൻ ടീം ദോഹയിൽ വിമാനം ഇറങ്ങി

Published at :May 21, 2021 at 2:15 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : AIFF Media)

Dhananjayan M


യോഗ്യത റൗണ്ടിൽ ഇന്ത്യ ആതിഥേയരായ ഖത്തർ, ബംഗ്ലാദേശ് , അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് എതിരെ കളിക്കളത്തിൽ ഇറങ്ങും.

2022 ഫിഫ ലോകകപ്പ് - 2023 ഏഷ്യൻ കപ്പ് എന്നീ ടൂർണമെന്റുകളിലേക്കുള്ള അവസാന മൂന്ന് യോഗ്യത മത്സരങ്ങൾക്കായി ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം ഇന്നലെ (മെയ് 19) വൈകീട്ട് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. മത്സരങ്ങൾ ജൂൺ 3 മുതൽ ആരംഭിക്കും.

 ദോഹയിലെത്തിയ ശേഷം നടത്തിയ ആർ‌ടിപി‌സി‌ആർ‌ ടെസ്റ്റുകളുടെ പരിശോധനാ ഫലങ്ങൾ‌ ലഭിക്കുന്നതുവരെ സാധ്യത ടീമിലുള്ള 28 താരങ്ങളും മറ്റ് സ്റ്റാഫുമാരും ഖത്തറിൽ നിർബന്ധിത സമ്പർക്കവിലക്ക് തുടരും.  അതിനുശേഷം മാത്രമേ മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ത്യൻ സ്‌ക്വാഡിന്റെ ക്യാമ്പ് ആരംഭിക്കുകയുള്ളു.

ഇന്ത്യൻ ദേശീയ ടീമിനെ ദോഹയിൽ എത്താനും അവിടെ തയ്യാറെടുപ്പുകൾക്കായുള്ള ക്യാമ്പ് ആരംഭിക്കാനും സഹായിചതിലും മറ്റ് സഹകരണങ്ങൾക്കും ഖത്തർ ഫുട്ബോൾ ഫെഡറഷനോട് നന്ദി രേഖപെടുത്തുന്നതായി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ വ്യാഴാഴ്ച അറിയിച്ചു. ഫുട്ബാളിനെ മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമത്തിൽ കൂടെ നിൽക്കുന്നതിൽ കടപ്പാട് ഉണ്ടെന്നും എഐഎഫ്എഫ് വ്യക്തമാക്കി.

[KH_ADWORDS type="4" align="center"][/KH_ADWORDS]

എഐഎഫ്എഫിന്റെ ഔദ്യോഗിക പ്രസ്താവന

“ ഖത്തറിൽ ഞങ്ങളുടെ ക്യാമ്പ് നേരത്തെ ആരംഭിക്കാൻ സഹായിച്ചതിനും മറ്റ് സഹകരണങ്ങൾക്കും ഞങ്ങൾ ഖത്തർ എഫ്എയോട് നന്ദിയും കടപ്പാടും അറിയിക്കുന്നു.  ഗ്രൂപ്പ് ഇയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ സുരക്ഷിതമായ ഒരു ബയോ ബബിളിനുള്ളിൽ നടക്കും.ദോഹയിലെത്തുമ്പോൾ നിർബന്ധമായും പാലിക്കേണ്ട ആരോഗ്യവുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങൾ ഉണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അത് ഞങ്ങൾ ശ്രദ്ധയോടെയും കൃത്യമായും പാലിക്കും, ” - എഐഎഫ്എഫിന്റെ ജനറൽ സെക്രട്ടറി കുശാൽ ദാസ് പറഞ്ഞു.

“ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഞങ്ങളുടെ ആശങ്ക ഉയർത്തിയ ഖത്തർ ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡൻറുമായി എ‌ഐ‌എഫ്‌എഫിന്റെ പ്രസിഡന്റ് ശ്രീ. പ്രഫുൽ പട്ടേൽ നടത്തിയ വിശദമായ ചർച്ചകൾക്ക് ഒടുവിൽ ചർച്ചകൾ ഇന്ത്യൻ ടീമിന് ഉണ്ടായിരുന്ന 10 ദിവസത്തെ നിർബന്ധിത സമ്പർക്ക വിലക്ക് ഖത്തർ ഒഴിവാക്കുകയായിരുന്നു. ” - അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മെയ് 2 മുതൽ കൊൽക്കത്തയിൽ ഇന്ത്യൻ ടീമിന്റെ തയാറെടുപ്പിനുള്ള ക്യാമ്പ് ആരംഭിക്കാൻ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആസൂത്രണം ചെയ്തിരുന്നു. എന്നാൽ ഇന്ത്യയൊട്ടാകെ ശക്തമായി വീശിയ കോവിഡിന്റെ രണ്ടാം തരംഗം ഈ പദ്ധതികൾ റദ്ദാക്കാൻ കാരണമായി. കൂടാതെ, തയ്യാറാടുപ്പുകളുടെ ഭാഗമായി ദുബായിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ ഒരു സൗഹൃദ മത്സരവും ആസൂത്രണം ചെയ്തിരുന്നു എങ്കിലും ഈ പാൻഡെമിക് സാഹചര്യങ്ങളെ തുടർന്ന് അതും റദ്ദാക്കേണ്ടി വന്നു.

28 അംഗ സ്‌ക്വാഡും സപ്പോർട്ട് സ്റ്റാഫും അടക്കമുള്ള ടീം ന്യൂഡൽഹിയിൽ നിന്നാണ് ഖത്തറിലേക്ക് യാത്ര തിരിച്ചത്. അതിന് മുന്നോടിയായി തന്നെ മെയ് 15 മുതൽ സ്വന്തം നാടുകളിൽ നിന്ന് ഡൽഹിയിൽ എത്തിയ താരങ്ങളെ നിർബന്ധിത ഐസോലേഷനിലേക്ക് മാറ്റിയിരുന്നു. ഓരോ താരങ്ങൾക്കും ഡൽഹിയിൽ എത്താൻ ആർ‌ടി‌പി‌സി‌ആർ ടെസ്റ്റിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധിതമാക്കിയിരുന്നു. മാത്രമല്ല, ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പറക്കുന്നതിന് മുൻപ് മറ്റൊരു ആർ‌ടി‌പി‌സി‌ആർ പരിശോധനയ്ക്ക് കൂടി അവരെ വിധേയമാക്കിയിരുന്നു.

[KH_RELATED_NEWS title="Related News |Article Continues Below"][/KH_RELATED_NEWS]

ഗ്രൂപ്പ് ഇയിൽ ഇതുവരെ കഴിഞ്ഞ  5 മത്സരങ്ങളിൽ നിന്ന് 3 പോയിന്റുള്ള ഇന്ത്യ ഇനിയുള്ള യോഗ്യത മത്സരങ്ങളിൽ ജൂൺ 3 ന് നിലവിലെ ഏഷ്യൻ ജേതാക്കളായ ഖത്തറിനെയും ജൂൺ 7 ന് ബംഗ്ലാദേശിനെയും ജൂൺ 15 ന് അഫ്ഗാനിസ്ഥാനെയും നേരിടും.

ഇന്ത്യയിലെ ആഭ്യന്തര ഫുട്ബോൾ സീസൺ അവസാനിച്ച ശേഷം മാർച്ച് അവസാനം ഇന്ത്യൻ ഫുട്ബോൾ ടീം ദുബായിൽ ക്യാമ്പ് ചെയ്തിരുന്നു. അന്ന് ഒമാനിനും യുഎഇക്കുമെതിരെ ഫിഫ അംഗീകൃതമായ രണ്ട് സൗഹൃദമത്സരങ്ങളും കളിക്കുകയുണ്ടായി.

ഫിഫ ലോകകപ്പ് 2022 യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ മത്സരങ്ങൾ

ജൂൺ 3ന് ഇന്ത്യ vs ഖത്തർ (IST 10:30 PM)

ജൂൺ 7 ബംഗ്ലാദേശ് vs ഇന്ത്യ (IST 7.30 PM)

ജൂൺ 15ന് ഇന്ത്യ vs അഫ്ഗാനിസ്ഥാൻ (IST 7.30 PM)

For more updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement