Khel Now logo
HomeSportsOLYMPICS 2024Live Score
Advertisement

Football in Malayalam

മുൻ നോർത്ത് ഈസ്റ്റ് ലെഫ്ട് ബാക്ക് സോഡിങ്ങ്ലിയാന ടോച്ചവാങ്ങിനെ ഗോകുലം കേരള സ്വന്തമാക്കി

Published at :September 5, 2020 at 3:57 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : I-League Media)

Gokul Krishna M


ഐ ലീഗിലും ഐ എസ് എല്ലിലും കളിച്ചു നേടിയ മികച്ച പരിചയ സമ്പത്തോടെയാണ് ഈ യുവ താരത്തിന്റെ വരവ്

മിസോറത്തിൽ നിന്നുള്ള ലെഫ്ട് ബാക്ക് താരം സോഡിങ്ങ്ലിയാന ടോച്ചവാങ്ങിനെ ഗോകുലം കേരള എഫ് സി സ്വന്തമാക്കി. ലെഫ്റ് ബാക്ക് പൊസിഷനിൽ മാത്രമല്ല, മിഡ്‌ഫീൽഡ്, വിങ് പൊസിഷനുകളിലും മറ്റു ടീമുകൾക്ക് വേണ്ടി കഴിവ് തെളിയിച്ച താരമാണദ്ദേഹം.

2013 ഐ ലീഗിൽ ഷില്ലോങ് ലജോങ്ങിന് വേണ്ടിയാണ് സോഡിങ്ങ്ലിയാന തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചത്. അതിന് മുൻപ് ഇന്ത്യ അണ്ടർ 14, അണ്ടർ 16, അണ്ടർ 19 ടീമുകളുടെ ഭാഗമായിരുന്നു അദ്ദേഹം.

https://twitter.com/GokulamKeralaFC/status/1301858518627020803

പിന്നീട് നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് ലോണിൽ പോയ സോഡിങ്ങ്ലിയാന അവർക്കായി പത്തു മത്സരങ്ങൾ കളിച്ചു. തൊട്ടടുത്ത വർഷം ഡൽഹി ഡയനാമോസിന് വേണ്ടി പന്ത്രണ്ടു മത്സരങ്ങൾ അദ്ദേഹം കളിക്കുകയുണ്ടായി. തുടർന്ന് പുണെ എഫ് സിയിൽ കളിക്കുയും പിന്നീട് എഫ് സി ഗോവ റിസേർവ് ടീമിലേക്ക് അദ്ദേഹം മാറുകയും ചെയ്തു.

“ഗോകുലം കേരളയെ പ്രതിനിധീകരിക്കാൻ കഴിയുന്നതിൽ വളരെയധികം അഭിമാനം ഉണ്ട്. ഇവിടെ എത്താൻ സഹായിച്ച എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു. മലബാറിയൻസിന് വേണ്ടി കളിക്കുന്നതിൽ ഞാൻ വളരെ സന്തോഷവാനും പ്രചോദിതനുമാണ്. ഇതെനിക്കൊരു പുതിയ തുടക്കമാണ്, എന്റെ ക്ലബ്ബിനും ആരാധകർക്കും വേണ്ടി ലീഗ് കിരീടം നേടിയെടുക്കുകയെന്നതാണ് എന്റെ ലക്ഷ്യം,” സോഡിങ്ങ്ലിയാന പറഞ്ഞു.

ഗോകുലം കേരള സി.ഇ.ഓ ബി.അശോക് കുമാർ പറഞ്ഞതിങ്ങനെ - "പ്രതിഭാധനനായ മിസോ മിഡ്‌ഫീൽഡർ സോഡിങ്ങ്ലിയാന ടോച്ചവാങ്ങിനെ ഞങ്ങൾ ഗോകുലം കുടുംബത്തിലേക് സ്വാഗതം ചെയ്യുന്നു. ഐ ലീഗിലും ഐ എസ് എല്ലിലും കളിച്ചു നേടിയ മികച്ച പരിചയ സമ്പത്ത് അദ്ദേഹത്തിനുണ്ട്. ഞങ്ങളുടെ ഫസ്റ്റ് ചോയ്സ് ഫുൾ ബാക്കായ നവോച്ച സിങ്ങിന് മികച്ച വെല്ലുവിളി സൃഷിടിക്കാൻ ഇദ്ദേഹത്തിന് കഴിയും"

"കുറച്ച കാലമായി ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്ന താരമായിന്നു അദ്ദേഹം. മികച്ച ക്വാളിറ്റിയുള്ള താരമാണദ്ദേഹം. ഞങ്ങളുടെ ടെക്നിക്കൽ ടീം അദ്ദേഹത്തെ മികച്ച രീതിയിൽ ടീമിന്റെ ഭാഗമാക്കുവാൻ കാത്തിരിക്കുകയാണ്. ഇത്തവണ മികച്ച സ്‌ക്വാഡ് ഞങ്ങൾക്കുണ്ട്‌, അതുകൊണ്ട് തന്നെ ഐ ലീഗ് കിരീടം തന്നെയാണ് ഞങ്ങൾ ലക്ഷ്യം വെക്കുന്നത്", ഗോകുലം കേരള എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.

Advertisement