Khel Now logo
HomeSportsICC Men's T20 World CupLive Cricket Score
Advertisement

Football in Malayalam

ഒഫീഷ്യൽ : മിഡ്‌ഫീൽഡ് ശക്തമാക്കാൻ റിഷാദ് പി.പിയെ സ്വന്തമാക്കി ഗോകുലം കേരള എഫ്.സി

From stunning victories to unforgettable moments, get the inside scoop on every major story in the sports world.
Published at :August 8, 2020 at 4:09 PM
Modified at :December 13, 2023 at 1:01 PM
ഒഫീഷ്യൽ : മിഡ്‌ഫീൽഡ് ശക്തമാക്കാൻ റിഷാദ് പി.പിയെ സ്വന്തമാക്കി ഗോകുലം കേരള എഫ്.സി

(Courtesy : GKFC Media)

ഹോൾഡിങ് മിഡ്‌ഫീൽഡർ റോളിൽ മികച്ച പ്രകടനം നടത്താൻ കെല്പുള്ള റിഷാദ് ബോക്സ്‌ ടു ബോക്സ്‌ റോളിലും കളിക്കാറുണ്ട്. 

വരുന്ന ഐ ലീഗ് സീസണിനായി 25കാരനായ റിഷാദ് പി.പിയെ  ഗോകുലം കേരള സ്വന്തമാക്കി. ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിലെയും കേരള പ്രീമിയർ ലീഗിലെയും നിരവധി ടീമുകൾക്ക് വേണ്ടി റിഷാദ് കളിച്ചിട്ടുണ്ട്. സൗത്ത് സോൺ ക്വാളിഫൈയേർസ് വിജയിച്ച കേരള സന്തോഷ്‌ ട്രോഫി ടീമിലും അദ്ദേഹം ഭാഗമായിരുന്നു. 

സാറ്റ് തിരൂർ അക്കാഡമിയുടെ പ്രൊഫഷണൽ കരിയർ തുടങ്ങിയ റിഷാദ് പിന്നീട് ഡി.എസ്.കെ ശിവാജിയൻസ് അക്കാഡമിയിലാണ് ചേർന്നത്. തുടർന്ന് മുംബൈ എഫ്.സി അണ്ടർ 19 ടീമിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഐ ലീഗ് സെക്കന്റ്‌ ഡിവിഷൻ ക്ലബ്ബായ ഡൽഹി യുണൈറ്റഡ് എസ്.സി ക്ലബ്ബിന് വേണ്ടിയും റിഷാദ് കളിച്ചിട്ടുണ്ട്. 

ഈ  നീക്കത്തെ കുറിച്ച് ബിനോ ജോർജ് പറഞ്ഞതിങ്ങനെ "നല്ല ടഫ് ആയിട്ടുള്ള താരമാണദ്ദേഹം. നല്ല വർക്ക്‌ റേറ്റും, പോരാടാനുള്ള മനസ്സും അദ്ദേഹത്തിനുണ്ട്. ബോക്സ്‌ ടു ബോക്സ്‌ റോളിലും അദ്ദേഹത്തിന് കളിക്കാൻ സാധിക്കും."

“ഗോകുലത്തിൽ കളിക്കുവാൻ കഴിയുന്നതിൽ എനിക്കു വളരെയധികം സന്തോഷമുണ്ട്. ഈ വർഷം ഒത്തിരി കേരള താരങ്ങളെ ഗോകുലം കേരള സ്വന്തമാക്കിയിട്ടുണ്ട്. ഞാൻ അവരിലൊരാളായി മാറിയതിൽ സന്തോഷമുണ്ട്. ഗോകുലത്തിന്റെ ഒട്ടു മിക്ക കളികളും ഞാൻ കോഴിക്കോട് വന്നു കണ്ടിട്ടുണ്ട്. ഈ ക്ലബ്ബിനെ പ്രതിനിധീകരിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമായി കരുതുന്നു. ആരാധകർക്കു മുൻപിൽ കളിക്കുവാൻ വേണ്ടി ഞാൻ കാത്തിരിക്കുകയാണ്,” റിഷാദ് പറഞ്ഞു.

"ഞങ്ങളുടെ ഫുട്ബോൾ കുടുംബത്തിലേക്ക് റിഷാദിനെ സ്വാഗതം ചെയ്യുന്നു. ഈ സീസണിന് വേണ്ടി ഞങ്ങൾ ടീമിലെത്തിച്ച മൂന്നാമത്തെ കേരള താരമാണ് അദ്ദേഹം. കേരളത്തിൽ ഒത്തിരി മികച്ച പ്രതിഭകൾ ഉണ്ടെന്ന് ഇത്‌ തെളിയിക്കുന്നു. ", ഗോകുലം കേരള എഫ്.സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു. 

Gokul Krishna M
Gokul Krishna M

Where passion meets insight — blending breaking news, in-depth strategic analysis, viral moments, and jaw-dropping plays into powerful sports content designed to entertain, inform, and keep you connected to your favorite teams and athletes. Expect daily updates, expert commentary and coverage that never leaves a fan behind.