Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

എക്സ്ക്ലൂസീവ്: മൊഹമ്മദ്‌ ആസിഫുമായ് കരാർ ഒപ്പിടാൻ ഗോകുലം കേരള ഫ്.സി

Published at :July 11, 2020 at 1:25 AM
Modified at :July 11, 2020 at 1:25 AM
Post Featured Image

Gokul Krishna M


മണങ് മർഷ്യാഗ്ഡി എന്ന നേപ്പാൾ ക്ലബ്ബിന്റെ മുൻ താരമായിരുന്നു ഈ മലയാളി താരം.

മൊഹമ്മദ്‌ ആസിഫുമായി 2 വർഷത്തേക്കുള്ള കരാർ ഒപ്പിടാൻ ഗോകുലം കേരള എഫ്.സി തയ്യാറാവുകയാണെന്നാണ് ഖേൽ നൗ മനസ്സിലാക്കുന്നത്. എ ഫ് സി കപ്പിലെ ഗ്രൂപ്പ് സ്റ്റേജ് കളിച്ച വിദേശ ടീമിന്റെ ഭാഗമായ ആദ്യ ഇന്ത്യൻ താരം കൂടിയാണ് മുഹമ്മദ് ആസിഫ്. സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന ആസിഫ് 2019 ലാണ് മണങ് മർഷ്യാഗ്ഡി ക്ലബ്ബിന്റെ ഭാഗമായത്. എ ഫ് സി കപ്പിലെ ഗ്രൂപ്പ് സ്റ്റേജിൽ മിനർവ പഞ്ചാബിനെതിരെയും ചെന്നൈയിൻ ഫ് സി ക്കെതിരെയും മണങ് മർഷ്യാഗ്ഡി കളിച്ചപ്പോൾ അവരുടെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാൽ എ ഫ് സി കപ്പിന്റെ നോക്ക്ഔട്ട് ഘട്ടത്തിലെത്താൻ അദ്ദേഹത്തിന്റെ ടീമിന് കഴിഞ്ഞില്ല.

കഴിഞ്ഞ വർഷം മർഷ്യാഗ്ഡി ക്ലബ്ബിനായി 4 മത്സരങ്ങൾ കളിച്ചതിന് ശേഷമാണ് സ്പോർട്സ് അക്കാദമി ഓഫ് തീരൂരിന് വേണ്ടി കെ പി ൽ ടൂർണമെന്റ് കളിയ്ക്കാൻ അദ്ദേഹം എത്തിയത്.

ഈ നീക്കവുമായി അടുപ്പമുള്ള ഒരു വ്യക്തി ഖേൽ നോവിനോട് പറഞ്ഞതിങ്ങനെ "ഗോകുലം കേരളയുടെ പരിഗണനയിൽ ആസിഫ് ഉണ്ടായിരുന്നു, കെ പി ൽ ടൂർണമെന്റിൽ അദ്ദേഹം നടത്തിയ മികച്ച പ്രകടനങ്ങൾ ക്ലബ് ശ്രദ്ധിച്ചിരുന്നു"

കഴിഞ്ഞ ഐ ലീഗ് സീസണിൽ പ്രതീക്ഷിച്ചത്ര മികച്ച പ്രകടനം നടത്താൻ ഗോകുലത്തിന് കഴിഞ്ഞിരുന്നില്ല. ഫൈനലിൽ മോഹൻ ബഗാനെ 2 -1 ഗോൾ മാർജിനിൽ തോൽപ്പിച്ച് ഡ്യൂറൻഡ് കപ്പ് നേടിയ ടീമാണ് ഗോകുലം കേരള. എന്നാൽ കോവിഡ് മൂലം ഐ ലീഗ് ക്യാൻസൽ ചെയ്തതിന് മുൻപ് വരെ 15 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുകൾ നേടാനെ ഗോകുലം ടീമിന് കഴിഞ്ഞിരുന്നുള്ളു.

അടുത്ത ഐ ലീഗ് സീസണിനായി ഗോകുലം കേരള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. ട്രാവ് ഫ് സിയിൽ നിന്ന് ശായൻ റോയിയെ ഗോകുലം സ്വന്തമാക്കിയത് ഖേൽ നൗ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ഡ്യുറാൻഡ് കപ്പിലും ബംഗ്ലാദേശിൽ വെച്ച് നടന്ന ടൂർണ്ണമെന്റിലും നടത്തിയ പ്രകടനം ഗോകുലത്തിന് കഴിഞ്ഞ ഐ ലീഗിൽ തുടരാൻ കഴിഞ്ഞിരുന്നില്ല, പ്രശ്നങ്ങൾ മറികടന്ന് കപ്പ് നേടിയെടുക്കാൻ തന്നെയാവും ക്ലബ്ബിന്റെ ലക്ഷ്യം.

Advertisement