മുൻ ഇന്ത്യൻ ആരോസ് താരം അജിൻ ടോമിനെ ടീമിലെത്തിക്കാൻ ഗോകുലം കേരളം എഫ്‌സി

(Courtesy : I-League Media)
2017 ൽ ഫിഫ അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യയുടെ 24 അംഗ ടീമിലെ അംഗമായിരുന്നു അജിൻ ടോം.
ഇന്ത്യൻ ആരോസിന്റെ മലയാളിയായ മുൻ പ്രതിരോധതാരം അജിൻ ടോമിനെ ടീമിലെത്തിക്കാൻ ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരള ശ്രമിക്കുന്നതായി ഖേൽ നൗ സ്ഥിരീകരിക്കുന്നു. ക്ലബ്ബുമായുള്ള കരാർ സംബന്ധിച്ച ചർച്ചകളുടെ അവസാന ഘട്ടത്തിലേക്ക് താരം കടന്നു. ചർച്ചകൾ വിജയകരമായാൽ അജിൻ ടോം വരും ദിവസങ്ങളിൽ ക്ലബ്ബുമായി കരാർ ഒപ്പിടും.
" അജിൻ ടോമുമായുള്ള കരാർ പൂർത്തിയാക്കാൻ ഗോകുലം കേരളം എഫ്‌സി. കരാർ കാലാവധി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അവസാനവട്ട ചർച്ചകളുമായി ഇരു വിഭാഗങ്ങളും പരസ്പര ധാരണയിലെത്താൻ ശ്രമിക്കുന്നു. അടുത്ത ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ താരം ക്ലബ്ബുമായി കരാർ ഒപ്പിടും. " കരാറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ ഖേൽ നൗവിനെ അറിയിച്ചു. അതേസമയം തന്നെ ഒരു ഐഎസ്‌എൽ ക്ലബ് താരത്തിൽ താല്പര്യം കാണിക്കുന്നുണ്ടെന്നും കൂടാതെ താരത്തെ സൈൻ ചെയ്യുന്നതിൽ നിന്ന് മറ്റൊരു മുൻനിര ഇന്ത്യൻ ഫുട്ബോൾ ക്ലബ് പിന്മാറിതായും ഖേൽ നൗ മനസ്സിലാക്കുന്നു.
അഖിലകേരള ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വയനാടിന്റെയും കോഴിക്കോടിന്റെയും ജില്ലാ ടീമുകളിലൂടെയാണ് അജിൻ ടോം തന്റെ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്. തുടർന്ന് 2013ൽ കേരള ടീമിലേക്ക് തിരഞ്ഞടുക്കപ്പെട്ട താരം പിന്നീട് ഇന്ത്യൻ ദേശീയ ടീമിന്റെ അണ്ടർ 16, അണ്ടർ 17 ടീമുകളിലും കളിച്ചു. 2015ൽ അണ്ടർ 16 സാഫ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ ടീമംഗം ആയിരുന്നു അജിൻ. ബ്രിക്സ് കപ്പിലും മറ്റ് ചില സൗഹൃദ മൽസരങ്ങളിലും അജിൻ ടീമിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞിരുന്നു. തുടർന്ന് 2017ൽ ഇന്ത്യ ആതിഥേയം വഹിച്ച ഫിഫ അണ്ടർ 17 ലോകകപ്പിന് മുന്നോടിയായിയുള്ള ഇന്ത്യയുടെ 24 അംഗ സാധ്യത ടീമിലേക്ക് അജിൻ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ പരിക്ക് മൂലം താരത്തിന് ക്യാമ്പ് വിടേണ്ടതായി വന്നു.
2017 ൽ അജിൻ ടോം ഐഎസ്എൽ ക്ലബ്ബായ ചെന്നൈയിൻ എഫ്‌സിയുമായി കരാർ ഒപ്പിടുകയും ക്ലബ്ബിന്റെ റിസർവ് ടീമിൽ കളിക്കുകയും ചെയ്തു. 2017-18 ലും 2018-19 ലും ചെന്നൈയിന് വേണ്ടി രണ്ടാം ഡിവിഷൻ ഐ ലീഗ് കളിച്ച താരം 2018ൽ സീനിയർ ടീമിനൊപ്പം പ്രീസീസൺ മത്സരങ്ങളിൽ ബൂട്ട് അണിഞ്ഞു. ഒരു വർഷത്തിനുശേഷം, ഇരുപതുകാരനായ താരം സന്തോഷ് ട്രോഫിയിൽ കേരളത്തെ പ്രതിനിധീകരിച്ചു. തുടർന്ന് എഐഎഫ്എഫ് ഡെവലപ്പ്മെന്റൽ ടീമായ ഇന്ത്യൻ ആരോസുമായി കരാർ ഒപ്പിടുകയും കഴിഞ്ഞ സീസണിൽ ടീമിനൊപ്പം പത്തോളം മത്സരങ്ങളിൽ കളിക്കളത്തിൽ ഇറങ്ങുകയും ചെയ്തു.
ടീമിൽ സെന്റർ ബാക്ക്, ഫുൾ ബാക്ക് എന്നീ പൊസിഷനുകളിൽ ഒരേ പോലെ ഉപയോഗിക്കാൻ സാധിക്കുന്ന താരമാണ് അജിൻ ടോം. ആവശ്യമുള്ളപ്പോഴെല്ലാം ടീമിന്റെ പ്രതിരോധത്തിൽ നിന്ന് ആക്രമണം നയിക്കുന്നതിനുള്ള താരത്തിന്റെ കഴിവ് പ്രശംസനീയമാണ്.
അതേസമയം, കഴിഞ്ഞ സീസൺ കോവിഡ് -19 ഭീതി മൂലം റദ്ദാക്കപ്പെടുന്നതിന് മുമ്പ് ഗോകുലം കേരള എഫ്‌സി ലീഗിൽ ആറാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ വരാനിരിക്കുന്ന സീസൺ മുന്നിൽ കണ്ടുകൊണ്ട് ക്ലബ് ഇതിനകം തന്നെ സുപ്രധാനമായ സൈനിങ്ങുകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ഇറ്റാലിയൻ കോച്ച് വിൻസെൻസോ ആൽബർട്ടോ അനീസ് പുതിയ മുഖ്യ പരിശീലകനായി സ്ഥാനമേറ്റു. റോവിൽസൺ റോഡ്രിഗസ്, ദീപക് ദേവ്‌റാനി, ഷായൻ റോയ്, ഫസലു റഹ്മാൻ തുടങ്ങിയ താരങ്ങളും സീസണ് മുന്നോടിയായി ക്ലബ്ബുമായി കരാറിലെത്തി.
- Venezia vs AS Roma Prediction, lineups, betting tips & odds
- Aston Villa vs Tottenham Prediction, lineups, betting tips & odds
- Plymouth Argyle vs Liverpool Prediction, lineups, betting tips & odds
- Sevilla vs Barcelona Prediction, lineups, betting tips & odds
- National Games 2025 full schedule, venues, dates, sports, all you need to know