Khel Now logo
HomeSportsIPL 2024Live Score

Football in Malayalam

എലൈറ്റ് ലീഗ്: 2019-20 സീസണിലെ മികച്ച 10 പ്രതിഭകൾ

Published at :June 2, 2020 at 7:05 PM
Modified at :June 2, 2020 at 7:45 PM
Post Featured Image

Gokul Krishna M


യുവ താരങ്ങൾക്ക് കഴിഞ്ഞ കുറച്ചു വര്ഷങ്ങളായിട്ട്  തങ്ങളുടെ മികവ് തെളിയിക്കാനുള്ള പ്ലാറ്റഫോമായി യൂത്ത് ലീഗ് മാറിയിരിക്കുന്നു.

ഇന്ത്യയിലെ യൂത്ത് ഫുട്ബോളിലെ  ഏറ്റവും ഉയർന്ന പോരാട്ടമാണ് എലൈറ്റ് ലീഗിൽ നടക്കുന്നത്. ഐ ലീഗ് - ഐ സ് ൽ ക്ലബ്ബ്കളുടെ അണ്ടർ 18 ടീമുകൾ തമ്മിലാണ് പോരാട്ടം നടക്കുന്നത്.

10.ജസ്‌കരൻവീർ സിംഗ് - പഞ്ചാബ് ഫ് സി

14 മത്സരങ്ങളിൽ നിന്ന് 12 ക്ലീൻ ഷീറ്റോടെ യൂത്ത് ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി അദ്ദേഹം മാറി. ഇതിനു മുൻപും മികച്ച പ്രകടനം കൊണ്ട് അദ്ദേഹം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. പഞ്ചാബ് ഫ് സിയുടെ കൂടെ അണ്ടർ 15 ഐ ലീഗും ഒരു എലൈറ്റ് ലീഗ്‌ കിരീടവും അദ്ദേഹം നേടിയിട്ടുണ്ട്. ഇത്തവണയും 10 വിജയത്തോടെ ലീഗിന്റെ അവസാന റൗണ്ടിൽ പ്രവേശിക്കാൻ അദ്ദേഹത്തിന്റെ ടീമിന് കഴിഞ്ഞു.

ബോൾ ഡിസ്ട്രിബ്യുഷനിലും കളിയെ മനസിലാക്കുന്നതിലും കഴിവുള്ള  ജസ്കരൻവീർ സിംഗ് ഒരു സ്വീപ്പർ കീപ്പറാണ്. എലൈറ്റ് ലീഗിൽ പഞ്ചാബ് ഫ് സി യുടെ ആക്രമണത്തെ ശക്തിപ്പെടുത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഗോൾ ലൈൻ നിന്ന് മുന്പോട്ട് വന്ന് മിഡ്‌ഫീൽഡിനെ കൂടുതൽ ആക്രമണത്തിനുള്ള സ്വാതന്ത്ര്യം നൽകി, ഡിഫെൻസിനെ ഹൈ ലൈനിൽ കളിക്കാനുള്ള അവസരം  അദ്ദേഹം സൃഷ്ഠിക്കുന്നു.

ഒരു സ്വീപ്പർ -കീപ്പർ തരത്തിലുള്ള അദ്ദേഹം നമ്മുടെ രാജ്യത്തിന് തന്നെയൊരു മുതൽക്കൂട്ടാണ്. നിലവിലെ അദ്ദേഹത്തിന്റെ ഫോം വെച്ചിട്ട്, അടുത്ത 2-3 വർഷത്തിനുള്ളിൽ അദ്ദേഹം സീനിയർ ടീമിൽ കയറാൻ സാധ്യതയുണ്ട്.

9.ബ്രിസൺ ഡ്യുബൻ ഫെർണാണ്ടസ്  - ഫ് സി ഗോവ

ഗോവൻ മിഡ്‌ഫീൽഡ്  നിരയിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് ബ്രൈസൺ ഡ്യുബൻ ഫെർണാണ്ടസ്. 2018ൽ സ്‌കൗട്ടിങ്ങിലൂടെ കണ്ടുപിടിച്ച  ഈ 19 വയസ്സുകാരനുമായി 3 വർഷത്തെ കരാറാണ് ഗോവയ്ക്കുള്ളത്.

2019-20 സീസണിൽ ഗോവയ്ക്ക് വേണ്ടി 11 മത്സരങ്ങൾ കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഗ്രൂപ്പ്‌ സ്റ്റേജിലെ 8 മത്സരങ്ങളിൽ നിന്ന് 5 വിജയവും ഒരു തോൽവിയും നേടി അവസാന റൗണ്ടിൽ പ്രവേശിക്കുവാൻ ഗോവയെ ഒരുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കാൻ ബ്രിസ്ണ്‌ കഴിഞ്ഞു. ഇതുകൂടാതെ ലീഗിൽ 2 ഗോളുകൾ സമ്പാദിക്കാനും അദ്ദേഹത്തിനായി.

ക്രീയേറ്റീവ് മിഡ്‌ഫീൽഡറായ ബ്രിസൺ അവസരങ്ങൾ സൃഷ്ഠിക്കാനും ആവശ്യമുള്ളപ്പോൾ ഡിഫെൻസിനെ സഹായിക്കുന്നതിലും മിടുക്കനാണ്. നിലവിൽ പരിചയസമ്പത്തിന്റെ കുറവുണ്ടെങ്കിലും, ഏതാനും വർഷങ്ങൾക്കുള്ളിൽ ഗോവ സീനിയർ ടീമിൽ സ്ഥാനം കണ്ടെത്താൻ അദ്ദേഹത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കാം.

8.ഋഷഭ് ഡോബ്രിയാൽ - ഒഡിഷ ഫ് സി 

ലീഗിലെ  ഗോൾ വേട്ടക്കാരിൽ രണ്ടാമതുള്ള  ഋഷഭ് ഡോബ്രിയാൽ, അക്ഷുന്ന ത്യാഗിയുമായുള്ള കൂട്ടുകെട്ടിൽ മിന്നൽ ആക്രമണങ്ങൾ നടത്താറുണ്ട്. 2018 ജൂണിൽ ഹിന്ദുസ്ഥാൻ ഫ് സിയിൽ നിന്നാണ്  ഒഡിഷ അദ്ദേഹത്തെ സ്വന്തമാക്കിയത്.

ആക്രമണത്തിൽ ഏതു പൊസിഷനിലും അദ്ദേഹത്തിനെ കളിപ്പിക്കാനാകുമെന്നതാണ് അദ്ദേഹത്തിന്റെ മികവ്. എലൈറ്റ് ലീഗിൽ രണ്ടു വിങ്ങിലും, ഇടയ്ക്ക് നമ്പർ 9, 10 റോളുകളിലും അദ്ദേഹത്തെ കളിപ്പിച്ചിട്ടുണ്ട്. റോളെതായാലും മികച്ച പ്രകടനം നടതുജന ഋഷഭ് 14 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടിയിട്ടുണ്ട്.

ഡ്രിബിബ്ലിങ്, വേഗത, മികച്ച ഭാവനായർന്ന കളിശൈലി എന്നിവയാണ് അദ്ദഹത്തിന്റെ ഏറ്റവും മികച്ച കരുത്തുകൾ. ക്രോസ്സുകൾ കൊടുക്കുന്നതിലും, കളിയെ മനസ്സിലാക്കുന്നതിലും ഋഷഭ്  മിടുക്കനാണെന്ന് അദ്ദേഹത്തിന്റെ പരിശീലകർ സ്വാക്ഷ്യപ്പെടുത്തുന്നു.

7.ഇമ്മാനുവേൽ ലാൽചൻചുഹ - ബെംഗളൂരു ഫ് സി

യു മുമ്പയുടെ താരമായിരുന്ന ഇമ്മാനുവേൽ ലാൽചൻചുഹ 2018 ലാണ് ബെംഗളൂരു ഫ് സിയുടെ ഭാഗവുന്നത്. അവിടെ നൗഷാദ് മൂസയുടെ കീഴിൽ ഇന്ത്യയിലെ ഏറ്റവും മികച്ച യുവ മിഡ്‌ഫീൽഡർമാരിൽ ഒരാളാവാൻ ഇമ്മാനുവേൽ ലാൽചൻചുഹയ്ക്ക് കഴിഞ്ഞു.

ഈ വർഷം ബെംഗളൂരു ടീമിന് വേണ്ടി 32 മത്സരങ്ങൾ കളിച്ച താരം 2019-20 എലൈറ്റ് ലീഗിൽ ഫൈനൽ റൗണ്ടിലെത്തിയ ബെംഗളൂരു ടീമിന്റെയും ഭാഗമായിരുന്നു. 17 വയസ്സുകാരനായ ഇമ്മാനുവേൽ മികച്ച ഡ്രിബിബ്ലിങ് സ്കില്ലും മിഡ്‌ഫീൽഡിൽ കളിയെ നിയന്ത്രിക്കാൻ കഴിവുള്ള താരവുമാണ്. ബോളിനെ ഹോൾഡ് ചെയ്ത് കളിയുടെ ഗതി നിർണയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹത്തെ വേറിട്ടു നിർത്തുന്നു.

6. രവി ബഹാദൂർ റാണ -ജംഷഡ്‌പൂർ ഫ് സി

2019-20 എലൈറ്റ് ലീഗിലെ മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാളാണ് രവി ബഹാദൂർ റാണ. ജമ്മു കശ്മീരിൽ നിന്നുള്ള അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ സ്‌കൗട്ടുകൾ, 2018ൽ അദ്ദേഹത്തെ ജംഷെദ്‌പൂരിൽ എത്തിച്ചു. ഇക്കഴിഞ്ഞ സീസണിൽ 20 കളികളിൽ നിന്ന് 4 ഗോളുകൾ നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. 6 കളികളിൽ നിന്ന് 5 വിജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി ഫൈനൽ റൗണ്ടിൽ പ്രവേശിക്കാൻ ടീമിനെ സഹായിക്കുന്നതിൽ രവിയ്ക്ക് മുഖ്യ പങ്കുണ്ട്.

17 വയസ്സുള്ള രവി ബഹാദൂർ റാണയെന്ന യുവ മിഡ്‌ഫീൽഡർ ഗോൾ നേടുന്നതിൽ മിടുക്കനാണ്. വലതു കാൽ സ്ട്രോങ്ങ്‌ ഫൂട്ടായിട്ടുള്ള അദ്ദേഹം, ലീഗിലുടനീളം കരുത്തുറ്റ ഷോട്ടുകൾ ഉതിർത്തിട്ടുണ്ട്. ഡ്രിബ്ലിങ്ങിലും സഹതാരങ്ങൾക്ക് അവസരം സൃഷിടിക്കുന്നതിലും അദ്ദേഹം മുന്നിട്ടു നില്കുന്നു.

ഒത്തിരി ഇന്ത്യൻ ദേശിയ താരങ്ങളെ സൃഷിടിച്ചിട്ടുള്ള ടാറ്റാ ജംഷഡ്‌പൂർ അക്കാഡമിയിൽ, അദ്ദേഹത്തിന് മികച്ച വളർച്ച കൈവരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.

5.റിയാൻ റോജർ മെനെസെസ്  -ഫ് സി ഗോവ

17 വയസ്സുള്ള റിയാൻ റോജർ മെനെസെസ് കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. പ്രതിരോധ നിരയിൽ കളിക്കുന്ന റിയാൻ ഫ് സി ഗോവയുടെ തുടക്കം മുതൽ അവരുടെ ഭാഗമാണ്.

ഡിഫറൻഡറാണെങ്കിലും മറ്റു പൊസിഷനുകളിലും  കളിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. മികച്ച ശാരീരിക മികവുള്ള അദ്ദേഹം സെൻട്രൽ ഡിഫെൻസ് റോളിലാണ് ഏറ്റവും തിളങ്ങാറുള്ളത്.

കളി മനസ്സിലാക്കുന്നതിലും  വേഗതയിലും ഉള്ള കുറവുകളാണ് അദ്ദേഹത്തിന്റെ പോരായ്മകൾ. എന്നാൽ യുവ തരാമാണെന്ന സ്ഥിതിക്ക് തന്റെ പോരായ്മകൾ പരിഹരിച്ചു ദേശിയ ടീമിന്റെ ഭാഗമാകാനും അദ്ദേഹത്തിന് കഴിയും.

4.തെക്ചാം അഭിഷേക് സിംഗ് - പഞ്ചാബ് ഫ് സി 

പഞ്ചാബ് ഫ് സിയുടെ ലെഫ്റ്റ് ബാക്കായ  തെക്ചാം അഭിഷേക് സിംഗ് വളർന്നു വരുന്ന മറ്റൊരു യുവ പ്രതിഭയാണ്. ഫ് സി ഇൻഫാലിൽ നിന്ന് പഞ്ചാബ് ഫ് സിയിൽ എത്തിയ അദ്ദേഹം, തന്റെ ആദ്യ സീസണിൽ തന്നെ 21 മത്സരങ്ങൾ ടീമിന് വേണ്ടി കളിച്ചു.

അദ്ദേഹത്തിന്റെ സാഹിതികത്തികവാണ്  അദ്ദേഹത്തെ വ്യത്യസ്തമാകുന്നത്. മികച്ച വേഗതയോടെ എതിർ താരങ്ങളെ ഡ്രിബിൽ ചെയ്ത് മറികടന്നു ക്രോസ്സുകൾ നൽകുവാൻ അദ്ദേഹത്തിന് കഴിയുന്നു. എതിർ താരങ്ങളുടെ പാസ്സുകൾ മുൻ കൂട്ടി മനസ്സിലാക്കി ആക്രണണത്തെ തകർക്കാനുള്ള ശേഷിയും അദ്ദേഹത്തിനുണ്ട്.

2019-20 എലൈറ്റ് ലീഗിൽ  വെറും 3 ഗോളുകൾ മാത്രമാണ് പഞ്ചാബ് ഫ് സി വഴങ്ങിയത്. 15 വയസ്സുകാരനായ  തെക്ചാം അഭിഷേക് സിംഗ് ഭാഗമായ പ്രതിരോധ നിരയുടെ കരുത്താണ് ഇത്‌ വ്യക്തമാക്കുന്നത്.

3.എൻ ശിവശക്തി -രാമൻ വിജയൻ സോക്കർ സ്കൂൾ

തമിഴ് നാടിൽ നിന്നുള്ള എൻ ശിവശക്തി ഗോൾ അടിച്ചു കൂട്ടുന്നതിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. 2018-19 എലൈറ്റ് ലീഗിൽ ടോപ് സ്കോറെർ ആവുകയും 2019-20 സീസണിൽ ഗോൾ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

രാമൻ വിജയൻ സോക്കർ അക്കാഡമിയുടെ മുഘ്യ താരമായ ശിവശക്തി ഡ്രിബിബ്ലിങിലൂടെയും മികച്ച പന്തടക്കത്തോടെയും ഗോളുകൾ വാരിക്കൂട്ടുന്നു. വേഗതയാർന്ന നീക്കങ്ങൾ നടത്തി ആക്രമണത്തെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് കഴിയും. മുന്നേറ്റ നിരയിൽ കളിക്കാർക്കുള്ള അദ്ദേഹം, അറ്റാക്കിങ് മിഡ്‌ഫീൽഡർ റോളിലും തിളങ്ങാൻ കഴിയും.

ഏപ്രിലിൽ ബെംഗളൂരു ഫ് സി അദ്ദേഹത്തെ സ്വന്തമാക്കി. പ്രതിഭാ സ്വമ്പന്നനായ അദ്ദേഹത്തെ നല്ല പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

2.ബെക്കെ ഓറം - ബെംഗളൂരു ഫ് സി

ഒഡിഷയിൽ നിന്നുള്ള ബെക്കെ ഓറത്തിന്റെ സഹോദരനായ രാകേഷ് ഓറം ഇന്ത്യയുടെ യൂത്ത് ടീമിന്റെയും മുംബൈ സിറ്റി ഫ് സിയുടെയും ഭാഗമായിരുന്നു. ബെംഗളൂരു അണ്ടർ 18 ടീമിന് വേണ്ടി തുടർച്ചയായ കിടിലൻ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

2017ൽ ബംഗളുരുവിൽ ചേർന്ന അദ്ദേഹം ഇതുവരെ 50 മത്സരങ്ങൾ ടീമിന് വേണ്ടി കളിച്ചു. കഴിഞ്ഞ സീസണിൽ 30 മത്സരങ്ങൾ കളിക്കുകയും മിഡ്‌ഫീഡിൽ നിന്ന് 6 ഗോളുകൾ നേടുകയും ചെയ്തു. 12 മത്സരങ്ങളിൽ നിന്ന് 11 വിജയത്തോടെ എലൈറ്റ് ലീഗിന്റെ ഫൈനൽ റൗണ്ടിലെത്തിയ ബെംഗളുരുവിന്റെ മിഡ്‌ഫീൽഡിലെ പ്രതിഭയാണ് ബെക്കേ ഓറം.

വേഗതയേറിയ വിങ്ങറായ അദ്ദേഹം ഗോൾ നേടാനും, സഹ താരങ്ങൾക്ക് ഗോൾ അവസരം സൃഷ്ഠിക്കാനും മിടുക്ക് കാട്ടിയിട്ടുണ്ട്. ചില മത്സരങ്ങളിൽ അറ്റാക്കിങ് മിഡ്‌ഫീൽഡർ റോളിൽ അദ്ദേഹത്തെ കളിപ്പിച്ചിട്ടുണ്ട്.

1.അക്ഷുന്ന ത്യാഗി - ഒഡിഷ ഫ് സി 

ഒഡിഷ ഫ് സിയ്ക്ക് വേണ്ടി എലൈറ്റ് സീസണിൽ  മിന്നൽ പ്രകടനമാണ് അക്ഷുന്ന ത്യാഗിയെന്ന യുവ താരം  നടത്തിയത്. 14 മത്സരങ്ങളിൽ നിന്ന്  20 ഗോളുകൾ നേടി ലീഗിലെ ടോപ് സ്കോറെർ പദവിയും അദ്ദേഹം നേടിയെടുത്തു.

ഒഡിഷയുടെ ഭാഗമാകുന്നതിന് മൂൻപ് മോഹൻ ബഗാൻ യൂത്ത് ടീം, മീററ്റ് ഡി ഫ് എ തുടങ്ങിയ ടീമുകൾക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. ബുദ്ധിപൂർവ്വം കളിച്ചു, അവസരങ്ങൾ മുതലാക്കി പെനാൽറ്റി ബോക്സിനകത്തു നിന്ന് ഗോളുകൾ കണ്ടെത്താൻ അദ്ദേഹത്തിന് കഴിവുണ്ട്.

ഡോബ്രിയൽ എന്ന സഹതാരത്തിന്റെ കൂടെ മികച്ച മുന്നേറ്റമാണ് അദ്ദേഹം കാഴ്ചവെച്ചത്. അവസരങ്ങൾ നഷ്ടപ്പെടുത്താതെ ഗോളുകൾ നേടാൻ അദ്ദേത്തിന് കഴിയുന്നുണ്ട്.

Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.