Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

സന്തോഷ് ട്രോഫി ജേതാവ് മിഥുൻ ഗോകുലം കേരള എഫ്‌സിയിലേക്ക്

Published at :June 23, 2021 at 2:25 AM
Modified at :June 23, 2021 at 2:44 AM
Post Featured Image

Dhananjayan M


2018ൽ ഫൈനലിൽ ബംഗാളിനെ തോൽപ്പിച്ച് കേരളം സന്തോഷ് ട്രോഫി നേടിയത് മിഥുനിന്റെ മികവിന്മേലായിരുന്നു

എസ്‌ബിഐ ഡിപ്പാർട്ടമെന്റ്  ടീമിന്റെ ഗോൾകീപ്പർ വി മിഥുനിനെ തട്ടകത്തിലെത്തിക്കാൻ ഗോകുലം കേരള  എഫ്‌സി ശ്രമിക്കുന്നതായി ഖേൽ നൗ സ്ഥിരീകരിക്കുന്നു. അടുത്തിടെ ക്ലബ് വിട്ട മലയാളി ഗോൾകീപ്പർ ഉബൈദ് സികെക്ക് പകരക്കാരൻ ആയാണ് താരം ടീമിൽ എത്തുന്നത്.

“വി മിഥുനുമായുള്ള കരാർ പൂർത്തിയാക്കാൻ ഗോകുലം കേരള എഫ്‌സി ശ്രമിക്കുന്നു. എസ്ബിഐയിൽ നിന്ന് താരത്തിന് ക്ലീറെൻസ് ലഭിക്കുക മാത്രമാണ് സാങ്കേതികമായി ഇനി പൂർത്തിയാകാൻ ഉള്ളത്. ഏല്ലാം കൃത്യമായി നടക്കുകയാണെങ്കിൽ വരും സീസണിൽ ഗോകുലം കേരളയുടെ മെറൂൺ ജേഴ്‌സിയിൽ താരത്തെ ഗോൾവലക്ക് താഴെ കാണാൻ സാധിക്കും.  ” - ഇതുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ ഖേൽ നൗവിനെ അറിയിച്ചു.  14 വർഷത്തിന് ശേഷം കേരളം സന്തോഷ് ട്രോഫി ജേതാക്കൾ ആയപ്പോൾ കേരളത്തിന്റെ ഗോൾവല കാത്തത് മിഥുൻ ആയിരുന്നു.

[KH_ADWORDS type="4" align="center"][/KH_ADWORDS]

കേരള പോലീസിന്റെയും കണ്ണൂർ ജില്ല ടീമിന്റെയും എക്കാലത്തേയും മികച്ച ഗോൾകീപ്പർ ആയിരുന്ന മുരളി വിയുടെ മകൻ ആയിരുന്നു മിഥുൻ. കണ്ണൂരിലെ എസ്എൻ കോളേജിന്റെ ഗോൾവലയുടെ കീഴിൽ നടത്തിയ പ്രകടനം താരത്തെ കണ്ണൂർ യൂണിവേഴ്സിറ്റി ടീമിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കണ്ണൂർ യൂണിവേഴ്സിറ്റിക്ക് വേണ്ടി ഗ്ലൗസ് അണിഞ്ഞ താരം തുടർന്ന് അന്നത്തെ എസ്ബിടി (നിലവിൽ എസ്ബിഐ)യുടെ ട്രയൽസിൽ പങ്കെടുക്കുകയും എസ്ബിടി ടീമിന്റെ ഭാഗമാകുകയും ചെയ്തിരുന്നു.

തുടർന്ന് 2018ൽ നാലാം തവണയും കേരള സന്തോഷ് ട്രോഫി ടീമിന്റെ ഭാഗമായി മിഥുൻ.   പരിശീലകൻ സതീവൻ ബാലന്റെ കീഴിൽ ടൂർണമെന്റിൽ മുന്നേറിയ കേരള ടീം കൊൽക്കത്ത സാൾട്ട് ലേക്  സ്റ്റേഡിയത്തിൽ വെച്ച് നടന്നഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ പശ്ചിമബംഗാളിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കിയാണ് ആറാം കിരീടത്തിൽ മുത്തമിട്ടത്.  ബംഗാളിന്റെ ആദ്യ രണ്ടു കിക്കുകളും തടഞ്ഞിട്ട മിഥുനിന്റെ വ്യക്തിഗത മികവാണ് കേരളത്തിന് സുവർണ കിരീടം നേടുന്നതിൽ തുണയായത്. സന്തോഷ് ട്രോഫി ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം പശ്ചിമ ബംഗാളിനെ  അവരുടെ തട്ടകത്തിൽ പരാജയപെടുത്തുന്നത്. സന്തോഷ് ട്രോഫിയിലെ പ്രകടനം താരത്തിന് ആ വർഷത്തെ കേരള ഫുട്ബോളർ  ദി ഇയർ അവാർഡിന് അർഹനാക്കി. 

[KH_RELATED_NEWS title="Related News |Article Continues Below"][/KH_RELATED_NEWS]

തുടർന്ന് 2019 വർഷത്തെ സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരങ്ങളിലേക്കുള്ള കേരള ടീമിന്റെ നായകൻ ആയിരുന്നു മിഥുൻ.  യോഗ്യത റൗണ്ടിൽ തമിഴ്നാടിനെ ആറ് ഗോളുകൾക്കും ആന്ധ്രാപ്രദേശിനെ  ഗോളുകൾക്കും തകർത്തിരുന്നു. എന്നാൽ കോവിഡ് 19 ഭീക്ഷണി മൂലം ഫൈനൽ റൌണ്ട് നടന്നിരുന്നില്ല.

ഗോകുലം കേരളം എഫ്‌സി നിലവിൽ 

നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സി ഇറ്റാലിയൻ പരിശീലകൻ വിൻസെൻസോ ആൽബർട്ടോ അന്നീസുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടി പുതുക്കിയിട്ടുണ്ട്. കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ് ഈ സീസണിലും കളിക്കളത്തിൽ ഇറങ്ങുക. അതിനാൽ തന്നെ ടീം ശക്തപ്പെടുത്താനുള്ള ഒരുക്കങ്ങൾ ക്ലബ് തുടങ്ങിയിട്ടുണ്ട്. എന്നാൽ, അതിനൊപ്പം തന്നെ ക്ലബ്ബിന്റെ ആദ്യ വർഷത്തെ പരിശീലകനും തുടർന്ന് കഴിഞ്ഞ സീസൺ വരെയും ടെക്‌നിക്കൽ ഡയറക്ടറുമായിരുന്ന ബിനോ ജോർജ് ക്ലബ് വിടുകയുണ്ടായി. അതോടൊപ്പം തന്നെ ഉബൈദ് സികെ, സെബാസ്ററ്യൻ ടങ്‌ഡിം , നവോച്ച സിങ് അടക്കമുള്ള ഒരുപിടി  താരങ്ങൾ ക്ലബ് വിടുകയുമുണ്ടായി.

For more updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement