ലീഗിൽ കളിക്കുന്നതിന്റെ കാര്യത്തിൽ രണ്ട് ക്ലബ്ബ്കൾ കൂടി തീരുമാനം അറിയിക്കാനുണ്ട്.

കൊറോണ വൈറസ് കാരണം കഴിഞ്ഞ വർഷത്തെ ലീഗ് പകുതിക്ക് വെച്ച് നിർത്തിവെച്ചിരുന്നു. തുടർന്ന് ഈ ലീഗിന്റെ ചെറിയ പതിപ്പെന്ന നിലയിൽ ഐ സ് ൽ – ഐ ലീഗ് ക്ലബ്ബ്കളുടെ റിസേർവ് ടീമുകളെ ഒഴിവാക്കി ബാക്കിയുള്ള 8 ടീമുകൾ വെച്ചാണ് ലീഗ് നടത്താൻ തീരുമാനിച്ചത്. വരുന്ന മാസങ്ങളിൽ നടത്താനിരുന്ന ഈ ലീഗിൽ നിന്നാണ് എഫ്.സി കേരള പിന്മാറിയത്.

ലീഗിലെ പങ്കാളിത്തത്തിൽ തീരുമാനം അറിയിക്കാൻ ടീമുകൾക്ക് ജൂലൈ 28 വരെ സമയം നൽകിയിരുന്നു.

ഈ അവസരത്തിൽ എ.യു രാജസ്ഥാൻ ലീഗിൽ കളിയ്ക്കാൻ താല്പര്യപ്പെടുന്നു എന്ന് ക്ലബ്ബിന്റെ ഒരു ഒഫീഷ്യൽ ഖേൽ നൗവിനെ അറിയിച്ചു. ലോൺസ്റ്റർ എഫ്.സിയുടെ മാനേജ്മെന്റും ലീഗിൽ കളിക്കുന്നതിൽ തീരുമാനം ഇതുവരെയും എടുത്തിട്ടില്ല.

ലീഗിൽ പങ്കെടുക്കാമെന്ന തീരുമാനം നൽകിയത് ഈ ക്ലബ്ബ്കളാണ് – അര ഫ് സി, എഫ്.സി ബെംഗളൂരു യുണൈറ്റഡ്, മൊഹമ്മെഡൻസ് സ്.സി, ഭവാനിപൂർ എഫ്.സി, ഗർഹ്വാൾ.

ഓഗസ്റ്റ് രണ്ടാം വാരത്തോടെ ഈ ക്ലബ്ബുകളുമായി ലീഗിന്റെ പ്രവർത്തനത്തെ കുറിച്ചും വേദികളെ കുറിച്ചും ചർച്ചചെയ്യാനുള്ള യോഗം നടത്താൻ തീരുമാനിച്ചിരുന്നു. റിപോർട്ടുകൾ പ്രകാരം സെപ്റ്റംബർ 20-നാണ് ലീഗ് തുടങ്ങുക എന്നാണ് അറിയുന്നത്. കർണാടക ഫുട്ബോൾ അസോസിയേഷൻ, ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ, ഡൽഹി എഫ്.എ എന്നിവർ ലീഗിന്റെ ആതിഥേയത്വം വഹിക്കാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഐ.എഫ്.എയുടെ ജനറൽ സെക്രട്ടറിയായ ജോയ്ദീപ് മുഘേർജി പി.ടി.ഐയോട് പറഞ്ഞതിങ്ങനെ – “എല്ലാ മത്സരങ്ങളും നടത്താൻ ഞങ്ങൾ തയ്യാറാണ്, വെസ്റ്റ് ബംഗാൾ ഗവൺമെന്റിന്റെ അനുമതി കൂടി മാത്രമേ ഈ വിഷയത്തിൽ ആവശ്യമുള്ളു. മാർഗ്ഗ നിർദേശങ്ങൾ പ്രകാരം ഒരുക്കങ്ങൾ നടത്താൻ ഞങ്ങൾ തയ്യാറാണ്.”

For more updates, follow Khel Now on Twitter and join our community on Telegram.